Posts

Showing posts from February, 2008

ചൈനയില്‍ പറ്റിയ രണ്ടാമത്തെ അമളി

[ഇത് മുന്‍പ് ചൈനാകഥകള്‍ എന്ന ബ്ലോഗില്‍ ഇട്ടിരുന്നതാണ്. ആ ബ്ലോഗ് ഡിലീറ്റ് ചെയ്യാന്‍ പോകുകയാണ്. അവിടെ എത്തി വായിച്ചവര്‍ക്കും, കമന്റിട്ട ലെവന്‍ പുലി, പൈങ്ങോടന്‍, കുതിരവട്ടന്‍, ശ്രീഹരി, ജിഹേഷ് എടക്കൂട്ടത്തില്‍ എന്നിവര്‍ക്ക് സ്പെഷ്യല്‍ നന്ദി :-) ] --------------------------------------------------- 2005 ജൂലൈ മാസം ആദ്യ വാരം സഹധര്‍മിണിയും കൊച്ചുങ്ങളുമൊക്കെ ബെയ്ജിങ്ങില്‍ എത്തിയപ്പോള്‍ അടുക്കള സാധനങ്ങള്‍ വാങ്ങാന്‍ ലിസ്റ്റുമായി സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി. കുറെ സാധനങ്ങളെല്ലാം വാങ്ങി കഴിഞ്ഞപ്പോള്‍ പഞ്ചസാര വാങ്ങിയില്ലെന്നോര്‍ത്ത് തപ്പി നടക്കാന്‍ തുടങ്ങി. എവിടെ കിട്ടാന്‍? ആയിരക്കണക്കിനു സാധനങ്ങളുടെയിടയിലൂടെ പഞ്ചസാര നോക്കി നടന്നപ്പോള്‍ അല്‍പം ഇംഗ്ലീഷ് അറിയാവുന്ന ചൈനാക്കാരനോട് പഞ്ചസാരയുടെ ചൈനീസ് ചോദിച്ചു മനസ്സിലാക്കി. ഞങ്ങളുടെ വിഷമം കണ്ട ചൈനക്കാരന്‍ ഉവാച: 'ഥാങ്...' ഇതാണോ ഇത്ര പ്രയാസം എന്ന ഗര്‍വോടെ, അയാള്‍ക്കു നന്ദി പറഞ്ഞ് ഭാര്യയോടൊത്ത് നടന്നു. ആദ്യം കണ്‍ട സെയില്‍സ് ഗേളിനോട് ഞാന്‍ പറഞ്ഞു. വീ വാണ്‍ട് 'ഥാങ്'. അവളെന്തോ തിരിച്ചു ചോദിച്ചതോടെ ഞങ്ങളുടെ അടപ്പ് തെറിച്ചു. ഇങ്ങനെ വിട്ടാല്‍ പറ...

ഓര്‍മയിലെ ബാല്യം

മണ്ണില്‍ക്കളിച്ച്‌, ചൊറി പിടിച്ച്‌ മഴവെള്ളത്തില്‍ നന്നായ്‌ കുളികഴിഞ്ഞ്‌ അമ്മതന്‍ വാത്സല്യത്തേന്‍ നുകര്‍ന്ന് അച്ഛന്‍റെ നെഞ്ചിലെ ചൂടറിഞ്ഞ്‌ ഓലപ്പുരയിലെ സുഖമറിഞ്ഞ്‌ ചാണകത്തറയിലെ മണമറിഞ്ഞ്‌ കഞ്ഞിക്കലത്തിലെ സ്വാദറിഞ്ഞ് അട്ടകളിഴയുന്ന വിധമറിഞ്ഞ്‌ ഒച്ചുകള്‍ നീങ്ങുന്ന നനവറിഞ്ഞ്‌ ചേരകള്‍ തന്നുടെ വിശപ്പു മാറ്റാനെ- ത്തുന്ന മാക്രി തന്‍ നിനവറിഞ്ഞ്‌ വേനലില്‍ സൂര്യന്റെ ചൂടറിഞ്ഞ്‌ രാത്രിയില്‍ ചന്ദ്രന്‍റെ നേരറിഞ്ഞ്‌ ഉള്ളിന്‍റെയുള്ളില്‍ തീപടര്‍ന്ന് കാലംതിരിഞ്ഞപ്പോള്‍ നോവറിഞ്ഞ്‌ കേഴുകയാണിന്നുമെന്‍റെ ബാല്യം!

ദൈവം ഉണ്ട്

ദൈവം ഇല്ലെന്ന് പറയുന്നവരോട് ഇന്നലെ മുതലെനിക്ക് പുച്ഛമാണ് ഞാന്‍ കണ്ടു ദൈവത്തെ, അറിയാതെ അലഞ്ഞ് നടന്നപ്പോള്‍ എത്തിയത് ദൈവത്തിന്‍റെ സന്നിധിയില്‍ കുമരകത്തു നിന്നും വഴി തെറ്റി ചിങ്ങവനത്തെത്തിയ ചുള്ളന്‍ സായിപ്പിനെ കണ്ട പെണ്ണുങ്ങളെ പോലെ, ആദ്യം ഞാനുമോന്നമ്പരന്നു സായിപ്പിന്‍റെ വെളുത്ത തൊലി, പൂച്ചക്കണ്ണ്, കൂടാതെ, പറയുന്നത് ഇംഗ്ലീഷും പിന്നെങ്ങനെ പെണ്ണുങ്ങള്‍ അമ്പരക്കാതിരിക്കും? അടിമുടി നോക്കി, ആദ്യമായ് കണ്ട ദൈവത്തെ നല്ല നിറം, മുഖത്ത് ശോഭ, പാല്‍ പുഞ്ചിരി, സ്നേഹം നിറഞ്ഞു തുളുമ്പുന്ന പെരുമാറ്റം നോട്ടം കണ്ടപ്പോള്‍ കാര്യം മനസ്സിലായതുപോലെ തലയാട്ടി, ചുണ്ടു പിറകോട്ട് കോട്ടി, ഒരു ചോദ്യം എന്താ, വഴി തെറ്റി വന്നതാണോ? മനസ്സു വായിക്കാന്‍ ദൈവത്തിനറിയാം, മനസ്സില്‍ കുറിച്ചിട്ടു അതെ, ഞാന്‍ തലയാട്ടി, ഒന്നല്ല -രണ്ടു വട്ടം ഇരിക്കൂ, ദൈവം കസേര ചൂണ്ടി ആജ്ഞാപിച്ചു വിശക്കുന്നുന്ടാവുമല്ലേ? കുറെ അലഞ്ഞതല്ലേ? നല്ല വിശപ്പുണ്ടായിരുന്നതിനാല്‍, പിന്നെ പറഞ്ഞതൊന്നും ശ്രദ്ധിക്കാന്‍ ക്ഷമയുണ്ടായില്ല ആര്‍ത്തിയോടെ അവിടെയിരുന്ന പഴങ്ങള്‍ കഴിച്ചു പ്രഭാതത്തിനു ഫലങ്ങള്‍ മാത്രമെ കഴിക്കുവത്രേ ആരാമത്തില്‍ ഉലാത്തി, വെറുതെ കൊച്ചു വര്‍ത്തമാനം പറഞ്ഞ...

വ്യര്‍ത്ഥമായ വാക്കുകള്‍

തണുത്ത രാത്രി, മങ്ങിയ പ്രകാശത്തിലും ഇണയെ തിരിച്ചറിയാനാകുന്ന, രാഗാര്‍ദ്രമായ മനസ്സ് കാത്തിരുന്ന മനസ്സിന്‍റെ കോണിലെന്തോ വിഷാദം മിഴികളിലെ പ്രകാശം, കൈകളിലെ തണുപ്പ്, ചുണ്ടിലെ പുഞ്ചിരിയുടെ അര്‍ത്ഥം തിരിച്ചറിയാന്‍ വൈകിയപ്പോള്‍ വെറുതെ മുഖത്തു വന്ന ജാളൃത, കണ്ടുമുട്ടിയപ്പോള്‍ മനസ്സ് കൊണ്ടുപോയ വിജനമായ വഴികളിലൂടെയുള്ള ഭ്രാന്തമായ യാത്രകള്‍! ഇരുട്ടിലൂടെ നടക്കവേ ഒഴുകിയെത്തിയ മുരളീഗാനം 'നിയില്ലയെങ്കില്‍ ഞാനില്ല' യെന്ന അര്‍ത്ഥമില്ലാത്ത വാക്കുകള്‍ ചേര്‍ത്ത, ഏതോ അരാഷ്ട്രീയ മനസ്സുകളുടെ ചില നേരത്തെ ഉളുപ്പില്ലാത്ത പ്രഖ്യാപനം പോലെയുള്ള പാട്ട് നമ്മുടെ ഹൃദയത്തിന്റെ പാട്ടായ് വെറുതെ തോന്നി. നീയും ഞാനും, ഞാനും നീയും എപ്പോഴും നീയും ഞാനും മാത്രമായിരിക്കുമെന്ന സത്യം മനസ്സ് പറഞ്ഞപ്പോള്‍ സ്നേഹമെന്ന പാലൂട്ടി മോഹമെന്ന വാഗ്ദാനം നല്‍കി താരാട്ട് പാടി ഉറക്കി ഇടയ്ക്ക് ചിണുങ്ങിയപ്പോള്‍ സ്വപ്നങ്ങള്‍ നല്‍കി താലോലിച്ചു വെറുതെ മോഹിച്ച സമയം വ്യര്‍ത്ഥമായ് വീശിയ ഇളംകാറ്റ്, കരയില്ലെന്നുറപ്പിച്ച സന്ധ്യയില്‍ വീണുടഞ്ഞ ചില്ല് പുഷ്പങ്ങള്‍ ‍കാലില്‍ തറച്ചപ്പോള്‍ മനസ്സില്‍ ചോര പൊടിഞ്ഞെങ്കിലും, കാലമാം നീരുറവയാല്‍ കഴുകിക്കളയാമെന്ന വിശ്വ...

ചൈനയില്‍ പറ്റിയ ആദ്യത്തെ അമളി

(2007 ഒക്ടോബര്‍ ഏഴാം തീയതി ചൈനാ കഥകള്‍ എന്ന എന്‍റെ മറ്റൊരു ബ്ലോഗില്‍ ഇട്ട നര്‍മകഥ 'കണക്കു പുസ്തകത്തിലേക്കു' മാറ്റുന്നു.....വായിച്ചവര്‍ക്കും, കമന്റിട്ട ഇസാദ് , വിന്‍സ് , മൂര്‍ത്തി , ത്രിശങ്കു , cynthia, ജോസഫ് , സുശീല്‍, മാഷ്‌ എന്നിവര്‍ക്കും നന്ദി). -------------------------------------------------- ഡല്‍ഹിയില്‍ നിന്നും മനില വഴി 2005 മേയില്‍ ബെയ്ജിങ്ങില്‍ എത്തിയപ്പോള്‍ ഇത്രയും പുലിവാല്‍ പ്രതീക്ഷിച്ചിരുന്നില്ല. 'അറബിക്കഥ' യില്‍ ശ്രീനിവാസന്‍ പറയുന്നതുപോലെ- 'യു ചൈന, ഐ കേരള- കമ്മ്യുണിസ്റ്റ് പാര്‍ട്ടി' എന്നു പറഞ്ഞു നോക്കാന്‍ പറ്റിയില്ല. കാരണം അറബിക്കഥ ഈയിടെയാണ് കണ്ടത്. ചൈനീസ് വശമില്ലാഞ്ഞതിനാല്‍ ഓഫീസില്‍ നിന്ന് ഡ്രൈവര്‍ വരാന്‍ പറഞ്ഞൊപ്പിച്ചിരുന്നു. വലിയ കുഴപ്പമില്ലാതെ ആദ്യ ദിവസം കടന്നുപോയി. വൈകിട്ട് ഡിന്നറിനായി ഒരു സഹപ്രവര്‍ത്തക ക്ഷണിച്ചപ്പോള്‍ വേണ്ടെന്നു പറഞ്ഞെങ്കിലും ഭാഷയറിയാതെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള പ്രയാസവും, വിശപ്പ് സഹിക്കുവാനുള്ള മനപ്രയാസവും, പിന്നെ അവളുടെ നിര്‍ബന്ധവും മൂലം കുറെ ദൂരം യാത്രചെയ്ത് അവളുടെ വീട്ടിലെത്തി. തിരിച്ചു ഹോട്ടലിലേയ്ക്കു ടാക്സിയില്‍ കയറ്...