ചൈനയില്‍ പറ്റിയ അമളി- മൂന്ന്
രണ്ടായിരത്തി അഞ്ച് മേയ് ആദ്യം ഓഫീസില്‍ ജോയിന്‍ ചെയ്തപ്പോള്‍ തന്നെ ബിസിനസ്സ് കാര്‍ഡ് ശരിയക്കാനായ് സെക്രട്ടറി പാസ്പോര്‍ട്ട് നോക്കി എന്‍റെ പേരും അച്ഛന്റെ നീളമുള്ള പേരും കൂടി ചേര്‍ത്ത് എഴുതിയ ശേഷം എന്‍റെ ചൈനീസ് പേര് എന്താണെന്ന് ചോദിച്ചു. ചൈനീസ് പേര് എന്തിനാണെന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല. ആദ്യമായ് ചൈനയില്‍ വരുന്നതാണെന്നും എനിക്ക് ഒരു പേരെയുള്ളു എന്നും ആവുന്ന വിധത്തില്‍ പറഞ്ഞു മനസ്സിലാക്കാന്‍ നോക്കിയിട്ടും ഒരു രക്ഷയും ഇല്ല. ബിസിനസ്സ് കാര്‍ഡിന്റെ പിറകില്‍ ചൈനീസില്‍ വേറെ പേര് എഴുതണം എന്ന് പറഞ്ഞപ്പോള്‍ എനിക്ക് തമാശയായ് തോന്നി. ആനന്ദ് എന്ന് തന്നെ എഴുതിയാല്‍ മതി എന്ന് ഞാന്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ അവള്‍ക്ക് അല്‍പം ദേഷ്യം വന്നോ എന്ന് സംശയം. പിന്നീട് ഏതെങ്കിലും ഒരു പേര് സജസ്റ്റ് ചെയ്യാനായി രണ്ടു പേരോടു ചട്ടം കെട്ടി തത്കാലം തടിയൂരി. അവര്‍ സേര്‍ച്ച് ചെയ്ത് പേരുകളും ആയി എത്തി. എന്‍റെ പേരിനോടു സാമ്യം ഉള്ളത് കൊണ്ട് "ആ" "നാന്‍" " ദ്" എന്നി മൂന്ന് ക്യാരക്ടറുകള്‍ പേര് ഇഷ്ടപ്പെടാതെ തന്നെ ഞാന്‍ സമ്മതിച്ചു. ഇതിന്റെ അര്ത്ഥം എന്താണെന്നോ, ചൈനീസ് ലിപികള്‍ നമ്മുടെ അക്ഷരങ്...