ഭാവങ്ങള്‍
ഒഴുകും ജലത്തിന്ന് നിറമൊന്നു മാത്രമോ? കരയുന്ന കുഞ്ഞിന് കദനങ്ങള്‍ മാത്രമോ? ആഴിതന്‍ അടിയിലായ് മുത്തുകള്‍ മാത്രമോ? സ്നേഹത്തില്‍ മുങ്ങുവാന്‍ നിന്‍ ഇണ മാത്രമോ? കാറ്റിന്‍റെ ചിന്തയ്ക്ക് ദിശയൊന്നു മാത്രമോ? കാറിന്നു പെയ്യുവാന്‍ വഴിയൊന്നു മാത്രമോ? കാനന ഭംഗിക്ക് സുമമൊന്നു മാത്രമോ? കാട്ടിലെ ചില്ലയ്ക്ക് ലതയൊന്നു മാത്രമോ? ഞാനെന്‍റെ ഹൃത്തിലായ് മോഹങ്ങള്‍ കാക്കവേ, നീയെന്തിനീ വഴി നോവുമായ് വന്നിടാന്‍? ഇല്ല, നിനക്കിനി കീറി മുറിക്കുവാന്‍ തെല്ലു വലുതായ നെഞ്ചകം കിട്ടില്ല! ഇനി ഒരു ചോദ്യം: ടൈറ്റില്‍ പടത്തില്‍ കാണുന്ന ജലം ഏത് സ്ഥലത്തെ? സമ്മാനം തരുന്നതല്ല! ഒരു 'ഗ്ലൂ': വളരെ പ്രസിദ്ധമായ ഒരു ജയിലിന് ചുറ്റിലൂടെ ഒഴുകുന്ന ജലം.