രണ്ടായിരത്തി ഏഴ് സെപ്റ്റംബറില്‍ ഔദ്യോകികമായ് ബ്രസീലിലെ 'റിയോ ഡി ജനൈരോ' യില്‍ 6 ദിവസം താമസിക്കേണ്ടതായ് വന്നു. ഒരു മീറ്റിങ്ങ് സംഘടിപ്പിക്കുന്നതിന്‍റെ തിരക്കിലായതിനാല്‍ സ്ഥലം കാണാന്‍ കിട്ടിയത് ആകെ അര ദിവസം! റിയോയില്‍ പോകാന്‍ പ്ലാന്‍ ചെയ്തപ്പോള്‍ വളരെ അധികം കുറ്റകൃത്യങ്ങള്‍ നടക്കുന്ന സിറ്റി ആണെന്ന് കേട്ടിട്ടുള്ളതിനാല്‍ പെട്ടന്ന് തിരിച്ചു പോകാന്‍ തീരുമാനിക്കുകയായിരുന്നു. പക്ഷെ അവിടെ ചെന്നു കഴിഞ്ഞപ്പോള്‍ വളരെ മനോഹരമായ സ്ഥലം കാണാന്‍ സമയം എടുക്കാഞ്ഞതില്‍ വിഷമം തോന്നി. താമസം 'കോപ്പ കബാന' എന്ന വളരെ മനോഹരമായ കടലോരത്തിന് സമീപമായിരുന്നിട്ടു കൂടി പോരുന്നതിനു തൊട്ടുമുന്‍പ് കടലോരത്തിരുന്ന് കരിക്ക് കുടിക്കുവാന്‍ മാത്രമെ സമയം കിട്ടിയുള്ളു. വെള്ളിയാഴ്ചയോടെ മീറ്റിങ്ങ് കഴിഞ്ഞു, സമാധാനമായ്. കുറച്ചു അകലെയായ് ഡാന്‍സ് ബാറുകള്‍ ഉണ്ടെന്നു കേട്ട വിവരം അനുസരിച്ച് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പതിനഞ്ചോളം പേര്‍ പല ടാക്സികളിലായ് യാത്ര തിരിച്ചു. ഡാന്‍സ് ബാറുകള്‍ വളരെ പ്രസിദ്ധമാണ് ബ്രസീലില്‍. വെളുക്കുവോളം വീര്യം കുറഞ്ഞ കയ്പിരീഞ (Caipirinha) എന്ന മദ്യം കുടിച്ചു കൊണ്ടു ഡാന്‍സ് ചെയ്യുന്ന പല പ്രായത്തിലുള്ള ...