Posts

Showing posts from August, 2008

ഒരുമിച്ചൊരു യാത്ര

തുന്നിച്ച പുത്തനുടുപ്പുകള്‍ ചാലവേ തെറ്റെന്നുടുപ്പിച്ചു നിര്‍ത്തിയ കുഞ്ഞുങ്ങള്‍ രാത്രിയായപ്പോളിതെങ്ങോട്ട് പോകുന്നു? പത്തുവയസ്സുകാരിക്കൊരു സംശയം ചോദ്യങ്ങളിന്നില്ല, പോകുന്നു നാമിന്നു രാത്രിയില്‍ തന്നെ, പിണങ്ങണ്ട മക്കളേ നേരം വെളുക്കുന്നതിന്‍ മുന്‍പ് തന്നൊരു- ടാക്സി വരുമതില്‍ ദൂരേയ്ക്ക് പോകണം വേഗം കഴിക്കുക ചോറും കറികളും പിന്നീട് കിട്ടുമിന്നെല്ലാര്‍ക്കുമോരോരോ, നല്ല രുചിയാര്‍ന്ന വാനിലയൈയ്സ്ക്രീമും അമ്മൂമ്മയെക്കാണാനാണെന്നു നിശ്ചയം ചൊല്ലിയിളയവള്‍, സന്തോഷമോടവേ കുട്ടനെക്കൊണ്ടുപോകണ്ടവന്‍ ദുഷ്ടനാ- നാണെന്നെ പിച്ചു,മടിക്കുമഹങ്കാരി അമ്മൂമ്മയോട് പറയുമതെല്ലാം ഞാന്‍ നോക്കിക്കോ നീ മോനേ കുട്ടാ ചേട്ടനിതെന്താണൊരുങ്ങാത്തതിന്ന്, നാം നേരത്തെ ചൊല്ലിയതെല്ലാം മറന്നുവോ? ഇന്നെങ്കിലുമൊന്നു നിര്‍ത്തുമോ നിങ്ങടെ- യൊട്ടും സഹിക്കാത്ത നാശപ്പുകവലി? എന്തെങ്കിലുമൊന്നു തീരുമാനിക്കുക പിള്ളേര്‍ക്കുറക്കം വരുന്നുണ്ട്, നോക്കിക്കേ എല്ലാര്‍ക്കും കൂടെയൊരൊറ്റയെഴുത്തി- ലൊതുക്കണമല്ലെങ്കിലെന്തിത്ര ചിന്തിയ്ക്കാന്‍? നാണിയമ്മയ്ക്ക് കൊടുക്കുവാനുള്ളത്‌ മാത്രമാ പാത്രത്തില്‍ വയ്ക്കണം പ്രത്യേകം അയ്യോ, മറന്നതിരാവിലെയെത്തുന്ന ചക്കിക്കവളുടെ ചട്ടിയില...

ചൈനയില്‍ പറ്റിയ അമളി 4

രണ്ടായിരത്തി അഞ്ച് മെയില്‍ ബെയ്ജിങ്ങില്‍ എത്തിയ ശേഷമുള്ള ചില അമളികള്‍ വായിച്ചു കാണുമല്ലോ. അമളി 1 അമളി 2 അമളി 3 കുടുംബം എത്തി ഒരു മാസമായിട്ടും ഒരു ചൈനീസ് റസ്റ്റോറന്റ്റുകളിലും കൊണ്ടു പോയില്ല എന്ന് പരാതികള്‍ കേട്ട് തുടങ്ങി. ചൈനീസ് റസ്റ്റോറന്റ്റുകളില്‍ ചൈനീസ് സുഹൃത്തുക്കള്‍ ഇല്ലാതെ പോകരുത് എന്ന മുട്ടുന്യായം കേട്ട് നല്ലപാതിക്ക് വിശ്വാസം വരുന്നില്ല. വേറെ കാരണം പ്രത്യേകിച്ച് ഒന്നും ഇല്ല. ചൈനീസ് റസ്റ്റോറന്റ്റുകളില്‍ മിക്കവാറും എല്ലാം തന്നെ ചൈനീസിലാണ് മെനു കാര്‍ഡ്. ചിലതില്‍ വിഭവത്തിന്‍റെ പടം കാണും. പടങ്ങള്‍ കൂടുതലും ഇതുവരെ പരീക്ഷിക്കാത്ത വിഭവങ്ങള്‍ ആയതിനാല്‍ (പാമ്പ്, ആമ, പിന്നെ മറ്റു ചില സാധനങ്ങള്‍!) അത്ര ഉറപ്പു പോരായിരുന്നതിനാല്‍ കുറച്ചു നാള്‍ കൂടി കഴിഞ്ഞ് ഞാന്‍ ചൈനീസ് പഠിച്ച ശേഷം വളരെ ഫ്രീ ആയി എല്ലാ സ്ഥലങ്ങളിലും പോകാം എന്ന ഉറപ്പും ഒരാഴ്ചയില്‍ കൂടുതല്‍ ഫലിച്ചില്ല. ചൈനയില്‍ വന്നശേഷം ചൈനീസ് റസ്റ്റോറന്റ്റില്‍ കയറി ഒന്നും കഴിച്ചില്ല എന്ന് പറയാന്‍ എന്തോ ഒരു കുറവുപോലെ. വീടിനു ചുറ്റും ചൈനീസ് റസ്റ്റോറന്റ്റുകള്‍ ആയതിനാല്‍ അവിടെയൊക്കെ നല്ല മണമാണത്രേ! രണ്ടു മൂന്നു ദിവസം തുടര്‍ച്ചയായി ഭാര്യയുടെയും മക്കളുട...

ചിലതൊക്കെ അങ്ങിനെയാണ്!

പഴയ മുന്തിരിച്ചാറിന്‍റെ വീര്യമീ കുറിയ കാചത്തില്‍ നിന്നും നുണയവേ, കനല് വറ്റാത്ത തീച്ചൂള തന്നിലെ കവിത ചുണ്ടിലൂടൂറിയെത്തുന്നുവോ? പതിത പങ്കിലക്കനവിലൂടിന്നു ഞാന്‍ തിരിയെ കാതങ്ങള്‍ താണ്ടിക്കഴിഞ്ഞുവോ? അന്നൊരാഗസ്ത് സന്ധ്യയില്‍ ചാരെ നീ ചാരുപുഞ്ചിരി തൂകിയെത്തുന്നതും ഒരു ചെറു ചൂടു ചായയില്‍ നിന്നുമാ- പ്പുതിയ സൌഹൃദം പൊട്ടിവിടര്‍ന്നതും വെറുതെ കൈകോര്‍ത്തു വിജനമാം വഴിയിലൂ- ടൊടുവില്‍ നാമന്നു മെല്ലെ നടന്നതും ഒഴുകിയെത്തിയ പൊന്നിളം കാറ്റില്‍ നി- ന്നരിയ കാര്‍കൂന്തല്‍ പാറിക്കളിച്ചതും കരിയിലക്കാട്ടിനുള്ളില്‍പ്പരന്നൊരാ കമന രശ്മികള്‍ നാമന്നറിഞ്ഞതും കാവ്യ മോഹന നീല ജലാശയം കമലപുഷ്പങ്ങള്‍ കൊണ്ടു നിറഞ്ഞതും കടവിലെത്തുമാ സ്വര്‍ണഹംസങ്ങളെ അരികില്‍ മാടി വിളിച്ചു നാം നിന്നതും വിടപറയുവാന്‍ നേരത്ത് നമ്മളാ പ്രണയ കൌസ്തുഭം നെഞ്ചിലണിഞ്ഞതും വര്‍ഷബാഷ്പങ്ങള്‍ നിന്‍കവിള്‍പ്പൂവിലെ മൃദുദലങ്ങളില്‍ തുള്ളിക്കളിച്ചതും പിന്നെ വല്ലാത്തൊരാവേശമോടെ ഞാന്‍ നിന്നെ നന്നായി വാരിപ്പുണര്‍ന്നതും..... തിരികെയെത്തിയ സന്ധ്യകള്‍ നമ്മള്‍ക്കായ് സ്നേഹപേടകം ചെമ്മെ പണിതതും..... പകലുറക്കത്തിന്‍റെയന്ത്യത്തിലെത്തിയ മദനമോഹന സ്വപ്നമാണിന്നു നീ..... തെല്ലു ഞാനെന്‍ ...

ചില ജനീവ കാഴ്ചകള്‍- 1

Image
ജനീവ സ്വിറ്റ്സര്‍ലാന്റ്റിലെ ഒരു ചെറിയ സിറ്റി ആണ്. ഒരുലക്ഷത്തി എണ്‍പത്തി അയ്യായിരത്തോളം പേര്‍ സിറ്റിയില്‍ ജീവിക്കുന്നു. ഇതില്‍ നാല്‍പ്പത്തിയഞ്ചു ശതമാനത്തോളം പേര്‍ നൂറ്റി എണ്‍പതോളം രാജ്യങ്ങളില്‍ നിന്നുള്ള വിദേശീയര്‍ ആണ്. ഐക്യരാഷ്ട്രസഭാ സഭയുടെ ഓഫീസുകള്‍ ഉള്‍പ്പടെ ഇരുനൂറോളം അന്താരാഷ്ട്ര സംഘടനകളുടെ ഓഫീസുകള്‍ ജനീവയില്‍ ഉണ്ട്. ജൂലൈ ആഗസ്ത് മാസങ്ങളിലാണ് ജനീവയില്‍ എറ്റവുമധികം വിദേശ ടൂറിസ്റ്റുകള്‍ എത്തുന്നത്‌. ഒരു മാസത്തോളം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളാണ് ഈ സമയം ജനീവയില്‍ ഉള്ളത്. ജനീവയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭിക്കും ചില ചിത്രങ്ങളിലേയ്ക്ക് ജനീവ തടാകം ചെറു ബോട്ടുകള്‍ ജനീവ ഫൌണ്ടന്‍ ഫൌണ്ടന്‍റെ ഒരു ക്ലോസപ്പ് തടാകത്തിന്‍റെ ഒരു നൈറ്റ് വ്യൂ