സുഖ നൊമ്പരം
(ഡിസംബര്‍ 7 നു മറ്റൊരു ബ്ലോഗില്‍ ഇട്ട കഥയാണ്. ബ്ലോഗ് എല്ലാം ഒന്നു ശരിയാക്കി എടുക്കുകയാണ്. വായിച്ചവരും, കമന്ടിട്ട ശ്രീ, പ്രിയ, മന്‍സൂര്‍, വഴിപോക്കന്, ഗീത ഗീതിക്കല്, കാനന വാസന് എന്നിവരും ക്ഷമിക്കുക........)
_________________________
റെയില്‍വേ സ്റ്റേഷനില്‍ നിന്നും കറുത്ത ടാക്സിയില്‍ കയറുമ്പോള്‍ എത്രയും പെട്ടന്ന് റൂമില്‍ എത്തിയാല്‍ മതിയെന്നായിരുന്നു അയാളുടെ ചിന്ത.
ട്രാഫിക് ലൈറ്റുകള്‍ താണ്ടി ടൌണിലൂടെ മുന്നോട്ടു നീങ്ങുമ്പോള്‍ തന്റെ യാത്ര അനന്തമായ് നീളുന്നതായി അയാള്‍ക്ക് തോന്നി.
ജോലിക്ക് വേണ്ടി നാട്ടില്‍ നിന്നും കൂടു മാറാന്‍ തീരുമാനിച്ചപോള്‍ തന്റെ പ്രണയിനിയെപ്പിരിഞ്ഞുനില്ക്കുന്നതിന്റെ വേദന ഇത്രയും വലുതാകുമെന്ന് അയാള്‍ കരുതിയിരുന്നില്ല.
എങ്കിലും നാട്ടില്‍ ജോലി തെണ്ടി നടക്കുന്നതിനെക്കാളും, ബന്ധുക്കളുടെയും നാട്ടുകാരുടെയും ദുഷിച്ച 'സിമ്പതി' കലര്‍ന്ന നോട്ടം സഹിക്കുന്നതിനെക്കാളും, അല്പം വിഷമിച്ചാലും, ഇതു തന്നെയാണ് നല്ലതെന്ന് അയാള്‍ ഓര്‍ത്തു.
എന്തായിരിക്കും അവള് തന്നെ പാര്‍ക്കില്‍ വച്ചു കാണണമെന്ന് പറഞ്ഞത്? കാറിലിരുന്ന് അയാള്‍ ചിന്തിച്ചു. സാധാരണ കോഫീ ഹൌസില്‍ വച്ചാണ് സംഗമം. അവിടുത്തെ കടുത്ത കാപ്പിയുടെ മണം തങ്ങളുടെ പ്രണയത്തിന്റ്റെ രാസത്വരകമായി പ്രവര്ത്തിച്ചതായ് അയാള്‍ക്ക് തോന്നി.
വെറുതെ കൂട്ടുകാര്‍ കുറച്ചുപേരുമായ് തുടങ്ങിയ ഒരു നേരംപോക്ക് താനും അവളും മാത്രമുള്ള സ്വകാര്യ നിമിഷങ്ങളിലേക്ക് കൊണ്ട് ചെന്നെത്തിക്കുവാന്‍ അധികം നാള് വേണ്ടി വന്നില്ല. പിന്നീടുള്ള അഞ്ച് വര്‍ഷങ്ങളില്‍ എതാണ്ടെല്ലാ ദിവസങ്ങളിലും അത് തുടര്‍ന്നു കൊണ്ടേയിരുന്നു.
"എന്തോ, ആറു മാസമായ് കാണാതിരുന്നതിനാല്‍ ആകണം". അയാള്‍ അതില്‍ മറ്റൊരര്‍ത്ഥവും അതില്‍ കണ്ടില്ല.
കാറില്‍ നിന്നും ഇറങ്ങി ബാഗ് എടുത്തു വച്ചപ്പോള്‍ തന്റെ സ്വര്‍ഗമായ കുടുസ്സ് മുറിയിലേക്ക് തിരിച്ചു വന്നതില്‍ അയാള്‍ സന്തോഷിച്ചു. ഒപ്പം തന്റെ സുഹൃത്തുക്കളെല്ലാം ഇപ്പോള്‍ എവിടെയാണെന്നുള്ള ചിന്തയും അയാളെ അലട്ടി.
ആരുമായും കുറച്ചു നാളായ് കോണ്ടാക്റ്റ് ഇല്ല. മുറി പട്ടര്‍ക്ക് തിരിച്ചു കൊടുക്കാഞ്ഞതില്‍ അയാള്‍ക്ക് സന്തോഷം തോന്നി. മാസം നൂറ് രൂപ വാടകയ്ക്ക് റൂം കിട്ടാനില്ല. ഒരാഴ്ച താമസിച്ചാല്‍ തന്നെ അത് മുതലാക്കാം.
മുറിയിലെല്ലാം പൊടിയാണെങ്കിലും ഒന്നും ചെയ്യാന്‍ തോന്നിയില്ല. പെട്ടന്ന് കുളിച്ച് വസ്ത്രം മാറി അയാള്‍ പാര്‍ക്കിലേക്ക് തിരിച്ചു.
"എടാ, നീ അങ്ങ് വണ്ണം വച്ചല്ലോ" ചിരിച്ചു കൊണ്ട് അവള് പറഞ്ഞപ്പോഴും എന്തോ, അവള് ചിരിക്കാന്‍ പാടു പെടുന്നതായ് തോന്നി.
പതുക്കെ നടന്നപ്പോള്‍ അവളുടെ കയ്യില്‍ മുറുകെ പിടിച്ചു. കൈകളില്‍ മുറുകെ പിടിച്ചിരുന്നു കണ്ണുകളിലേക്ക് നോക്കിയിരിക്കുമ്പോള്‍ ഹൃദയം പ്രണയാര്ദ്രമാകും.
പണ്ടു മുതലുള്ള ആ ശീലം എന്തോ അന്ന് അവള്‍ക്കു പിടിച്ചില്ലെന്നു തോന്നി.
" ആള്ക്കാര് കാണും" അന്നാദ്യമായ് അവള് പറഞ്ഞപ്പോള്‍ അയാള്‍ക്ക് എന്തോ വല്ലാതെ തോന്നി.
ഐസ് സ്ക്രീം കയ്യില്‍ വാങ്ങി പാര്‍ക്കിലെ ഒഴിഞ്ഞ മൂലയിലെ ബെഞ്ചില്‍ ഇരുന്നപ്പോള്‍ കണ്ണുകള്‍ തമ്മില്‍ ഉടക്കി.
അവള് വീണ്ടും സുന്ദരി ആയിരിക്കുന്നതായ് അയാള്‍ക്ക് തോന്നി. ആ കണ്ണുകളുടെ വശ്യതയാണ് തന്നെ അവളിലേക്ക് ആകര്‍ഷിച്ചത്.ചെറിയ മഴക്കൊളുള്ളത് കൊണ്ടും, നേരം ഉച്ച കഴിഞ്ഞതേയുള്ളു എന്നത് കൊണ്ടും ആയിരിക്കണം പാര്‍ക്കില്‍ ആളുകള്‍ അധികമില്ലായിരുന്നു.
"ഒരു കാര്യം പറയാനാണ് നീ പെട്ടന്ന് വരാന്‍ പറഞ്ഞത്" അവള് ആമുഖം കൂടാതെ പറഞ്ഞു.
"ഓ, ശരി" കളിയാക്കുന്ന രീതിയില്‍ അയാള്‍ മറുപടി പറഞ്ഞു.
"നീ ആലോചിച്ചിട്ടുണ്ടോ നമ്മള് രണ്ടു പേരും മാറി ജീവിക്കുന്നത്?
" അവളുടെ ശബ്ദത്തിന് ഇടര്ച്ചയുണ്ടായിരുന്നു.
"ഇല്ല. അതെന്താ ഇപ്പൊ ഒരു ചിന്ത?" അയാള്‍ തിരിച്ചു ചോദിച്ചു.
"നമുക്ക് ഇങ്ങനെ പോകാന്‍ പറ്റുമെന്നു തോന്നുന്നില്ല" അവളുടെ ശബ്ദത്തിന് എന്തോ ഒരിക്കലും ഇല്ലാത്ത ഒരു നിശ്ചയ ദാര്‍ഢ്യം അയാള്‍ അറിഞ്ഞെങ്കിലും എന്തോ തമാശയായി കരുതാനെ അയാള്‍ക്ക് തോന്നിയുള്ളൂ.
"ഇങ്ങനെ പോകണ്ട. നമുക്ക് കുറച്ചു കൂടി പ്രേമിച്ചു മരം ചുറ്റി കളിക്കാം" അയാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
"ഞാന്‍ തമാശയല്ല പറഞ്ഞത്". അവളുടെ ശബ്ദം കുറച്ചു കൂടി കനത്തു.അയാളുടെ ഹൃദയം ശക്തിയായ് മിടിക്കാന്‍ തുടങ്ങി.
"നീ എന്താ ഇത് പറയുന്നെ" അയാള്‍ ശബ്ദമുയര്‍ത്തി ചോദിച്ചു.
"വേണ്ട. ആള്ക്കാര് കേള്‍ക്കും". അവള് പറഞ്ഞു.
"കേള്‍ക്കട്ടെ. നിന്നെ ഞാന്‍ ആര്‍ക്കും വിട്ടുകൊടുക്കില്ല" അയാള്‍ ദേഷ്യത്തില്‍ പറഞ്ഞു.
"നിനക്കു ദേഷ്യം ഈയിടെയായ് കുടുന്നു. എന്നെ ആരും വഴക്കു പറയുന്നത് എനിക്കിഷ്ടമല്ല. നമ്മള് തമ്മില്‍ ചേരില്ല" അവള് ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തപ്പോള്‍ അയാളുടെ മനസ്സില്‍ തീക്കനല്‍ കൂമ്പാരമായിരുന്നു. അയാളുടെ തല കറങ്ങുന്നതായ് തോന്നി.
അടുത്തിരുന്ന വെള്ളക്കുപ്പിയിലെ ഒരു ലിറ്റര്‍ വെള്ളം അയാള്‍ ഒടയടിക്കു കുടിച്ചു തീര്‍ത്തു.
"അതിപ്പോളാണോ നിനക്കു തോന്നിയത്?" അയാള്‍ക്ക് തന്റെ കാതുകളെയും കണ്ണുകളെയും വിശ്വസിക്കാന്‍ പ്രയാസം തോന്നി.
അവള് യാതൊരു വികാരവുമില്ലാതെ ഇരിക്കുന്നത് കണ്ടപ്പോള്‍ അയാള്‍ക്ക് വീണ്ടും ദേഷ്യം കൂടി. പെട്ടന്ന് വീണ്ടും സമനില വീണ്ടെടുക്കാന്‍ ശ്രമിച്ച അയാള്‍ പറഞ്ഞു.
"കള്ളീ, നീ എന്റേത് മാത്രമാണ്"
"എനിക്കൊന്നും പറയാനില്ല. നമുക്ക് പോകാം" അവള് പറഞ്ഞു.
"അങ്ങിനെ പോകാന്‍ വരട്ടെ. എനിക്ക് കുറെ വര്‍ത്തമാനം പറയണം" അയാള്‍ ചിരിച്ചതായ് വരുത്തി.
"എനിക്കൊന്നും പറയാനില്ലെന്നു പറഞ്ഞല്ലോ" അവള് നിസ്സംഗമായി പറഞ്ഞു.
"നീ പറയുന്നതു എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല. അറ്റ് ലീസ്റ്റ് കാരണമെങ്കിലും പറയണം" അവള് പോകാന്‍ എഴുന്നേല്‍ക്കുന്നത് കണ്ട അയാള്‍ ശാന്തനായ് പറഞ്ഞു.
"എനിക്കൊന്നും പറയാനില്ല" അവള് പതുക്കെ നടന്നു തുടങ്ങി. പിറകേ കൂടെ അയാളും. അവളുടെ കയ്യില്‍ പിടിച്ചപ്പോള്‍ അവള് എതിര്‍ത്തില്ല. വീണ്ടും കൈ പിടിച്ചു കൊണ്ട് പാര്‍ക്കിലൂടെ അവര്‍ മിണ്ടാതെ കുറെ ദൂരം നടന്നു.
"എനിക്ക് പോകണം" അവള് മൌനം ഭഞ്ജിച്ചു.
"നീ പോവുകയാ, അല്ലെ" അയാള്‍ ചോദിച്ചു.അവള് തന്റെ കണ്ണുകളില്‍ നോക്കി. അവള്‍ക്ക് അപ്പോള്‍ തന്നെ നോക്കാന്‍ ഭയമായിരുന്നോ?
"കാരണം അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. നിനക്കിഷ്ടമുണ്ടെങ്കില്‍ പറയുക"അയാള്‍ പറഞ്ഞതിന് അവള് തന്റെ കണ്ണുകളിലെയ്ക്ക് നോക്കിയതെയുള്ളു.
"ഇനി കാണാതിരിക്കാന്‍ ശ്രമിക്കാം" അയാള്‍ തന്റെ നിരാശ മറച്ചുപിടിക്കാന്‍ ശ്രമിച്ചു.
"ഞാന്‍ പോട്ടെ" അവള് ചോദ്യ രൂപേണ നോക്കി. അയാള്‍ അവളെ ചേര്‍ത്തുപിടിച്ചു. മൂര്‍ധാവില്‍ ചുംബിച്ചു.
അവള് മാറാന്‍ ശ്രമിച്ചില്ല. അതവരുടെ ആദ്യത്തെയും അവസാനത്തെയും ചുംബനമാനെന്നു അവള്‍ക്ക് മനസ്സിലായിരിക്കണം.
"ഞാന്‍ പോകുന്നു". അവള് മെല്ലെ നടന്നു നീങ്ങി. പോകുമ്പോള്‍ ഒരിക്കല്‍ കൂടി അവള് തിരിഞ്ഞു നോക്കി.
അവള്‍ക്ക് വിഷമമായിരുന്നോ? ആയിരിക്കണം. അയാള്‍ എവിടേക്കെന്നില്ലാതെ നടന്നു. വീണ്ടും വെള്ളം വാങ്ങിക്കുടിച്ച അയാള്‍ പാര്ക്കിന് വെളിയിലേക്കു നടന്നപ്പോള്‍ കിതയ്ക്കുന്നുണ്ടായിരുന്നു.
എത്രയും പെട്ടന്ന് മുറിയില്‍ എത്തണം. അയാള്‍ക്ക് അത് മാത്രമെ ചിന്തയുണ്ടായിരുന്നുള്ളു.
മനസ്സില്‍ ദുഃഖ ഭാരവും പേറി വിജനമായ വഴിയിലൂടെ നടന്നപ്പോള്‍ അത് മനസ്സിലാക്കിയിട്ടെന്ന പോലെ, പെട്ടന്ന് മേഘങ്ങളാകെ കറുത്തു.
മഴ ചന്നം പിന്നം പെയ്യാന്‍ തുടങ്ങി.
ഓടി എവിടെയെങ്കിലും കെട്ടിടങ്ങളുടെ അടിയില്‍ എത്താമെന്നു ആദ്യം ചിന്തിച്ചു. പക്ഷെ കുറേ ദൂരം ഓടിയാലും ഒരു കെട്ടിടം പോലും ഇല്ലെന്ന് മനസ്സിലാക്കി അയാള്‍ ഒരു ചെറിയ മരത്തിന്റെ അടിയില്‍ കയറി നിന്നു.
മഴ എന്നും തനിക്ക് പേടിപ്പെടുത്തുന്ന സ്വപ്നങ്ങളാണ് തന്നിട്ടുള്ളതെന്ന യാഥാര്‍ത്ഥ്യം ഒരു നിമിഷം അയാളെ വല്ലാതെ അലട്ടി. തനിക്ക് എട്ടു വയസ്സുള്ളപ്പോള്‍ ഭയാനകമായ മഴയിലും വെള്ളപ്പാച്ചിലിലും അമ്മ കണ്മുന്പില് നിന്നും ഒലിച്ചു പോയപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നുള്ള ഓര്‍മ്മയാണ് അയാള്‍ക്ക് എപ്പോഴും മഴ കാണുമ്പോള്‍ വരുക.അമ്മയുടെ, 'മോനേ' എന്നുള്ള അവസാനത്തെ വിളി ഇപ്പോഴും കാതില്‍ മുഴങ്ങുന്നു.
പെട്ടന്ന് എന്തോ തോന്നിയ പോലെ അയാള്‍ തന്റെ ജീവിതത്തിലാദ്യമായി മഴ ആസ്വദിക്കാന്‍ തീരുമാനിച്ചു.
ഒരു ദുഖത്തിലൂടെ മഴയെ വെറുക്കാന്‍ തുടങ്ങിയ തനിക്ക് മറ്റൊരു ദുഃഖത്തിലൂടെ വീണ്ടും മഴയെ ആസ്വദിക്കേണ്്ടതായി വരുന്നു.
മഴ കനത്തു.അയാള്‍ അവിടെ നിന്നുകൊണ്ടു ഓരോ മഴത്തുള്ളിയെയും കയ്യിലോതുക്കാന്‍ നോക്കി.
കയ്യില്‍ വെള്ളം നിറഞ്ഞപ്പോള്‍ മുകളിലേക്ക് വെള്ളം എറിഞ്ഞു. വാ നിറയെ വെള്ളം പിടിച്ചു ദൂരേക്ക് ആഞ്ഞു തുപ്പി.
താന്‍ സ്നേഹിച്ച എല്ലാവരോടുമുള്ള തന്റെ വെറുപ്പും വിദ്വേഷവും അയാള്‍ ആ തുപ്പലിലൂടെ പ്രകടിപ്പിക്കുകയായിരുന്നു.
മരത്തിന്റെ അടിയില്‍ കുറച്ചു നേരം നിന്നു. വീണ്ടും വഴിയിലെക്കോടി.
മഴ വീണ്ടും കനത്തു.
ഷൂസും സോക്സും ഊരി ദൂരെക്കെരിഞ്ഞിട്ട് മഴ വെള്ളത്തില്‍ ആഞ്ഞു രണ്ടു കാലുകളും ഇടവിട്ടു തട്ടി കുട്ടികളെപ്പോലെ ശബ്ദമുണ്്ടാക്കി കളിച്ചു.
അയാള്‍ക്ക് ഭ്രാന്തമായ ആവേശം കയറിയത് പോലെ തോന്നി.
ഉച്ചത്തില്‍ അയാള്‍ കൂവി.
കൂ)))))))))))))))))))))))))))))
ആരും ഇല്ലെന്നറിഞ്ഞപ്പോള്് കൂടുതല്‍ ഉച്ചത്തില്‍ വീണ്ടും കൂവി......
കൂ)))))))))))))))))))))))))))))))))))))))))))))))))))))
കൂടുതല്‍ ഉച്ചത്തില്‍ വീണ്ടും കൂവി......
കൂ)))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))
ആ കൂവലുകള്‍ മഴയുടെ ശബ്ദത്തില്‍ അലിഞ്ഞില്ലാതായി.
അയാള്‍ വെളിച്ചപ്പാടിനെപ്പോലെ ഉറഞ്ഞു തുള്ളി. തന്റെ സ്വത്വം അലിഞ്ഞില്ലാതെയാകുന്നതായി അയാള്‍ക്ക് തോന്നി.
ജീവിതത്തില്‍ അന്നാദ്യമായി തനിക്ക് സ്വാതന്ത്ര്യം ലഭിച്ചതായി അയാള്‍ക്ക് തോന്നി. മുകളിലെ മേഘങ്ങള്‍ക്ക് കറുപ്പ് കുറഞ്ഞു വരുന്നതായി തോന്നി.
താഴെ മണ്ണില്‍ അയാള്‍ മലര്‍ന്ന് കിടന്നു. അയാള്‍ തളര്‍ന്നു തുടങ്ങിയിരുന്നു.
അത്രയും നേരം പിടിച്ചു വച്ച ദുഃഖം അണപൊട്ടിയോഴുകി.
തനിക്ക് ആരുമില്ലെന്ന ഒരു ബോധം അയാളെ നിയന്ത്രണം വിട്ട കരച്ചിലിലേക്ക് നയിച്ചു. അയാള്‍ കുട്ടികളെപ്പോലെ പൊട്ടിക്കരഞ്ഞു. അയാളുടെ കണ്ണുനീര് മഴതുള്ളികളാല്‍ കഴുകി കളയപ്പെട്ടു.
എപ്പോഴോ അവിടെക്കിടന്നു മയങ്ങിപ്പോയത് അയാള്‍ അറിഞ്ഞില്ല. ഞെട്ടി ഉണര്‍ന്നപ്പോള്‍ നേരം ഇരുട്ടിയിരുന്നു.
അയാള്‍ക്ക് ആശ്വാസവും, എന്തെന്നില്ലാത്ത ആത്മ ധൈര്യവും തോന്നി. പതുക്കെ എഴുന്നേറ്റ്, ഇനിയൊരിക്കലും ഒരു വേര്‍പാടിലും ദുഖിക്കില്ലെന്ന ദൃഢനിശ്ചയത്തോടെ അയാള്‍ അവിടെ നിന്നും തന്റെ മുറിയിലേക്ക് പോയി.
*************
"സാര്‍. കോഫീ ഠണ്ടാ ഹോ ഗയാ" ബീര്‍ സിംഗ് പറഞ്ഞപ്പോള്‍ പഴയ, ഓര്‍ക്കാനിഷ്ടമില്ലാത്ത ഓര്‍മ്മകളില്‍ നിന്നും അയാള്‍ ഉണര്‍ന്നു.
"സാര്‍ എം.ഡി. ആപ് കേലിയേ ഏക് സര്‍പ്രൈസ്സ് ഡിന്നര്‍ ദേ രഹേ ഹെ... പെഹ്ലി ദിന് ഹെ നാ"
"വേര് ഈസ് ഇറ്റ് ഗോയിംഗ് ടു ബീ ?" താത്പര്യമില്ലാത്ത മട്ടില്‍ അയാള്‍ ചോദിച്ചു.
അപ്പോളേക്കും മൊബൈല്‍ റിങ്ങ് അടിച്ചത് കൊണ്ടു ബീര്‍ പറഞ്ഞത് ശ്രദ്ധിക്കാതെ അയാള്‍ ഫോണ്‍ എടുത്തു.
"അതേ, കണ്ണന് നാളെ സ്കൂളില്‍ പ്രൊജക്റ്റ് ചെയ്യാന്‍ എന്തൊക്കെയോ വാങ്ങിച്ചോണ്ടു വരണമെന്ന്. എനിക്കൊന്നും മനസ്സിലാകുന്നില്ല. അവനോടു തന്നെ ചോദിക്ക്" ഭാര്യയാണ് ഫോണില്‍.
"വരുന്ന വഴി കടേന്ന് അവന് പറയുന്ന സാധനങ്ങള്‍ കൂടി വാങ്ങി പെട്ടന്നിങ്ങു പോരെ. "
"പിന്നേ, വരുന്ന വഴി പറ്റുമെങ്കി നല്ല മീന്‍ കിട്ടുവാണെങ്കി അതും കൂടി വാങ്ങിക്കോ. അയില വേണ്ട. കഴിച്ചു മടുത്തു. വല്ല നെയ്മീനോ, ആവോലിയോ ആണെങ്കി മതി. " നിര്‍ത്താനുള്ള ഭാവമില്ല.
"ഓ, ശരി. പക്ഷെ ഞാനിന്നല്പം വൈകും" അയാള്‍ ഇടയ്ക്ക് കയറി പറഞ്ഞു.
"അതിപ്പോ ആദ്യം കേള്‍ക്കുന്നതല്ലല്ലോ. ആദ്യത്തെ ദിവസം തന്നെ ഇത് എന്നാ മലമറിക്കാന്‍ പോവുവാ? ദേ അവന്റെ കയ്യി കൊടുക്കാം"
"കുറച്ചു തിരക്കിലാ. ഞാന്‍ ഇറങ്ങുന്നതിനു മുമ്പ് വിളിയ്ക്കാം"മകനോടു വര്‍ത്തമാനം പറഞ്ഞാല്‍ ഒരിക്കലും നിര്ത്തില്ലെന്നറിയാവുന്നത് കൊണ്ട് ഫോണ്‍ കട്ട് ആക്കി.
വീണ്ടും അയാള്‍ തന്റെ സ്വകാര്യ നൊമ്പരങ്ങളിലേക്ക് അറിയാതെ ഊഴ്ന്നിറങ്ങി. അതിന്റെ സുഖം അയാള്‍ അസ്വദിക്കുന്നുണ്ടായിരുന്നോ?

ശ്രീവല്ലഭന് said...
ReplyDeleteശ്ശോ, കരഞ്ഞു, കരഞ്ഞു......
അഭിപ്രായങ്ങള്‍ അറിയിക്കാന്‍ മറക്കണ്ട.
ഭാഷ ഇത്രയേ അറിയുള്ളു. ഉള്ളത് കൊണ്ട് ഓണം പോലെ എന്നല്ലേ.....
07 December 2007 12:10
-----------
ശ്രീ said...
തേങ്ങ എന്റെ വക
“ഠേ!”
കഥ നന്നായി വല്ലഭന് മാഷേ... ആദ്യ ഭാഗത്തിന് എന്റെ ഒരു സുഹൃത്തിന്റെ ജീവിതാനുഭവത്തോട് സാമ്യമുണ്ട്.
:)
07 December 2007 13:14
-----------
പ്രിയ ഉണ്ണികൃഷ്ണന് said...
nice,,, so nice...
07 December 2007 15:40
-------------
മന്‍സുര്‍ said...
ശ്രീവല്ലഭന്..മാഷേ..
ഭാഷയിലൂടെ കഥ പറഞ്ഞിരുന്നെങ്കില്‍ ഇത്രക്ക് മികവ് പുലര്ത്തുമായിരുന്നില്ല എന്ന് വിശ്വസിക്കുന്നു..
മനോഹരമായിരിക്കുന്നു..ഈ പ്രണയനൊമ്പരങ്ങള്‍
ഇടയില്‍ മനസ്സിനെ തൊട്ടുണര്‍ത്തിയ മഴ അമ്മയെ ഓര്‍മ്മിപ്പിച്ചു.... :(
അസ്സലായി.....ഇനിയുമെഴുതുക..മനസ്സില്‍ വിരിയുന്ന ഓര്‍മ്മകളിലെ പ്രണയപുഷ്പങ്ങള്‍..
സാബ് ബൂല്‍ നാ നഹി..എം.ഡി. ആപ് കേലിയേ ഏക് സര്‍പ്രൈസ്സ് ഡിന്നര്‍ ദേരഹഹേ... പെഹ്ലി ദിന് ഹെനാ... ഹംബി ചലൂ സാത്ത്മേ...
അഭിനന്ദനങ്ങള്‍
നന്മകള് നേരുന്നു
07 December 2007 18:46
-----------
ശ്രീവല്ലഭന് said...
ശ്രീ, അവസാന ഭാഗത്തില്‍ (മീന്‍ വാങ്ങുന്നതും മറ്റും.....) എന്റ്റേതിനോടും സാമ്യമുണ്ട് :-)
പ്രിയ, ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.
മന്‍സൂര്‍, എന്താ പറയുക. മഴ എനിക്കും അമ്മയുടെ നൊമ്പരങ്ങള്‍ തരാറുണ്്ട്. എന്റെ പുതിയ ഓര്‍മ്മക്കുറിപ്പ് വായിക്കുക.....
പിന്നെ ഹിന്ദി മന്‍സൂര്‍ എഴുതിയത് പോലെയാക്കി. എനിക്ക് അധികം വഴങ്ങാത്ത ഭാഷയാണ്. വളരെ നന്ദി.
09 December 2007 22:08
----------------
..::വഴിപോക്കന്[Vazhipokkan] said...
നന്നായി വല്ലഭന്
ഈ വേര്‍ഡ് വേരിഫിക്കേഷന് മാറ്റണേ..
റ്റൈപ്പാന്‍ മടിയാ..
17 December 2007 10:48
---------------
Geetha Geethikal said...
ശ്ശൊ! ഇതൊരു കഥ മാത്രമായിരുന്നാല്മതിയായിരുന്നു...
യഥാര്ത്ഥജീവിതമാകാതെ....
ഒരു പെണ്മനസ്സിന്റെ തോന്നലുകളാണേ...
20 December 2007 08:52
------------
ശ്രീവല്ലഭന് said...
വഴി പോക്കന്,
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. ഇപ്പോള്‍ word verification മാറ്റിയിട്ടുണ്ട്. നന്ദി.
ഗീത,
ഇതൊരു കഥ മാത്രമായിരുന്നാല്മതിയായിരുന്നു...
യഥാര്ത്ഥജീവിതമാകാതെ....എന്റെയും ആഗ്രഹം...
പക്ഷേ ജീവിതം ആകാനും വളരെ സാധ്യതയുള്ളത്.....
നന്ദി.
24 December 2007 00:26
-----------------
കാനനവാസന് said...
വല്ലഭന് മാഷെ ..ഈ കഥ വളരെ നന്നായി(കഥയൊ അതോ സംഭവമോ?).
വായിക്കുന്ന ആരിലും എന്തെങ്കിലുമൊക്കെ ഓര്‍മ്മകളുണര്‍ത്തും...
19 January 2008 07:54
കൊള്ളാം. നല്ല കഥ.
ReplyDeleteശ്രീവല്ലഭന് മാഷേ...
ReplyDeleteസമയം വൈകുന്നേരം...ഉറക്കം വരുന്നില്ല..നാട്ടിലേക്ക് പോകാന്‍
ദിവസങ്ങളെണ്ണിയിരിക്കുന്നു....വെറുതെ ബ്ലോങ്കാട്ടിലേക്കൊന്ന് എത്തി നോകി
ദേ വല്ലഭന് മാഷിന്റെ ഒരു പോസ്റ്റ്...ശരി നോകി കളയാം
ഹഹാഹഹാ...മുന്പ്പെവിടെയോ വായിച്ച പോലെ...ശരിയാണല്ലോ
മാഷിന്റെ ബ്ലോഗ്ഗില്‍ തന്നെ
പക്ഷെ ഒട്ടും മടുപ്പില്ലാതെ ഒരിക്കല്‍ കൂടി വായിച്ചു എന്ന് പറയട്ടെ....
സന്തോഷം
ഒരഭിപ്രായം കൂടിയുണ്ട്....
ബ്ലോഗ്ഗുകളെ തരം തിരിച്ച് സമയമെടുത്ത് പോസ്റ്റുന്നത് നന്നായിരിക്കും
ഞാന്‍ മുന്‍പ് പറഞ്ഞില്ലേ
അനുഭവകഥകള്‍.... വേറെ തന്നെ എഴുതുക.......
മറ്റുള്ളവ ഒരു ബ്ലോഗ്ഗില്‍
നന്മകള് നേരുന്നു
അടിപൊളി..... തുടരുക.. നന്നായി ഭല്ലവന് ഒരുപാട് നന്നായി.
ReplyDeleteമലയാളം ടൈപ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക
ഉദാഹരണം :-kuRuppinte എന്നത് "കുറുപ്പിറെ" എന്നാണ് വരുന്നതങ്കില്‍ kuRuppinRe എന്നെഴുതുക അപ്പോള്‍ "കുറുപ്പിന്റെ " എന്ന് യൂനികോഡില്‍ കാണാം ( t പകരം R എന്നെഴുതുക) R എന്നത് വലിയക്ഷരമായിരിക്കണം
കഥ അത്രയ്ക്ക് ഇഷ്ടമായി...അഭിനന്ദനങ്ങള്‍
ReplyDeleteപോനാല്‍ പോകട്ടും പോടാ.
ReplyDeleteമിണ്ടാണ്ടേ ഇരുന്നോണം. ങ്ഹാ.. പറഞേക്കം. ഈ കാമുകന്, കാമുകി,കൈ തൊടല്, എന്തെലും തോന്നിയോ ന്ന് ചോദിക്കല്‍, പുണരല്‍, ഉമ്മ , മാങാതൊലി. ചുപ്പ് രഹോ.
നന്നായി..വല്ലഭ്ജീ..:)
ReplyDeleteമന്‍സൂര്‍, വീണ്ടും വായിച്ചതിനും അഭിപ്രായം എഴുതിയതിനും നന്ദി.....
ReplyDeleteപ്രവീണ്‍, ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം. ടൈപ്പു ചെയ്യുമ്പോള്‍ ശ്രദ്ധിക്കാം. നന്ദി.
പ്രയാസി, ശിവകുമാര്‍, വാല്മീകി: നന്ദി.......
അതുല്യ, പോനാല്‍ പോകട്ടും പോടാ. അതു തന്നെയാ ഞാനും പറയുന്നെ. മാങ്ങാത്തൊലി! പ്രായം ആയെങ്കിലും ഇതൊക്കെ എഴുതുമ്പോളുള്ള ഒരു ത്രില്‍ മാറിയിട്ടില്ല! അത് കൊണ്ടു തല്ക്കാലം ചുപ് രഹിച്ചിട്ടു വീണ്ടും പിന്നെ എഴുതാം.......
ഇതെന്താ മാഷെ ഇങ്ങനൊരു പരുപാടി ആസ്സുത്രണം ചെയ്തെ..
ReplyDeleteഎന്തായാലും ഓര്‍മകള്‍ മരിക്കില്ലല്ലൊ മാഷെ.. മാഷെ ചില്ലക്ഷരങ്ങള്‍ ഒകെ ശെരിയായില്ലല്ലൊ മാഷെ ഒന്നു നോക്കൂ..
ദേ ഞാന്‍ പൊയീ....കഥയാണ് സജി കുട്ടാ.......ഇനി ഇതും പറഞ്ഞു കുടുംബ കലഹം ഉണ്ടാക്കാനാ പരിപാടി?
ReplyDeleteചില്ലക്ഷരം നോക്കട്ടെ. ശരിയാക്കി എടുക്കാം....
ശ്രീവല്ലഭേട്ടാ, കഥ അസ്സലായിരുന്നു..:)
ReplyDelete“ഭാഷ ഇത്രയേ അറിയുള്ളൂ.ഉള്ളത് കൊണ്ട് ഓണം പോലെ” പിന്നെ ഈ ഡിസ്ക്ലെയ്മര്‍ ആവശ്യമില്ലായിരുന്നു....കാരണം അങ്ങനെ തോന്നീല്യാ
qw_er_ty
ഓണം മോശമായില്ല ട്ട്വാ...
ReplyDeleteമാഷെ കഥയൊക്കെ നന്നായി ട്ടൊ.
ReplyDeleteപ്രേമമല്ലേ സബ്ജക്ട്.
മരണമില്ലാത്ത പാരയാകുന്നു പ്രേമം..!
:)
എന്നും സ്നേഹത്തോടെ
ഉപാസന
ഓ.ടോ: ശ്രീ നീ അത് പറയരുതായിരുന്നു.