വ്യര്‍ത്ഥമായ വാക്കുകള്‍
തണുത്ത രാത്രി,
മങ്ങിയ പ്രകാശത്തിലും
ഇണയെ തിരിച്ചറിയാനാകുന്ന,
രാഗാര്‍ദ്രമായ മനസ്സ്
കാത്തിരുന്ന മനസ്സിന്റെ
കോണിലെന്തോ വിഷാദം
മിഴികളിലെ പ്രകാശം,
കൈകളിലെ തണുപ്പ്,
ചുണ്ടിലെ പുഞ്ചിരിയുടെ അര്‍ത്ഥം
തിരിച്ചറിയാന്‍ വൈകിയപ്പോള്‍
വെറുതെ മുഖത്തു വന്ന ജാളൃത,
കണ്ടുമുട്ടിയപ്പോള്‍ മനസ്സ് കൊണ്ടുപോയ
വിജനമായ വഴികളിലൂടെയുള്ള
ഭ്രാന്തമായ യാത്രകള്‍!
ഇരുട്ടിലൂടെ നടക്കവേ
ഒഴുകിയെത്തിയ മുരളീഗാനം
'നിയില്ലയെങ്കില്‍ ഞാനില്ല' യെന്ന
അര്‍ത്ഥമില്ലാത്ത വാക്കുകള്‍ ചേര്‍ത്ത,
ഏതോ അരാഷ്ട്രീയ മനസ്സുകളുടെ
ചില നേരത്തെ ഉളുപ്പില്ലാത്ത
പ്രഖ്യാപനം പോലെയുള്ള പാട്ട്
നമ്മുടെ ഹൃദയത്തിന്റെ പാട്ടായ്
വെറുതെ തോന്നി.
നീയും ഞാനും, ഞാനും നീയും
എപ്പോഴും
നീയും ഞാനും മാത്രമായിരിക്കുമെന്ന സത്യം
മനസ്സ് പറഞ്ഞപ്പോള്‍
സ്നേഹമെന്ന പാലൂട്ടി
മോഹമെന്ന വാഗ്ദാനം നല്കി
താരാട്ട് പാടി ഉറക്കി
ഇടയ്ക്ക് ചിണുങ്ങിയപ്പോള്‍
സ്വപ്നങ്ങള്‍ നല്കി താലോലിച്ചു
വെറുതെ മോഹിച്ച സമയം
വ്യര്‍ത്ഥമായ് വീശിയ ഇളംകാറ്റ്,
കരയില്ലെന്നുറപ്പിച്ച സന്ധ്യയില്‍
വീണുടഞ്ഞ ചില്ല് പുഷ്പങ്ങള്‍
കാലില്‍ തറച്ചപ്പോള്‍
മനസ്സില്‍ ചോര പൊടിഞ്ഞെങ്കിലും,
കാലമാം നീരുറവയാല്‍
കഴുകിക്കളയാമെന്ന വിശ്വാസത്തോടെ
ചെറു നൌകയുമായ് നീങ്ങി
കൂടെ തുഴയാന്‍ നീയെത്തിയെങ്കില്‍
എന്ന് വെറുതെ ആശിച്ചു.......
മങ്ങിയ പ്രകാശത്തിലും
ഇണയെ തിരിച്ചറിയാനാകുന്ന,
രാഗാര്‍ദ്രമായ മനസ്സ്
കാത്തിരുന്ന മനസ്സിന്റെ
കോണിലെന്തോ വിഷാദം
മിഴികളിലെ പ്രകാശം,
കൈകളിലെ തണുപ്പ്,
ചുണ്ടിലെ പുഞ്ചിരിയുടെ അര്‍ത്ഥം
തിരിച്ചറിയാന്‍ വൈകിയപ്പോള്‍
വെറുതെ മുഖത്തു വന്ന ജാളൃത,
കണ്ടുമുട്ടിയപ്പോള്‍ മനസ്സ് കൊണ്ടുപോയ
വിജനമായ വഴികളിലൂടെയുള്ള
ഭ്രാന്തമായ യാത്രകള്‍!
ഇരുട്ടിലൂടെ നടക്കവേ
ഒഴുകിയെത്തിയ മുരളീഗാനം
'നിയില്ലയെങ്കില്‍ ഞാനില്ല' യെന്ന
അര്‍ത്ഥമില്ലാത്ത വാക്കുകള്‍ ചേര്‍ത്ത,
ഏതോ അരാഷ്ട്രീയ മനസ്സുകളുടെ
ചില നേരത്തെ ഉളുപ്പില്ലാത്ത
പ്രഖ്യാപനം പോലെയുള്ള പാട്ട്
നമ്മുടെ ഹൃദയത്തിന്റെ പാട്ടായ്
വെറുതെ തോന്നി.
നീയും ഞാനും, ഞാനും നീയും
എപ്പോഴും
നീയും ഞാനും മാത്രമായിരിക്കുമെന്ന സത്യം
മനസ്സ് പറഞ്ഞപ്പോള്‍
സ്നേഹമെന്ന പാലൂട്ടി
മോഹമെന്ന വാഗ്ദാനം നല്കി
താരാട്ട് പാടി ഉറക്കി
ഇടയ്ക്ക് ചിണുങ്ങിയപ്പോള്‍
സ്വപ്നങ്ങള്‍ നല്കി താലോലിച്ചു
വെറുതെ മോഹിച്ച സമയം
വ്യര്‍ത്ഥമായ് വീശിയ ഇളംകാറ്റ്,
കരയില്ലെന്നുറപ്പിച്ച സന്ധ്യയില്‍
വീണുടഞ്ഞ ചില്ല് പുഷ്പങ്ങള്‍
കാലില്‍ തറച്ചപ്പോള്‍
മനസ്സില്‍ ചോര പൊടിഞ്ഞെങ്കിലും,
കാലമാം നീരുറവയാല്‍
കഴുകിക്കളയാമെന്ന വിശ്വാസത്തോടെ
ചെറു നൌകയുമായ് നീങ്ങി
കൂടെ തുഴയാന്‍ നീയെത്തിയെങ്കില്‍
എന്ന് വെറുതെ ആശിച്ചു.......
വെറുതെ മോഹിച്ച സമയത്ത്
ReplyDeleteവ്യര്‍ത്ഥമായ് വീശിയ ഇളംകാറ്റ്,
കരയില്ലെന്നുറപ്പിച്ച സന്ധ്യയില്‍
വീണുടഞ്ഞ ചില്ല് പുഷ്പങ്ങള്‍
കാലില്‍ തറച്ചപ്പോള്‍
മനസ്സില്‍ ചോര പൊടിഞ്ഞെങ്കിലും,
കാലമാകുന്ന നീരുറവയാല്‍
കഴുകിക്കളയാമെന്ന വിശ്വാസത്തോടെ
ചെറു നൌകയുമായ് മുന്നോട്ടു നീങ്ങി
ആശ്വസിപ്പിക്കാന്‍ നീയെത്തിയെങ്കില്‍
എന്ന് വെറുതെ ആശിച്ചു.......
നിയില്ലയെങ്കില്‍ ഞാനില്ല' യെന്ന
ReplyDeleteഅര്‍ത്ഥമില്ലാത്ത വാക്കുകള്‍ ചേര്‍ത്ത,
ഏതോ അരാഷ്ട്രീയ മനസ്സുകളുടെ
ചില നേരത്തെ ഉളുപ്പില്ലാത്ത
പ്രഖ്യാപനം പോലെയുള്ള പാട്ട്
നമ്മുടെ ഹൃദയത്തിന്റെ പാട്ടായ്
വെറുതെ തോന്നി.
:)))
വളരെ നല്ല കവിത കുറുപ്പേ.
ReplyDelete“വെറുതെ മോഹിച്ച സമയം
ReplyDeleteവ്യര്‍ത്ഥമായ് വീശിയ ഇളംകാറ്റ്,
കരയില്ലെന്നുറപ്പിച്ച സന്ധ്യയില്‍
വീണുടഞ്ഞ ചില്ല് പുഷ്പങ്ങള്‍
കാലില്‍ തറച്ചപ്പോള്‍
മനസ്സില്‍ ചോര പൊടിഞ്ഞെങ്കിലും,
കാലമാകുന്ന നീരുറവയാല്‍
കഴുകിക്കളയാമെന്ന വിശ്വാസത്തോടെ
ചെറു നൌകയുമായ് മുന്നോട്ടു നീങ്ങി
കൂടെ തുഴയാന്‍ നീയെത്തിയെങ്കില്‍
എന്ന് വെറുതെ ആശിച്ചു.......“
നല്ല വരികള്‍..!
നല്ല സുന്ദരമായ കവിത....
ReplyDeleteഞാനും നീയുമായ് ഒഴുകിയങ്ങ് പോയി... :-)
ReplyDelete'വീണുടഞ്ഞ ചില്ല് പുഷ്പങ്ങള്‍
ReplyDeleteകാലില്‍ തറച്ചപ്പോള്‍
മനസ്സില്‍ ചോര പൊടിഞ്ഞെങ്കിലും'
നല്ല വരികള്‍ ശ്രീവല്ലഭന്.
വരികള്‍ മനോഹരം.
ReplyDeleteമാഷിനും പ്രണയം വന്നു..!
:)
ഉപാസന
കൂടെ തുഴയാന്‍ നീയെത്തിയെങ്കില്‍
ReplyDeleteഎന്ന് വെറുതെ ആശിച്ചു.......
അല്ല മാഷേ ലോകം മുഴുവന്‍ പ്രണയദിനം ആഘോഷിക്കുന്ന സമയത്ത്, കൂടെ തുഴയാനുള്ള ആള് അവിടെയെങ്ങും ഇല്ലേ ? :)
പ്രണയം കടല്‍ പോലെ....ഒരുമ്മിച്ചു തുഴഞു തളരേണ്ട കരിംങ്കടല്‍ ....
ReplyDeleteനന്നായിട്ടുണ്ടു...നന്മകള് നേരുന്നു
ആ ആശയുണ്ടല്ലൊഎപ്പോഴും..:)
ReplyDeleteനല്ല കിടിലന്‍ കവിത,പിന്നെ ഞാന്‍ നിര്‍ത്തി എല്ലാം .. നല്ലവനാകാന്‍ തീരുമാനിച്ചു.വല്ലപ്പോഴും എന്റെ സാമ്രാജ്യതിലും ഒന്ന് വന്നു പോകുക
ReplyDeleteഞാനഗ്നി, വാല്മീകി, പ്രയാസി, ശിവകുമാര്‍, ഹരിത്: വായിച്ചതിനു നന്ദി. കവിത ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.
ReplyDeleteസതീര്ത്ഥ്യന്: ഞാനും നീയുമായ് ഒഴുകിയങ്ങ് പോയി... അത് തന്നെ :-)-നന്ദി
ഉപാസന: പ്രണയത്തിനു പ്രായവും കാലവും ഇല്ലല്ലോ :) നന്ദി
നിരക്ഷരന്: നിരക്ഷരന് നിരക്ഷരനാകാതിരിക്കൂ...:-). തുഴയാനുള്ള ആള് ഇപ്പോള്‍ അടുത്തില്ല....നന്ദി.
sv: പ്രണയം കടല്‍ പോലെ....അതെ...കരിങ്കടലാണോ, ചെങ്കടലാണോ? ആ...വായിച്ചതിനു നന്ദി.
ഭൂമിപുത്രി: ആ 'ആശ' ഇപ്പോഴും കൂടെയുണ്ട് (നല്ല പാതിയുടെ പേരാണ് കേട്ടോ). വെറുതെ വിടാന്‍ പ്ലാന്‍ ഇല്ല? :-)
കാപ്പിലാന്: നന്ദി. സന്തോഷം. നന്നായി എഴുതൂ......
നല്ല കവിത! ഒന്നു കൂടി കാച്ചിക്കുറുക്കിയാല്‍ മനോഹരമാകും!
ReplyDeleteകുരുപ്പാച്ച ഇത നല്ല രസമുണ്ടു കെട്ടോ
ReplyDelete