ഓര്‍മയിലെ ബാല്യം
മണ്ണില്‍ക്കളിച്ച്, ചൊറി പിടിച്ച്
മഴവെള്ളത്തില്‍ നന്നായ് കുളികഴിഞ്ഞ്
അമ്മതന്‍ വാത്സല്യത്തേന്‍ നുകര്‍ന്ന്
അച്ഛന്‍റെ നെഞ്ചിലെ ചൂടറിഞ്ഞ്
ഓലപ്പുരയിലെ സുഖമറിഞ്ഞ്
ചാണകത്തറയിലെ മണമറിഞ്ഞ്
കഞ്ഞിക്കലത്തിലെ സ്വാദറിഞ്ഞ്
അട്ടകളിഴയുന്ന വിധമറിഞ്ഞ്
ഒച്ചുകള്‍ നീങ്ങുന്ന നനവറിഞ്ഞ്
ചേരകള്‍ തന്നുടെ വിശപ്പു മാറ്റാനെ-
ത്തുന്ന മാക്രി തന്‍ നിനവറിഞ്ഞ്
വേനലില്‍ സൂര്യന്റെ ചൂടറിഞ്ഞ്
രാത്രിയില്‍ ചന്ദ്രന്‍റെ നേരറിഞ്ഞ്
ഉള്ളിന്‍റെയുള്ളില്‍ തീപടര്‍ന്ന്
കാലംതിരിഞ്ഞപ്പോള്‍ നോവറിഞ്ഞ്
കേഴുകയാണിന്നുമെന്‍റെ ബാല്യം!
മഴവെള്ളത്തില്‍ നന്നായ് കുളികഴിഞ്ഞ്
അമ്മതന്‍ വാത്സല്യത്തേന്‍ നുകര്‍ന്ന്
അച്ഛന്‍റെ നെഞ്ചിലെ ചൂടറിഞ്ഞ്
ഓലപ്പുരയിലെ സുഖമറിഞ്ഞ്
ചാണകത്തറയിലെ മണമറിഞ്ഞ്
കഞ്ഞിക്കലത്തിലെ സ്വാദറിഞ്ഞ്
അട്ടകളിഴയുന്ന വിധമറിഞ്ഞ്
ഒച്ചുകള്‍ നീങ്ങുന്ന നനവറിഞ്ഞ്
ചേരകള്‍ തന്നുടെ വിശപ്പു മാറ്റാനെ-
ത്തുന്ന മാക്രി തന്‍ നിനവറിഞ്ഞ്
വേനലില്‍ സൂര്യന്റെ ചൂടറിഞ്ഞ്
രാത്രിയില്‍ ചന്ദ്രന്‍റെ നേരറിഞ്ഞ്
ഉള്ളിന്‍റെയുള്ളില്‍ തീപടര്‍ന്ന്
കാലംതിരിഞ്ഞപ്പോള്‍ നോവറിഞ്ഞ്
കേഴുകയാണിന്നുമെന്‍റെ ബാല്യം!
ഒരു കുഞ്ഞു കവിത....(പോലെ)
ReplyDeleteശരിയാണ് വല്ലഭ്‌ജി. ബാല്യം ഇപ്പോഴും ഉള്ളില്‍ കിടന്നു വിങ്ങുന്നു. അതു പുറത്തു കാണാതിരിക്കാന്‍ നമ്മള്‍ കാപട്യത്തിന്‍റെ പൊയ്മുഖമണിയുന്നു.
ReplyDeleteശകലം ബാല്യം ഉള്ളില്‍ ഇപ്പോഴും കിടക്കുന്നതു നന്മ ഇത്തിരിപ്പോളം ബാക്കി ഓള്ളോണ്ടാരിക്കുമ്, ല്ലേ?
ഇതെന്നെ ഒത്തിരി ഓടിച്ചല്ലോ മാഷേ..എന്‍റെ ബാല്യ കാലത്തിലേക്ക് ..നന്നായി.
ReplyDeleteനമ്മള്‍ ( ഞാന്‍ ) അങ്ങനെ വളര്ന്നതുകൊണ്ടാകാം മനസ്സില്‍ അല്പം നന്‍മ ബാക്കിയുള്ളത്.
വിശപ്പില്ലാതെ
വിയര്‍പ്പില്ലാതെ
എങ്ങനെ വളരുന്നു ജന്മങ്ങള്‍
ഒരു വേള ഇന്നത്തെ ഈ സൌഭഗ്യ്യങ്ങള്‍ ഇല്ലാതെയയാല്‍ ????
ബാല്യം എന്നുമെനിക്കൊരു നല്ല ഓര്‍മ്മയാണ്. ഏറ്റവും കൂടുതല്‍ സന്തോഷിച്ച നാളുകള്‍...
ReplyDeleteകവിത നന്നായിരിക്കുന്നു.
നന്നായിട്ട്ണ്ട് ട്ടാ...
ReplyDeleteനല്ല കവിത, വല്ലഭന്‍ മാഷേ... ബാല്യം എന്നും സുഖമുള്ള ഓര്‍മ്മകള്‍ തന്നെ...
ReplyDelete:)
നല്ല കവിത!!!
ReplyDeleteഇടയ്ക്കിടെ ഇങ്ങനെ ഒരു തിരിച്ചു പോക്കു നല്ലതാണു..നെല്ലിക്ക തിന്നിട്ട് വെള്ളം കുടിച്ച അനുഭൂതി...
ReplyDeleteനന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു
ഒരിയ്ക്കലും മരിക്കാത്ത ഓര്‍മകളിലെ സുന്ദരനിമിഷങ്ങള്‍. അതായിരിയ്ക്കാം ചിലപ്പോള്‍ നമ്മുടെയൊക്കെ ബാല്യകാലം അല്ലെ...
ReplyDeleteനന്നായിട്ടുണ്ട് മാഷെ....
വാ..വാ..വല്ലഭജി, എന്തൊരു സുഖം വരികള്‍ വായിച്ചപ്പോള്‍ ..
ReplyDelete:)
കുഞ്ഞേ, കുറുപ്പ് കവിത കലക്കി.
ReplyDeleteയ്യോ... കുറുപ്പേ, കുഞ്ഞു കവിത കലക്കി.
എന്റെ ബാല്യത്തെ ഇത്ര കൃത്യമായി താങ്കള്‍ പകര്‍ത്തി...!
ReplyDeleteനല്ല കവിത
നല്ല കവിത.
ReplyDelete“മണ്ണില്‍ക്കളിച്ച്, ചൊറി പിടിച്ച്.....”
ReplyDeleteഅക്കാലത്തേക്ക് തിരിച്ചുകൊണ്ടുപോയി.
ആ വേദനിക്കുന്ന ഓര്‍മ്മകളിലേക്ക്.
നന്ദി.
ശ്രീവല്ലഭാ, നല്ലഓര്‍മ്മകള്‍. എന്തു രസമാണ് അതൊക്കെ ഓര്‍ക്കാന്‍ അല്ലേ?
ReplyDeleteകൊള്ളാം ജി...
ReplyDelete"ഓര്‍മ്മകള്‍ ഓടിക്കളിക്കുവാനെത്തുന്നു.."
കൊള്ളാം...സ്മരണകള്‍.
ReplyDeleteവായിച്ചവര്‍ക്കും കമന്റിട്ട എല്ലാവര്ക്കും നന്ദി :-). ഇപ്പോള്‍ തോന്നുന്നു ഇത് നല്ല വൃത്തത്തില്‍ എഴുതിയിട്ടുണ്ടെന്ന്. നമ്മുടെ ആരോമല്‍ ചേകവന്‍മാരുടെ പാട്ടു പോലെ പാടാം (പുത്തൂരം വീട്ടിലെ,....... -പാരഡി മാത്രമെ ഓര്‍മയുള്ളൂ :-); കാകളി? )! ഹെന്റമ്മോ അതെങ്ങനെ സംഭവിച്ചു?
ReplyDeleteപാമരന്‍, കാപ്പിലാന്‍, നജീം, നിരക്ഷരന്‍: നിങ്ങളുടെയൊക്കെ ബാല്യത്തില്‍ നല്ലോരംശം എനിക്കും ഉണ്ടായിരുന്നു എന്ന് കൂട്ടിക്കൊളൂ....
പ്രിയ, ശ്രീ, സജി: ഭാഗ്യവാന്‍/വതി മാര്‍! നന്ദി, വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും.
ശ്രീനാഥ്, സുമുഖന്‍, sv, വഴിപോക്കന്‍, ഗോപന്‍, അപ്പു, കാവലാന്‍, puTTuNNi :നന്ദി, സന്തോഷം കവിത ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍.
വാല്‍മീകി കുഞ്ഞേ, കവിത കലക്കി കുറുപ്പ് :-)
വല്ലഭ്ജീ,
ReplyDeleteനന്നായിട്ടുണ്ട്...