ഇതു പാടിയതിന്റെ ലിങ്ക് ഇവിടെ ......................... എവിടെ തുടങ്ങണം? അറിയില്ല, വേദന- യറിയാന്‍ മറക്കുന്ന ദുഷ്ട ജന്മങ്ങളേ എന്തിനു തേങ്ങണം? നിങ്ങളും, നിങ്ങടെ പണ്ടേ കുഴിച്ചു മുടേണ്‍ട ശാസ്ത്രങ്ങളും ഉറയുന്ന ചോരയിതിലുയരുന്ന തേങ്ങലുക- ളൂറ്റിക്കുടിക്കുവാന്‍ നീളുന്ന ദംഷ്ട്രങ്ങള്‍ തോരാത്ത മഴയിലും തീരാത്ത കണ്ണുനീര്, കാലം കടം തന്ന ശോക നിശ്വാസങ്ങള്‍ ആവുമോ നിങ്ങള്‍ക്ക് വീണ്ടുമാ ചോരതന്‍ പാപ ഭാരങ്ങള്‍ കഴുകി കളയുവാന്‍? ആവില്ല നിങ്ങള്‍ക്ക് വീറുള്ള ഞങ്ങടെ വേറിട്ട സ്വപ്നങ്ങള്‍ പാടേ തകര്‍ക്കുവാന്‍ എരിയുന്ന തീയിലേയ്ക്കെണ്ണ പോല്‍ ഞാനെന്റെ പിടയുന്ന നെഞ്ചകം കാണിച്ചു ചോദിക്കാം മണ്ണിന്നു കെട്ടാം മതിലുകള്‍ നിങ്ങള്‍ക്ക്, ഞങ്ങടെ മനസ്സിന്നു ചുറ്റിനും മതിലു കെട്ടാമോ? സിംഹാസനത്തിനാല്‍ ചന്തി തേയുമ്പൊഴും സേവകര്‍ വല്ലാതെ സുഖമേകുമ്പോഴും അധികാര മത്തിനാല്‍ വിധി പറയുമ്പോഴും ഓര്‍ക്കുക, സംവത്സരം നൂറ് പിന്നോട്ട് കൊണ്ടുപോം നിങ്ങടെ നാറിയ, ജാതി ചിന്ത തന് താരാട്ട് പാട്ടിനാല്‍! എന്നും പ്രഭ തൂകാന്‍ വെമ്പുന്ന സൂര്യന് ഇന്നും കിഴക്കുദിക്കാനേ കഴിയുള്ളൂ കാലം മാറിയതറിയാത്ത ദേവന്നു, കാതലായെന്തോ കുഴപ്പമുണ്ടെന്നു തോന്നുന്നുവോ?
ഇന്നലെ ഗൂഗിള്‍ പണിമുടക്കിയത് കാരണം അഗ്രഗേറ്ററുകളില്‍ വന്നില്ല
ReplyDeleteനിസ്സംഗരരായ മനുഷ്യര്‍
ReplyDeleteകോള്ളാമടോ വല്ലഭാ
ReplyDelete