ചൈനയില്‍ പറ്റിയ അമളി- മൂന്ന്
രണ്ടായിരത്തി അഞ്ച് മേയ് ആദ്യം ഓഫീസില്‍ ജോയിന്‍ ചെയ്തപ്പോള്‍ തന്നെ ബിസിനസ്സ് കാര്‍ഡ് ശരിയക്കാനായ് സെക്രട്ടറി പാസ്പോര്‍ട്ട് നോക്കി എന്റെ പേരും അച്ഛന്റെ നീളമുള്ള പേരും കൂടി ചേര്‍ത്ത് എഴുതിയ ശേഷം എന്റെ ചൈനീസ് പേര് എന്താണെന്ന് ചോദിച്ചു. ചൈനീസ് പേര് എന്തിനാണെന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല. ആദ്യമായ് ചൈനയില്‍ വരുന്നതാണെന്നും എനിക്ക് ഒരു പേരെയുള്ളു എന്നും ആവുന്ന വിധത്തില്‍ പറഞ്ഞു മനസ്സിലാക്കാന്‍ നോക്കിയിട്ടും ഒരു രക്ഷയും ഇല്ല.
ബിസിനസ്സ് കാര്‍ഡിന്റെ പിറകില്‍ ചൈനീസില്‍ വേറെ പേര് എഴുതണം എന്ന് പറഞ്ഞപ്പോള്‍ എനിക്ക് തമാശയായ് തോന്നി. ആനന്ദ് എന്ന് തന്നെ എഴുതിയാല്‍ മതി എന്ന് ഞാന്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ അവള്‍ക്ക് അല്പം ദേഷ്യം വന്നോ എന്ന് സംശയം. പിന്നീട് ഏതെങ്കിലും ഒരു പേര് സജസ്റ്റ് ചെയ്യാനായി രണ്ടു പേരോടു ചട്ടം കെട്ടി തത്കാലം തടിയൂരി.
അവര്‍ സേര്‍ച്ച് ചെയ്ത് പേരുകളും ആയി എത്തി. എന്റെ പേരിനോടു സാമ്യം ഉള്ളത് കൊണ്ട് "ആ" "നാന്" " ദ്" എന്നി മൂന്ന് ക്യാരക്ടറുകള്‍ പേര് ഇഷ്ടപ്പെടാതെ തന്നെ ഞാന്‍ സമ്മതിച്ചു. ഇതിന്റെ അര്‍ത്ഥം എന്താണെന്നോ, ചൈനീസ് ലിപികള്‍ നമ്മുടെ അക്ഷരങ്ങള്‍ പോലെയല്ലെന്നോ, ആയിരക്കണക്കിന് ലിപികള്‍ക്ക് (ക്യാരക്ടറുകള്‍/ പിന്‍യിന്‍) ഓരോന്നിനും ഓരോ അര്‍ഥങ്ങള്‍ ഉണ്ടെന്നോ യാതൊരു ഐഡിയയും എനിക്കില്ലായിരുന്നു. അന്ന് തന്നെ ഞാന്‍ എന്റെ പേര് തന്നെ മറന്നു പോയിരുന്നു!
പിന്നീട് മാസങ്ങള്‍ക്ക് ശേഷം ചൈനീസ് പഠിക്കാന്‍ തുടങ്ങിയപ്പോള്‍ മാത്രമാണ് അതിന്റെ അര്‍ത്ഥം മനസ്സില്‍ ആയത്. "ആ" എന്നാല്‍ മനോഹരം "നാന്" തെക്ക് " ദ്" എന്നതിന് അര്‍ത്ഥം ഒന്നും ഇല്ലത്രേ. അങ്ങിനെ, നാട്ടില്‍ 'സന്തോഷം' ആയ ഞാന്‍ ചൈനയില്‍ ചെന്നപ്പോള്‍ 'തെക്കന്‍ മനോഹരന്' ആയി. 'ആ', 'ന' 'ന്ദ്' ................ 'കു' 'റു' 'പ്പ്' എന്ന് ചൈനീസില്‍ എഴുതാന്‍ യാതൊരു നിര്‍വാഹവും ഇല്ലെന്നും, ചൈനീസ് ക്യാരക്ടറുകള്‍ മറ്റൊരു നാട്ടിലേയും പേരുകള്‍ക്ക് വഴങ്ങില്ലെന്നും പിന്നീടാണ് മനസ്സിലായത്.
"ആ നാന് ദ്" എന്നത് ചൈനീസില്‍
കണ്ടോ അതിലെ 'ആ' എന്നത് മലയാളത്തിലെ 'ആ'യും ആയുള്ള സാമ്യം?

ഇതില്‍ തന്നെ 'ദ്' എന്നത് മൈനോറിറ്റി ചൈനീസ് ആള്ക്കാര് (തെക്ക് പടിഞ്ഞാറന്‍ ചൈനയിലെ)മാത്രം ഇടുന്ന സര് നെയിം ആണെന്നും അത് ബഹു ഭൂരിപക്ഷം വരുന്ന 'ഹാന്‍' (Han) ചൈനാക്കാരുടെയിടയില് വളരെ അധികം stigma ഉണ്ടാക്കുന്നതാണെന്നും പിന്നീട് അടുത്തപ്പോള്‍ ചില ചൈനീസ് സുഹൃത്തുക്കള്‍ പറഞ്ഞു.എന്ത് കൊണ്ടോ, നല്ല തങ്കപ്പെട്ട സ്വഭാവം ആയതിനാല്‍ അതൊന്നും വല്യ പ്രശ്നം ഉണ്ടാക്കിയില്ല. [:-))].
അങ്ങിനെ ബെയ്ജിങ്ങില്‍ എത്തി പത്തു ദിവസത്തിനകം ഒരു വീടൊക്കെ എടുത്ത് ഹോട്ടലില്‍ നിന്നും താമസം അങ്ങോട്ടേയ്ക്ക് മാറ്റി. ഓഫീസില്‍ നിന്നും കഷ്ടിച്ച് രണ്ടു കിലോമീറ്റര്‍ ദൂരമേയുള്ളു എന്ന് റിയല്‍ എസ്റ്റേറ്റ് ഏജന്റ്റ് 'ബെന്നി' പറഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ തോന്നിയില്ല.
'ബെന്നി' എന്ന് കേട്ടപ്പോള്‍ നമ്മുടെ തിരുവല്ലേലെ അച്ചായന് ബെന്നി ആണെന്ന് തെറ്റിദ്ധരിക്കണ്ട. അല്പം വിദ്യാഭ്യാസമുള്ള എല്ലാ ചൈനാക്കാരും ഇപ്പോള്‍ ചൈനീസ് പേരു കൂടാതെ ഒരു ഇംഗ്ലിഷ് പേരും ചേര്‍ക്കും. വിദേശികളോട് അവര്‍ ഇംഗ്ലിഷ് പേരു പറയും. ഇംഗ്ലീഷിലുള്ള വിസിറ്റിംഗ് കാര്‍ഡില്‍ അവര്‍ അവരുടെ ഇംഗ്ലിഷ് പേരോ, അല്ലെങ്കില്‍ ഇംഗ്ലിഷ് പേരും അതിന്റെ കൂടെ ചൈനീസ് സര് നെയിമും ചേര്‍ക്കും. ഉദാഹരണത്തിന് Zhuang Yi Zhuang എന്ന ചൈനീസ് പെണ്‍കുട്ടി Christy എന്ന അമേരിക്കന്‍ പേര് സ്വീകരിക്കുമ്പോള്‍ കാണാന്‍ അല്പം കൂടി താത്പര്യം പലര്‍ക്കും തോന്നും. ഓര്‍ത്തിരിക്കാന്‍ അല്പം എളുപ്പവും. Zhang Dai അങ്ങനെ ബെന്നി Dai ആയി ദേവദൂതനെ പോലെ പ്രത്യക്ഷപ്പെട്ടതിനാല്‍ അല്പം ഇംഗ്ലീഷൊക്കെ സംസാരിച്ച് കാര്യങ്ങള്‍ നടത്താന്‍ എളുപ്പമായ്. അല്ലേലും അവിടെ ഇതുപോലെ ഇംഗ്ലിഷ് സംസാരിക്കുന്ന റിയല്‍ എസ്റ്റേറ്റ് ഏജന്റ്റുമാര്‍ കുറച്ചെങ്കിലും ഉണ്ട്.
വഴിയൊന്നും അറിയാത്തതിനാല്‍ ആദ്യം കുറച്ച് നാള് ടാക്സിയില്‍ പോകാമെന്നു വിചാരിച്ചു. ഗേറ്റിനു വെളിയില്‍ ടാക്സി സ്റ്റാന്റ്റുണ്ട്. റോഡില്‍ നിന്നാലും കടും മഞ്ഞയും കാവിയും കളറുകളുള്ള എ.സി വച്ച കാറുകള്‍ മീറ്റര്‍ വച്ചു മാത്രം ഓടും. യാതൊരു കളിപ്പീരും ഇല്ല. ഒരേ ഒരു പ്രശ്നം പോകേണ്ട സ്ഥലം കൃത്യമായ് ചൈനീസില്‍ എഴുതണം. ഓഫീസിന്റെ അഡ്രസ്സ് ചൈനീസില്‍ ഉണ്ടായിരുന്നതിനാല്‍ ടാക്സി ഡ്രൈവര്‍ പത്ത് മിനിട്ടു കൊണ്ട് ഓഫീസില്‍ എത്തിച്ചു. അറുപതു രൂപക്കടുത്ത് മാത്രം ( അന്ന് പത്ത് ചൈനീസ് യുവാന്‍) ചിലവ്.
വെറുതെ ദിവസവും പൈസ കളയാതെ വീട്ടിലേക്ക് തിരിച്ചു നടന്ന് വന്നാല്‍ ആരോഗ്യവും രക്ഷിക്കാം എന്ന അതിമോഹത്തോടെ കാറില്‍ ഇരുന്ന് ഒരു പേപ്പര്‍ മടിയില്‍ വച്ച് വളവും തിരിവും വരക്കാന്‍ തുടങ്ങി. ആകെ അവിടെയും ഇവിടെയുമായ് വെറും അഞ്ച് വളവുകള്‍! പിന്നെ നേരെയുള്ള ഒരു റോഡ്. ആഹഹാ. ഇനി തിരിച്ചു നടന്നു മാത്രമെ വീട്ടിലേയ്ക്കുള്ളു എന്ന് അപ്പഴേ തീരുമാനിച്ചു ഡയറിയില്‍ എഴുതി. ഇനിമേല്‍ എന്നും ദിവസവും രാവിലെയും വൈകിട്ടും ഇരുപത് മിനിട്ടു വീതം നടക്കും.
തീരുമാനം ഡല്‍ഹിയില്‍ വിളിച്ചു ഭാര്യയോടു പറഞ്ഞു. വീട് ഓഫീസിനടുത്താണ്. അടുത്ത ചോദ്യം വരുന്നതിനു മുന്‍പ് തന്നെ പറഞ്ഞു, നടന്നാണ് ഇനി ഓഫീസില്‍ പോകുന്നത്. കാശ് കണ്ടമാനം കളയുന്നു എന്ന പരാതിയും മാറ്റി ഭാര്യയ്ക്ക് സന്തോഷിക്കാന്‍ ഒരു വാര്‍ത്ത നല്‍കാമെന്നാണ് വിചാരിച്ചത്.
പക്ഷെ അടുത്ത ചോദ്യം.
അപ്പം ഇന്നെങ്ങനാ ഓഫീസില്‍ പോയെ?
അത് പിന്നെ ടാക്സിയില്‍.
അതിന് എത്ര രൂപ ആയി?
അറുപത്.
ആഹാ . നേരത്തെ നോക്കി വച്ചിരുന്നേല് അതും കൂടി ലാഭിക്കമായിരുന്നല്ലോ. ഇതിയാന് വാ പൊളിച്ചു വല്ലോരോടും ചോദിക്കല്ലാരുന്നോ നേരത്തെ.?
എന്നാല്‍ നിര്‍ത്തുവാ. ഫോണ്‍ പെട്ടന്ന് അടുത്ത ആക്രമണ് വരുന്നതിനു മുന്‍പ് തന്നെ വച്ചു.
വടി കൊടുത്ത് അടി മേടിച്ചു .
വൈകിട്ട് ഗമയില്‍ ഇറങ്ങി. അപ്പോഴാണ് തിരിച്ച് പോകാന്‍ കയ്യില്‍ അപ്പാര്‍ട്മെന്റിന്റെ പേര് ചൈനീസില്‍ എഴുതി വാങ്ങാന്‍ മറന്നു എന്ന് ഓര്‍ത്തത്! ആറ് മണി ആയതിനാല്‍ ചൈനീസ് സഹപ്രവര്‍ത്തകര്‍ എല്ലാരും പോയിരുന്നു. രാവിലെ വരച്ച 'മാപ്പ്' എടുത്ത് ഒന്നു കൂടി നോക്കി, തെക്കും വടക്കും ഒന്നു കൂടി തിട്ടപ്പെടുത്തി നടക്കാന്‍ തുടങ്ങി. നല്ല തണല്‍ മരങ്ങള്‍ തിങ്ങി നിറഞ്ഞ വഴികള്‍. നിര നിരയായ് ചൈനീസ് റസ്റ്റോറന്റ്റുകള്‍. അങ്ങനെ കാഴ്ചയൊക്കെ കണ്ടു നടക്കാന്‍ തുടങ്ങിയിട്ട് അര മണിക്കൂര്‍ കഴിഞ്ഞോ എന്ന് സംശയം. രണ്ടു കിലോമീറ്റര്‍ ആണെങ്കില്‍ എന്തായാലും അര മണിക്കൂറില്‍ കുടുതല്‍ വേണ്ട നടന്നെത്താന്‍. എവിടെയോ വഴി തെറ്റിയോ? വഴിയില്‍ മഞ്ഞത്തൊപ്പി വച്ച ഫ്ലൈഓവര്‍ പണിക്കാര്. ഇടയ്ക്കിടെ കാണുന്ന അപ്പൂപ്പന്മാരും അമ്മൂമ്മമാരും.
'മാപ്പ്' ഒന്നു കൂടി പരിശോധിച്ചു. തിരിച്ചുപോകാന്‍ തീരുമാനിച്ച് തിരിഞ്ഞു നോക്കിയപ്പോള്‍ ആകെപ്പാടെ കണ്ഫ്യൂഷന്. ആ വഴിയും മറന്നു!
എന്ത് ചോദിക്കണം? വഴിയില്‍ കണ്ട പലരോടും 'ഐ വാണ്ട് ടു ഗോ ടു ഗാര്ഡന് അപ്പാര്‍ട്മെന്റ്റ്' എന്ന് തുടങ്ങി, 'ഐ ഗോ ഗാര്ഡന് അപ്പാര്‍ട്മെന്റ്റ്', വഴി, വെറും 'ഗാര്ഡന് അപ്പാര്‍ട്മെന്റ്റ്' എന്ന് പറഞ്ഞിട്ട് ജഗതി 'കിലുക്കത്തില്‍ 'മുച്ഛേ മാലൂം' എന്ന് പറഞ്ഞു കഴുത്തിലെ പിടി മുറുകുമ്പോള്‍ - അയ്യോ ഈ കഴുവേറിയോട് എങ്ങനാ ഒന്നു പറഞ്ഞു മനസ്സിലാക്കേണ്ടത്' എന്ന് പറഞ്ഞു വിലപിക്കുന്നത് പോലെയുള്ള ഘട്ടം വരെ എത്തി (ആരും കഴുത്തില്‍ പിടിച്ചില്ല എങ്കിലും വിശപ്പ് സഹിക്കാന്‍ വയ്യാതായപ്പോള്‍!)
പലരും മറുപടി ഒരു ചിരിയില്‍ ഒതുക്കി മാറിപ്പോയ്. അപ്പോഴേക്കും എകദേശം ഒരു മണിക്കൂര്‍ റോഡില്‍ ചിലവഴിച്ചിരുന്നു. ഏതോ ഒരു ചെറുപ്പക്കാരന് 'ഗോ സ്ട്രെയ്റ്റ്, സ്ട്രെയ്റ്റ്, സ്ട്രെയ്റ്റ്, സ്ട്രെയ്റ്റ്' എന്ന് മിമിക്രിക്കാര് സായിപ്പിനു വഴി പറഞ്ഞു കൊടുക്കുന്നത് പോലെ തിരിഞ്ഞു നിന്നും മാറി നിന്നും, മറിഞ്ഞു നിന്നും പറഞ്ഞപ്പോള്‍ അവനൊരു ഉമ്മ കൊടുക്കാന്‍ തോന്നി. മനസ്സില്‍ നാല് 'സ്ട്രെയ്റ്റ്കള്' ലെഫ്റ്റും റൈറ്റുമായ് കണ്‍വേര്‍ട്ട് ചെയ്തു കൊണ്ട് അല്പം വേഗത്തില്‍ ഞാന്‍ നടന്നു.
അല്‍പ്പദൂരം ഒരു പ്രാവശ്യം 'സ്ട്രെയ്റ്റ്' നടന്നപ്പോള്‍ എന്റെ ഇരുപത്തിമൂന്ന് നില അപ്പാര്‍ട്മെന്റിന്റെ മുകളിലത്തെ നിലകള്‍ ദൂരെ നിന്നും കാണാം.മനസ്സില്‍ സന്തോഷം ആയി. വാച്ചില്‍ നോക്കി. ഏകദേശം എണ്പതു മിനിട്ടോളം ആയി. ഒരു പക്ഷെ പത്തു മിനുട്ട് കൊണ്ട് അവിടെ എത്താം. വീട്ടില്‍ ചെന്ന ശേഷം എന്തെങ്കിലും കഴിക്കണം. വയറ്റില്‍ പക്കമേളം തുടങ്ങിയിട്ട് കുറെ നേരം ആയി.
മറ്റ് പല 'സ്ട്രെയ്റ്റ്കള്' നടക്കുമ്പോള്‍ വീണ്ടും അപ്പാര്‍ട്മെന്റ്റ് അകന്നകന്നു പോകുന്നു. ഇടയ്ക്കിടെ കാണുന്ന ബ്യുട്ടിപാര്ലറുകളില് നിന്നും വാതിലിലെ ഗ്ലാസ്സില്‍ മുട്ടി പെണ്‍കുട്ടികള്‍ 'സാര്‍, മസ്സാജ്, ഗുഡ് മസ്സാജ്' എന്ന് പറഞ്ഞപ്പോള്‍ പന്തികേടു തോന്നി.
എന്നാലും ഈ കമ്മ്യുണിസ്റ്റ് ചൈനയുടെ തലസ്ഥാനത്ത്? ഛേ, വെറുതെ പാവം. ബ്യുട്ടിപാര്ലറുകളില് തലമുടി വെട്ടുകയും മസ്സാജ് ചെയ്യുകയും ചെയ്യുന്ന പെണ്‍കുട്ടികളെ വെറുതെ എന്തിന് സംശയിക്കണം!. എന്തായാലും ഡല്‍ഹിയില്‍ നിന്നു മുടി വെട്ടിച്ചതിനാല്‍ അതിന്റെ ആവശ്യം ഇല്ല. മസ്സാജ് ചെയ്യുന്നതും താത്പര്യം ഇല്ല. അപ്പാര്‍ട്മെന്റ്റ് കാണാതെ വന്നപ്പോള്‍ തിരിഞ്ഞു മറുവശത്തെ നടപ്പാതയിലൂടെ അല്‍പ്പം വേഗത്തില്‍ തന്നെ നടന്നു. എതിരെയുള്ള വാതിലുകളില്‍ വീണ്ടും ഉറക്കെയുള്ള മുട്ടു കേള്‍ക്കാം.
ബെന്നിയുടെ ഫോണ്‍ നമ്പരുകള്‍ പലതും വിളിച്ചു നോക്കി. ആരും എടുക്കുന്നില്ല. ഒഫീസിലെ ആരെയും വിളിച്ചിട്ട് കാര്യമില്ല. വീണ്ടും ചോദ്യവും അഭിനയവും തുടര്‍ന്നു. ആരും ഒന്നും പറയുന്നില്ല.
എകദേശം രണ്ടു മണിക്കൂര്‍ നടന്നു കഴിഞ്ഞപ്പോള്‍ ഒരു സംശയം. ഇവിടെ നിന്നല്ലേ ഞാന്‍ രാവിലെ ടാക്സി പിടിച്ചത്?
അതെ, അതിനടുത്തുള്ള മക്ഡൊണാള്‍ഡും അതിനപ്പുറത്തുള്ള ചുവന്ന കളറിലെ ചൈനീസ് റസ്റ്റോറന്റ്റും ഇപ്പോഴും അവിടെത്തന്നെയുണ്ട്!
യുറേക്കാ! അപ്പാര്‍ട്മെന്റിന്റെ ഒന്നാം നമ്പര്‍ ഗേറ്റില്‍ ഞാന്‍ എങ്ങിനെയോ എത്തി. പിന്നെയും മുന്നൂറ് മീറ്റര്‍ ഉള്ളിലേക്ക് നടന്നാലേ മൂന്നാം നമ്പര്‍ കെട്ടിടം എത്തൂ. അത് പുഷ്പം പോലെ എത്തി, വെള്ളം കുടിച്ച്, അവിടെ ഇരുന്ന ബ്രെഡും പഴവും കഴിച്ചപ്പോള്‍ ആണ് ആശ്വാസം ആയത്.
*******
പിന്നീട്, വളരെ നാളുകള്‍ക്കു ശേഷം വഴിയും അല്‍പ്പം ഭാഷയും മനസ്സിലാക്കിയ ശേഷം ആണ് ഞാന്‍ വല്ലപ്പോഴും ഓഫീസില്‍ നടന്നു പോയ് തുടങ്ങിയത്. പക്ഷെ സ്വന്തം ഭാര്യ അവിടെ എത്തി രണ്ടാം ആഴ്ച തന്നെ എന്നെ ഞെട്ടിച്ചു. വീട്ടില്‍ നിന്നും ഓഫീസിലേക്ക് ഒറ്റക്ക് നടന്നു വന്നു! ഒരു ഒറ്റ പ്രാവശ്യം ടാക്സിയില്‍ വന്ന പരിചയം വച്ചിട്ട്. ആരോടും ചോദിച്ചില്ലത്രേ!
ഈ നടപ്പിനിടയില്‍ രണ്ടു കാര്യങ്ങള്‍ മനസ്സിലാക്കി. മലയാളവും ചൈനീസും തമ്മില്‍ അഭേദ്യമായ ബന്ധം ഉണ്ട് എന്ന് ആദ്യമായ് തീര്‍ച്ചയാക്കി. മലയാളത്തിലെ 'അയ്യോ' ചൈനീസിലും 'അയ്യോ' തന്നെ. സന്ദര്‍ഭവും അര്‍ത്ഥവും എല്ലാം. എനിക്ക് വഴി പറഞ്ഞു തരാന്‍ പറ്റാഞ്ഞപ്പോള്‍ പലരും തലയ്ക്ക് കൈ കൊടുത്ത് 'അയ്യോ' എന്ന് പറയുന്നതു വ്യക്തമായ് ഞാന്‍ കേട്ടു. മുഴുവന്‍ മലയാളത്തില്‍ ചോദിച്ചാലും ഇംഗ്ലിഷില്‍ ചോദിച്ചാലും ഹിന്ദിയില്‍ ചോദിച്ചാലും ഒരു പ്രശ്നവും അവര്‍ക്കില്ലെന്നും എനിക്കു മനസ്സിലായ്. കാരണം ഈ ഭാഷ ഒന്നും തന്നെ അവര്‍ക്ക് മനസ്സിലാവില്ല എന്നതും, എനിക്ക് അവരുടെ ഭാഷ മനസ്സിലാവില്ല എന്നതും തന്നെ.
'ഗാര്ഡന് അപ്പാര്‍ട്മെന്റ്റ്' എന്ന് പറഞ്ഞാല്‍ ഒരു മനുഷ്യരും അവിടെ മനസ്സിലാക്കില്ലെന്നും, അതിന് 'ലീ ഹോങ് ഹ്വാ യ്വാന്' എന്ന് നീട്ടി പറയണം എന്നതും എനിക്ക് മനസ്സിലായത് വീണ്ടും ഒരു ആറ് മാസം കഴിഞ്ഞിട്ടാണ്. അതിന് മുന്‍പായ് ഞാന്‍ ചൈനീസില്‍ അപ്പാര്‍ട്മെന്റിന്റെ അഡ്രസ്സ് എഴുതി എപ്പോഴും പോക്കറ്റില്‍ ഇട്ടിരുന്നു. വെറുതെ, ഒരു വഴിക്ക് പോകുന്നതല്ലേ.
*******
ഇനി വഴിയരികിലെ 'ചില്ല് ഗ്ലാസ്സുകളിലെ ഉറക്കെയുള്ള മുട്ടിനെ പറ്റി' : മാസങ്ങള്‍ക്ക് ശേഷം ചൈനീസ് സുഹൃത്തുക്കളുമൊത്ത് ആഹാരം കഴിക്കാന്‍ ഒരു സ്ട്രീറ്റില്‍ കൂടെ നടന്നു. വളരെ വൃത്തിയുള്ള വഴികള്‍. കെട്ടിടങ്ങള്‍ ചെറുതാണെങ്കിലും വൃത്തിയുണ്ട്. ഇതുപോലെ വളരെ അധികം ബ്യുട്ടിപാര്‍ലറുകള്‍, മുട്ടുകള്‍! അവയെല്ലാം മസ്സാജ്-പാര്‍ലര്‍ കം ബ്രോതലുകള്‍ ആണത്രേ, സുഹൃത്തുക്കള്‍ പറഞ്ഞു. ആയിരക്കണക്കിന് അതുപോലുള്ള ബ്യുട്ടി പാര്‍ലറുകള്‍ ബെയ്ജിങ്ങില്‍ കാണാം.
ശരിക്കുള്ള അനേകം ബ്യുട്ടിപാര്‍ലറുകളും, അതുപോലെ വളരെ അധികം റസ്റ്റോറന്റ്റുകളും - ചൈനീസും, മറ്റ് രാജ്യങ്ങളിലേതും- ഉണ്ട് ബെയ്ജിങ്ങില്‍.

അമളി നമ്പര്‍ -3 :-)
ReplyDeleteചൈനീസില്‍ അയ്യോ എന്നത് വല്ല മുട്ടന്‍ തെറിയായിരിക്കും.:)
ReplyDeleteഹ ഹ ഹ, കലക്കി മാഷേ. :)
ReplyDeleteഒരല്‍പ്പം നീളം കൂടിയൊന്നു ഒരു സംശ്യം.
നന്നായിരിക്കണു.
ReplyDeleteഅടുത്തതു എന്നാണു പോസ്റ്റുന്നതു....
നന്നായിരിക്കുന്നു.
ReplyDelete-സുല്‍
ഇല്ല, പെരുമ്പറ, പറ്റുകള്‍ പറ്റുന്ന
ReplyDeleteവല്ലഭന് തന്നുടെ നെഞ്ചിടിപ്പെന്നിയേ.
ശ്രീവല്ലഭക്കുറുപ്പിനേപ്പറ്റി ജി. ശങ്കരക്കുറുപ്പും കേട്ടിട്ടുണ്ടാവണം! :)
“അയ്യോ... ശ്രീവലഭന് പിന്നേം അമളി പറ്റിയിയേ..“
ReplyDelete“അയ്യോ“ എന്ന് ഞാന്‍ പറഞ്ഞത് മലയാളത്തിലൊന്നുമല്ല, ചൈനീസിലാ ചൈനീസില്‍!! ഇപ്പോ മനസ്സിലായില്ലേ എനിക്കും ചൈനീസറിയാം എന്ന്.
ങും.! ചൈനയില്‍ പോയി എന്റെ പേരിന് തതുല്യമായ ചൈനീസ് പേരുകളും അര്‍ത്ഥങ്ങളും ഒക്കെ കണ്ടുപിടിക്കണം. ‘അഭിലാഷം’ = ‘ആഗ്രഹം’ എന്ന നല്ല അര്‍ത്ഥമുള്ള പേരിന് ദുരര്‍ത്ഥങ്ങള്‍ കണ്ടുതുടങ്ങിയത് പൂനയില്‍ ഉണ്ടായിരുന്നപ്പോഴാണ്. ‘അഭി’= ‘ഇപ്പോള്‍’ എന്നും ‘ലാഷ്’=‘ശവം’ എന്നുമാണ് ഹിന്ദിവാലാ ദ്രോഹികള്‍ കണ്ടുപിടിച്ച അര്‍ത്ഥം. “മെ അഭി ലാഷ് ഹും!” എന്നുപറയുമ്പോ അവര്‍ ആശ്ചര്യത്തോടെ നോക്കുന്നത് കണ്ട് എന്റെ ബുദ്ധി ഉണര്‍ന്നുപ്രവര്‍ത്തിച്ച വകയില്‍ ഞാന്‍ ഇനീഷ്യല്‍ കൂടി കൂട്ടി പേര് കമ്പനിയില്‍ അങ്ങ് ഫേമസ്സാക്കി. Abhilash PK എന്ന്.
രക്ഷപ്പെട്ടു എന്ന് കരുതിയിരുന്നതാണ്. ബട്ട്, ഒരിക്കല്‍ കമ്പനിയുടെ MD യെക്കാണാന്‍ അയാളുടെ റൂമിന് പുറത്തെത്തിയപ്പോള്‍ അയാളുടെ സെക്രട്ടറി അയാളോട് പറയുകയാ:
“സര്, അഭിലാഷ് പീകെ ആയാ ഹെ!”.
അത് കേട്ട് അയാളുടെ തമാശ കലര്‍ന്ന മറുപടി ഇങ്ങനെയായിരുന്നു.
“പീകെ ഓഫീസ് മെ ആന മനാ ഹേ! ശരാബ് പീകെ ആയാ ഹുവാ ആദ്മീ കോ കമ്പനി-ഗേറ്റ് കേ അന്തര്‍ ആനേ കേ ലിയേ കോന്‍ പര്മ്മിഷന് ദിയാ!?”
അപ്പോ ഞാന്‍ പറഞ്ഞുവന്നത് ഇന്ത്യയില്‍ രക്ഷയില്ലാത്ത സ്ഥിതിക്ക് ഇനി ചൈനയില്‍ നല്ല അര്‍ത്ഥങ്ങള്‍ ഉണ്ടോന്ന് നോക്കട്ടെ.
പിന്നെ, ശ്രീവല്ലഭാ, ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ അത് വൈഫ് നോട് പറയാമോ? ഞാന്‍ പറഞ്ഞൂന്ന് പറഞ്ഞാല്‍ മതി. അതായത്... “ചേച്ചീ, ഇത്രേം കഞ്ചൂസ് ആവരുത്...! പ്ലീസ്!”
:-)
ചൈനീസ് വിശേഷങ്ങളെല്ലാം കൊള്ളാം ‘തെക്കന്‍ മനോഹരന്’ മാഷേ. ;)
ReplyDelete“ഏതോ ഒരു ചെറുപ്പക്കാരന് 'ഗോ സ്ട്രെയ്റ്റ്, സ്ട്രെയ്റ്റ്, സ്ട്രെയ്റ്റ്, സ്ട്രെയ്റ്റ്' എന്ന് മിമിക്രിക്കാര് സായിപ്പിനു വഴി പറഞ്ഞു കൊടുക്കുന്നത് പോലെ തിരിഞ്ഞു നിന്നും മാറി നിന്നും, മറിഞ്ഞു നിന്നും പറഞ്ഞപ്പോള്‍...”
ഹ ഹ. ആ സന്ദര്‍ഭം മനസ്സില്‍ ഓര്‍ത്തെടുത്ത് വല്ലാതെ ചിരിച്ചു.
:)
good :)
ReplyDelete‘തെക്കന്‍ മനോഹരന്’!
ReplyDeleteതള്ളേ...കിടിലം! പേരിടണേല് ഇങ്ങനെയൊക്കെ വരണം..ഹ ഹ ഹ !
കുറുപ്പ് എന്നതു ചൈനീസിലാക്കിയാല് ഇനി വല്ല തെറിയുമാണ് കിട്ടുന്നതെങ്കിലോ ??
ആ ‘മുജ്ഛേ മാലൂം...’ ചിരിച്ചു ചിരിച്ചു വയറു കലങ്ങി.
അപ്പോ..തെക്കന്‍ മനോഹരേട്ടാ...ഈ ചൈനാക്കാരെന്താ നന്നാവാത്തേ....
ReplyDeleteഅഭിലാഷിന്റെ കമന്റ് കലക്കി....അഭിലാഷേ..അതൊരു പോസ്റ്റ് ആക്കാഅനുള്ള സ്കോപ്പുണ്ടായിരുന്നു...
തെക്കന്‍ മനോഹരന്റെ ചൈനാ അനുഭവം വളരെ കൌതുകരമായി അവതരിപ്പിച്ചത് എന്നെ രസിപ്പിച്ചു. അതുപോലെ അഭിലാഷ് ഭായിയുടെ കമന്റും വിഷയ പ്രസക്തവും നര്‍മ്മം നിറഞ്ഞതുമാണ്.
ReplyDeleteകലക്കി വല്ലഭ്ജി.. അഭിലാഷിന്റെ കമന്റും.. ::)
ReplyDeleteശ്രീവല്ലഭേട്ടാ... അമളിത്തരങ്ങള് ഇനീം പോരട്ടേ :)
ReplyDeleteഈ പറ്റലുതന്നെ മാഷെ പറ്റുന്നത് ഹിഹി...
ReplyDeleteഅഭിലാഷെ.............. യെന്തരടെയ് നീ പുലിതന്നല്ലെ,,,,
വല്ലഭനമളി പറ്റിയതോര്ത്ത
ReplyDeleteയ്യത്തടായെന്നലറിയതുമൊരു
തെറിയായ് ഭവിക്കുമോയെന്
ചൈനീസ് ഭഗവതീ...
അതെന്തെടപാടാണാവൊ..
ReplyDeleteചൈനേല് ചെല്ലുന്നോര് അവിടുത്തെ പേര് സ്വീകരിച്ചൊളണം,ചൈനാകാരെന്നിട്ട് ഇംഗ്ലിഷില്‍ സ്വയം നാമകരണോം!
ഈ അന്യായം ശ്രിവല്ലഭനെന്തിനാ സമ്മതിച്ചേ??
വല്ലഭനു പുല്ലും ആയുധം. പക്ഷെ ഇവിടെ പുല്ലല്ലല്ലോ, ചൈനീസല്ലേ അല്ലേ!!! അവിടെ പേരുമാത്രമല്ല ഭക്ഷണവും ചൈനീസാക്കണമെന്ന് നിര്‍ബന്ധമുണ്ടോ?
ReplyDeleteനന്നായി രസിച്ചു വായിച്ചു. ഇനിയും വരട്ടെ ചൈനീസ് കഥകള്‍
അയ്യോ...അയ്യയ്യോ...അയ്യയ്യയ്യോ ;)
ReplyDeleteഈ അമളികള്‍ എഴുതാന്‍ വേണ്ടി മാത്രം വര്‍ഷത്തില്‍ ഒരു മൂന്നൂറു, അതിത്തിരി കൂടിപോയല്ലേ,ഒരു ഇരുന്നൂറ്റി തൊണ്ണൂറ്റിയൊന്‍പത് ഡയറികള്‍ വേണ്ടിവരുമല്ലോ ;)
ശ്രീ വല്ലഭന് എന്നതിനു പകരം അമളി വല്ലഭന് എന്നു പേരു മാറ്റേണ്ടകാലം എന്നേ കഴിഞ്ഞു.......
ReplyDeleteവല്ലഭേട്ടാ,
ReplyDeleteവന്മതില് പോലെ നീണ്ടാലെന്താ, സംഗതി ജോറായിട്ടുണ്ട്. നാട്ടിലായിരുന്നതുകൊണ്ടാണ് വരാന്‍ താമസിച്ചത്. :)
വടവോസ്കി: ചൈനീസില്‍ അയ്യോ എന്നത് തെറിയല്ല. എന്നെ കണ്ടാല്‍ തന്നെ ആരും തെറി വിളിക്കില്ല. ആദ്യമായ് scooter ഓടിച്ചപ്പോഴും, പിന്നെ അഞ്ചു കൊല്ലം മുന്‍പ് ഡല്‍ഹിയില്‍ ഒരു 90 കാരന് അപ്പൂപ്പനും മാത്രമെ തെറി വിളിച്ചിട്ടുള്ളു. അപ്പൂപ്പന്റ്റെ വടിയേല്‍ സ്കൂട്ടര്‍ ചെറുതായ് ഒന്നു മുട്ടിയപ്പോള്‍ സഹായിക്കാന്‍ ചെന്നതാ. വടിയെടുത്ത് ഒറ്റ അടി. ഹെല്‍മെറ്റ് ഉണ്ടായിരുന്നതിനാല്‍ രക്ഷപെട്ടു! :-)
ReplyDeleteചൈനീസില്‍ അയ്യോ എന്നത് നമ്മള് മലയാളത്തില്‍ പറയുന്നതു പോലെ തന്നെ ആണ്- അര്‍ത്ഥവും സന്ദര്‍ഭവും.
ഗോപന്: നന്ദി. അതെ. ആദ്യത്തെ കുറച്ചു ഭാഗം വേറൊരു പോസ്റ്റ് ആക്കാം ആയിരുന്നു.
കൊഞ്ചല്സ്, സുല്‍, : നന്ദി. ഉടനെ ഉണ്ട്ട്.
ബാബു: ഹൊ, ഈ ജി. ശങ്കരക്കുറുപ്പിന്റ്റെ ഒരു കാര്യം. എന്റെ ഫാതരും ഒരു "ശിവ" ശങ്കര കുറുപ്പാണേ :-)
അഭിലാഷങ്ങള്‍: ചൈനീസിലെ 'അയ്യോ' ആണെന്ന് മനസ്സിലായ് :-).
അത് കൊള്ളാം 'അഭി' 'ലാഷ്' പീ കെ :-). ഹൊ പിന്നെ. തമാശ കലര്‍ന്ന മറുപടി! ഞങ്ങളെല്ലാം വിശ്വസിച്ചു! ശരാബ് പീകെ ആയാ ഹുവാ ആദ്മീ കോ കമ്പനി-ഗേറ്റ് കേ അന്തര്‍ ആനേ കേ ലിയേ കോന്‍ പര്മ്മിഷന് ദിയാ!?” നല്ല ഫിറ്റ് ആയ ചെന്നതല്ലേ അഭി, ലാഷേ?
“ചേച്ചീ, ഇത്രേം കഞ്ചൂസ് ആവരുത്...! അത് തന്നെയാ ആ ചേച്ചിയോട് എല്ലാ ദിവസോം ഞാനും പറയുന്നത്! ഇപ്പോള്‍ കുറച്ചു വ്യത്യാസം ഉണ്ട്. പതിനൊന്നു കൊല്ലം ആയി ഇതു പറയാന്‍ തുടങ്ങീട്ട് :-). ആളൊരു പാവം ആണേ. തമാശ കൂട്ടാന്‍ ഒരു നമ്പറും കൂടെ ഇട്ടതാ. :-))). തമാശക്ക് ആശയ ദാരിദ്ര്യം വരുമ്പോള്‍ ഇങ്ങനെ ഒക്കെ അല്ലെ പറ്റൂ.
ശ്രീ: സന്തോഷം. നന്ദി :)
കാപ്പിലാന്: നന്ദി :)
സൂരജ് : കുറുപ്പ് എന്നതു ചൈനീസിലക്കാന് പറ്റുകയില്ല എന്ന് അവര്‍ തീര്‍ത്തു പറഞ്ഞു. ചിലപ്പോള്‍ തെറി ആയിരിക്കും! :-)
സന്തോഷം, നന്ദി.
കൃഷ്ണ.തൃഷ്ണ, ജിഹേഷ്, സജി, : ചൈനാ ജീവിതം വളരെ രസകരം ആയിരുന്നു. ഭാഷ പഠിക്കുന്നത് വരെ എപ്പോഴും അമളികള്‍ തന്നെയാ. :-)
കുഞ്ഞന്‍, പാമരന്, : നന്ദി. സന്തോഷം.
പ്രിയ: അവിടേം കവിതയോ? ആരവിടെ :-)
ഭൂമിപുത്രി: അതാണ് അതിലെ തമാശ. ഒരു പക്ഷെ അത് വേറൊരു പോസ്റ്റ് ആക്കാം ആയിരുന്നു. നമ്മള് മടൊരു രാജ്യത്ത് ചെല്ലുമ്പോള്‍ ആദ്യ ദിവസങ്ങള്‍ വളരെ ബുദ്ധിമുട്ടാണ്. എന്തൊക്കെയാ സംഭവിക്കുന്നത് എന്ന് ഒരു പിടുത്തോം കിട്ടിയില്ല. എന്റെ supervisor പനാമക്കാരന് ക്രിസ് ടുണ്യൊന് ചൈനീസ് പേരു 'സി തു'. Zhuang Yi Zhuang എന്നത് വെറും മൂന്നു ചൈനീസ് ക്യാരക്ടറുകള്‍ ആണ്.
സുഗതരാജ്: നിര്‍ബന്ധമില്ല. ചൈനീസ് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ അറിയാം എങ്കില്‍ വളരെ നല്ല ഭക്ഷണം കിട്ടും. അല്ലെങ്കില്‍ അടുത്ത പോസ്ടിലെത് പോലെയും! :-)
നന്നായി രസിച്ചു വായിച്ചു. ഇനിയും വരട്ടെ ചൈനീസ് കഥകള്‍
പൈങ്ങോടന്‍, ഗീതാഗീതികള്‍: അമളികള്‍ മാത്രം അല്ല. നല്ലതും കുറെ സംഭവിച്ചിട്ടുണ്ട് :-). അതൊക്കെ എഴുതിയാല്‍ ആത്മ പ്രശംസ കൂടുമോ എന്ന് സംശയം! ആത്മപ്രശംസ മൃതിയെക്കാള്‍ ഭയാനകം എന്ന് ഒരു മഹാനും (ആരാണാവോ?), പിന്നെ സ്വയം പരിഹസിക്കുമ്പോള്‍ ഏറ്റവും നല്ല തമാശ ഉണ്ടാകുമെന്ന് ഒരു മലയാളം ഹാസ്യ നടനും (ആരാണാവോ?, മറന്നുപോയി), പറഞ്ഞിരുന്നു. :-)
പൈങ്ങോടന്‍, അതല്ലേ ബ്ലോഗ് തുടങ്ങിയത്. ഇതൊക്കെ എടുത്തോണ്ട് നടക്കണ്ടല്ലോ. :-)
പോങ്ങുമ്മൂടന് : കാണാഞ്ഞു വിഷമി ചിരിക്കുകയായിരുന്നു :-) അതെ ആദ്യത്തെ കുറച്ചു para വേറെ പോസ്റ്റ് ആക്കിയിരുന്നെങ്കില്‍ :-) നാട്ടില്‍ സുഖങ്ങളൊക്കെ തന്നെ?
ശ്രീവല്ലഭന് ജി , ഇന്നേ വായ്യിക്കന് കഴിഞ്ഞുള്ളൂ. ഉപസ്മ്ഹാരം കഴിഞ്ഞെങ്കിലും വായിച്ച സ്ഥിതിക്കു കമന്റ്റാതെ പറ്റില്ലന്ന സ്ഥിതിയായി. ചിരിച്ചു, ഒരുപാടു. നല്ല പോസ്റ്റ്.
ReplyDeleteഹരിത്, നന്ദി.
ReplyDeleteഇപ്പോള്‍ 'ആ നാന് ദ്' എന്നതിന്റെ ചൈനീസ് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
വായിക്കണമെങ്കില്‍ ഇവിടെ ഞെക്കുക
ചൈനീസ് അക്ഷരങ്ങള്‍ക്ക് എന്തൊരു ധാരാളിത്തം. വെറുമൊരു ‘ദ’ യ്ക്ക് എന്തിനാണ് ഇത്രയും വരകള്‍? ആനന്ദ് എന്നെഴുതി വച്ചിരിക്കുന്നതു കണ്ടപ്പോള്‍ പേടിയാവുന്നു. ‘ചന്ദ്രശേഖരപിള്ള’ എന്നോ ‘ശാന്തിമതീ ദേവി അമ്മ എം എസ്’ എന്നോ എഴുതാന്‍ എത്ര പേപ്പറു വേണം? മലയാളം പേരുകള്‍ എഴുതാന്‍ കഴിയില്ല എന്ന മുങ്കൂര്‍ ജാമ്യമുള്ളതു കൊണ്ട് കൊള്ളാം.
ReplyDeleteഅങ്ങനെയാണെങ്കില്‍ എന്റെ പേരൊക്കെ എഴുതാന്‍ എന്തോരം പേപ്പറ് വേണ്ടി വരും..:(
ReplyDelete"ഇടയ്ക്കിടെ കാണുന്ന ബ്യുട്ടിപാര്ലറുകളില് നിന്നും വാതിലിലെ ഗ്ലാസ്സില്‍ മുട്ടി പെണ്‍കുട്ടികള്‍ 'സാര്‍, മസ്സാജ്, ഗുഡ് മസ്സാജ്' എന്ന് പറഞ്ഞപ്പോള്‍ പന്തികേടു തോന്നി.
ReplyDeleteഎന്നാലും ഈ കമ്മ്യുണിസ്റ്റ് ചൈനയുടെ തലസ്ഥാനത്ത്? ഛേ, വെറുതെ പാവം. ബ്യുട്ടിപാര്ലറുകളില് തലമുടി വെട്ടുകയും മസ്സാജ് ചെയ്യുകയും ചെയ്യുന്ന പെണ്‍കുട്ടികളെ വെറുതെ എന്തിന് സംശയിക്കണം!."
കലക്കി മാഷേ.
രല്‍പ്പം നീളം കൂടി...
ഇനിയും വരട്ടെ ശ്രീവല്ലഭന് ..
നര്‍മ്മം നിറഞ്ഞ ചൈനീസ് കഥകള്‍
ഹ ഹ ബെയ്ജിങ്ങില്‍ വച്ച് ഒരു പെന്കൊച്ച് എന്നോടും ചോദിച്ചു ഒരു മസ്സാജൊക്കെ വേണ്ടേ ചേട്ടാ എന്ന് :-)
ReplyDeleteഹി..ഹി...അമളിവിശേഷങ്ങള് വായിച്ചു ചിരിച്ചൊരു വഴിയായി...ഥാങ്ങ് ആണേറ്റവും ചിരിപ്പിച്ചതു...:)...ഇനിയും പോരട്ടെ അടുത്ത അമളി...
ReplyDeleteപിന്നെ ആനന്ദ് എന്നതിന്റെ ചൈനീസ് ഭാഷയില്‍ ‘ആ‘ ക്കു പുറമേ ‘ന‘ ക്കും ഒരു മലയാള ലുക്ക് സൂക്ഷിച്ചു നോക്കിയപ്പോള്‍ കണ്ടു..മലയാളത്തിലെ ‘ന‘ യെ ഹാങ്ങറില്‍ തൂക്കിയിട്ട പോലെ.....:)