ഭാവങ്ങള്‍
ഒഴുകും ജലത്തിന്ന്
നിറമൊന്നു മാത്രമോ?
കരയുന്ന കുഞ്ഞിന്
കദനങ്ങള്‍ മാത്രമോ?
ആഴിതന്‍ അടിയിലായ്
മുത്തുകള്‍ മാത്രമോ?
സ്നേഹത്തില്‍ മുങ്ങുവാന്‍
നിന് ഇണ മാത്രമോ?
കാറ്റിന്റെ ചിന്തയ്ക്ക്
ദിശയൊന്നു മാത്രമോ?
കാറിന്നു പെയ്യുവാന്‍
വഴിയൊന്നു മാത്രമോ?
കാനന ഭംഗിക്ക്
സുമമൊന്നു മാത്രമോ?
കാട്ടിലെ ചില്ലയ്ക്ക്
ലതയൊന്നു മാത്രമോ?
ഞാനെന്റെ ഹൃത്തിലായ്
മോഹങ്ങള്‍ കാക്കവേ,
നീയെന്തിനീ വഴി
നോവുമായ് വന്നിടാന്‍?
ഇല്ല, നിനക്കിനി
കീറി മുറിക്കുവാന്‍
തെല്ലു വലുതായ
നെഞ്ചകം കിട്ടില്ല!
ഇനി ഒരു ചോദ്യം: ടൈറ്റില്‍ പടത്തില്‍ കാണുന്ന ജലം ഏത് സ്ഥലത്തെ? സമ്മാനം തരുന്നതല്ല!
ഒരു 'ഗ്ലൂ': വളരെ പ്രസിദ്ധമായ ഒരു ജയിലിന് ചുറ്റിലൂടെ ഒഴുകുന്ന ജലം.
നിറമൊന്നു മാത്രമോ?
കരയുന്ന കുഞ്ഞിന്
കദനങ്ങള്‍ മാത്രമോ?
ആഴിതന്‍ അടിയിലായ്
മുത്തുകള്‍ മാത്രമോ?
സ്നേഹത്തില്‍ മുങ്ങുവാന്‍
നിന് ഇണ മാത്രമോ?
കാറ്റിന്റെ ചിന്തയ്ക്ക്
ദിശയൊന്നു മാത്രമോ?
കാറിന്നു പെയ്യുവാന്‍
വഴിയൊന്നു മാത്രമോ?
കാനന ഭംഗിക്ക്
സുമമൊന്നു മാത്രമോ?
കാട്ടിലെ ചില്ലയ്ക്ക്
ലതയൊന്നു മാത്രമോ?
ഞാനെന്റെ ഹൃത്തിലായ്
മോഹങ്ങള്‍ കാക്കവേ,
നീയെന്തിനീ വഴി
നോവുമായ് വന്നിടാന്‍?
ഇല്ല, നിനക്കിനി
കീറി മുറിക്കുവാന്‍
തെല്ലു വലുതായ
നെഞ്ചകം കിട്ടില്ല!
ഇനി ഒരു ചോദ്യം: ടൈറ്റില്‍ പടത്തില്‍ കാണുന്ന ജലം ഏത് സ്ഥലത്തെ? സമ്മാനം തരുന്നതല്ല!
ഒരു 'ഗ്ലൂ': വളരെ പ്രസിദ്ധമായ ഒരു ജയിലിന് ചുറ്റിലൂടെ ഒഴുകുന്ന ജലം.
ഇല്ല, നിനക്കിനി
ReplyDeleteകീറി മുറിക്കുവാന്‍
തെല്ലു വലുതായ
നെഞ്ചകം കിട്ടില്ല!
“നീയെന്തിനീ വഴി
ReplyDeleteനോവുമായ് വന്നെടോ? “
അത് ശരി. വന്നതിനായോ കുറ്റം? :) :)
ജലം എനിക്ക് പിടികിട്ടി.
ജനീവ സെന്‍ട്രല്‍ ജയിലറയിലെ ജലം.
അഡ്രസ്സ്:-
ജനീവ മുന്‍സിപ്പാലിറ്റി,
ജനീവ ഭഗവതി വിലാസം സ്കൂളിന് കിഴക്ക് വശം.
:) :)
ഫസ്റ്റ് പ്രൈസ് എനിക്ക് തന്നെ :)
ശ്രീവല്ലഭന് ഏതൊക്കെ ജയിലുകളില്‍ കിടന്നിട്ടുണ്ട്?
ReplyDelete:-)
ഓ...എനിക്കധികമൊന്നും ജയിലില്‍ കിടക്കാന്‍ പറ്റിയില്ല മാഷേ. ഒരു ജയിലീന്ന് അവര്‍ വിട്ടിട്ട് വേണ്ടേ അടുത്ത ജയിലിലേക്ക് പോകാന്‍. എന്നാലും, കൂടുതല്‍ കാലം കഴിച്ചുകൂട്ടിയത് കണ്ണൂര്‍,തിരുവനന്തപുരം ജയിലുകളിലായിരുന്നു. പിന്നെ ഇടയ്ക്കിടയ്ക്ക് ആലുവായിലും, എറണാകുളത്തുമുള്ള സബ് ജയിലുകളില്‍ :) അറബിനാട്ടിലും, സായിപ്പിന്റെ നാട്ടിലുമൊന്നും ജയിലില്‍ കിടക്കാന്‍ ഇതുവരെ ഒരവസരം ഒത്തുവരാത്തതിന്റെ കുണ്ഡിതം കുറച്ചൊന്നുമല്ല.
ReplyDeleteഇനി അഭിലാഷ് ചോദിച്ചതിന് മറുപടി കൊടുക്ക് :)
അതിനിടയില്‍ ഈ വെള്ളത്തിന്റെ കാര്യം ഒന്ന് തീരുമാനമാക്കണമല്ലോ ?
:>{)
ReplyDeleteമീശ വെച്ച ഒരു പോലീസ്കാരനെ ഈ ജയിലില്‍ കാവല്‍ നിര്‍ത്തിയിട്ടാണ്.ഞാന്‍ അല്പം മൂത്രം ഒഴിക്കാന്‍ പോയത്.നന്നായി ആള് ചാടിപ്പോയില്ല .
ReplyDeleteഈ ജലം .വല്ലഭന് ഈ ജീവിതകാലം അത്രയും കരഞ്ഞു തീര്‍ത്ത കണ്ണുനീര് ഒരു വാട്ടര്‍ ടാന്കില് ആക്കി ജനീവയില്‍ സൂക്ഷിച്ചിട്ടുണ്ട് .അതിന്റെ പോട്ടം നമ്മളെ കാണിച്ചു എന്ന് മാത്രം .
ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിച്ചു ഞങ്ങളെ വിഷമിപ്പിക്കല്ലേ ? കൊള്ളാം .ഇതൊക്കെ അറിയാം ഇരുന്നെന്കില്‍ ഞാന്‍ ഇപ്പോള്‍ ആരായിരുന്നെനെ ?
രാത്രി ഒറക്കമൊന്നുമില്ല അല്ലേ.. :)
ReplyDeleteഞാന്‍ ജയിലില്‍ ഒന്നും കിടന്നിട്ടില്ലായേ................
ReplyDeleteഇനിയിപ്പൊ നാട്ടാര് പിടിച്ച് ക്കൂട്ടിലിടുന്നതിനു മുന്നെ ഞാന്‍ മുങ്ങീ..
ഞാന്‍ ഇവിടെ വന്നിട്ടില്ല ഒന്നും കണ്ടിട്ടും ഇല്ല
ഇങ്ങനെ പ്രാസവും താളവും ഒപ്പിച്ചെഴുതാന് ആരെങ്കിലുമൊക്കെയുണ്ടല്ലോ ബൂലോകത്ത്. കവിത കഥയോടടുത്തുകൊണ്ടിരിക്കുവല്ലേ..
ReplyDeleteജലം... ഒരു പിട്യുമില്ല.. നിരന്റെ കമന്റു് കലക്കി..:)
ഇങ്ങിനത്തെ ചോദ്യങ്ങള്‍ ചോദിച്ച്കുഴക്ക്വാണെങ്കില്
ReplyDeleteഅടുത്ത തവണ വന്നെത്തിനോക്കീട്ട് പോവുംട്ടൊ
കലാ 'പാനി'
ReplyDeleteഅതായത് നല്ല കലയുള്ള ജലം:)
കവിതയും.
ജലത്തിന്റെ മണവും ഗുണവും വച്ചു് നോക്കിയാല്‍ ജയിലിനു് ചുറ്റുന്നതിനു് മുന്‍പു് കേരളത്തിലെ ഏതോ വ്യവസായമേഖലയും ചുറ്റിയപോലെയുണ്ടു്.
ReplyDeleteആഴിതന്‍ അടിയില്‍ മുത്തുകള്‍ മാത്രമാണെങ്കില്‍ ഇണ മാത്രമല്ല പലരും മുങ്ങും. വേറെ എവിടെയെങ്കിലും ചെന്നു് പൊങ്ങുകയും ചെയ്യും! :)
നല്ല കവിത മാഷേ.
ReplyDelete:)
കവിതയെടുത്താല്‍ പ്രശ്നോത്തരി ഫ്രീ.... :)
ReplyDeleteവല്ലഭന് മാഷെ നന്നായിട്ടുണ്ട് കവിത
ReplyDeleteആ ജയിലില്‍ ഗോതുമ്പുണ്ടാ കിട്ട്വോ
അപ്പോ ജയില്പ്പുള്ളിയാണല്ലേ ... ?? :)
ReplyDeleteകീറിമുറിക്കാനായ് നോവിക്കാനായ് മോഹങ്ങള്‍ക്ക് ഇത്ര വല്യ നെഞ്ചകമുണ്ടെങ്കില് ‘ നീ ‘ നിനക്ക് സ്വസ്ഥം.
ReplyDeleteവല്ലഭാ .. ആരാ ഈ “ നീ” ????
ഇതെവിടുത്തെ ജലമാ ?കണ്ടിട്ട് എന്റെ വീടിനു അടുത്തുള്ള പുഴ പോലുണ്ട്
ReplyDelete“കരയുന്ന കുഞ്ഞിന്
ReplyDeleteകദനങ്ങള്‍ മാത്രമോ“- കരയുന്ന കുഞ്ഞിനു കദനമോ?
“കാറ്റിന്റെ ചിന്തയ്ക്ക്
ദിശയൊന്നു മാത്രമോ?“ ഒരോ ദിശയിലൂടെ ചിന്തകളെ തേടുകയല്ലേ കാറ്റ്?
എന്തേലുമാവട്ടെ, ആ കവിതയിലേ ചോദ്യങ്ങള്‍ പോരാഞ്ഞിട്ടാണോ വേറൊരു ചോദ്യം. പറയൂല്ല
നിരക്ഷരന്: ഹ ഹാ. അച്ചടിയില്‍ നിന്നും കുറച്ചു വ്യത്യാസങ്ങള്‍ വരുത്തിയിട്ടുണ്ട്.
ReplyDeleteജലം ആര്‍ക്കും പിടികിട്ടുന്നതല്ല. എന്റെ കുണ്ഡിതം ഇപ്പൊ നോര്‍മലായി. :-)
അഭിലാഷ് : ജയിലിനു ചുറ്റുമുള്ള പടം പിടിക്കാന്‍ അതിന് പുറത്തു നിന്നു മതിയല്ലോ. അകത്തു കിടന്നാല്‍ എങ്ങിനെ സാധിക്കും? :-)
കാപ്പിലാന്: ഹൊ! അവിടെയും കവി ഹൃദയം ഉണര്‍ന്നു! :-)
കുട്ടന്മേനൊന്: രാത്രി ഒറക്കമൊന്നുമില്ല അല്ലേ.. :) നിങ്ങളൊക്കെ ഉറങ്ങുന്നുണ്ടോ എന്ന് നോക്കണ്ടെ?
മിന്നാമിനുങ്ങുകള്‍ //സജി: അതാ മോനേ നല്ലത്. :-)
ഭൂമിപുത്രി: ഇനി 'കുഴയ്ക്കാത്ത' ചോദ്യങ്ങള്‍ മാത്രം ചോദിക്കാം :-)
പാമരന്: കവിതയില്‍ കഥയില്ലാതിരിക്കുമോ? നന്ദി.
ജ്യോനവന് : നന്ദി. 'കാലാപാനി' അല്ല. ഉത്തരം അവസാനം കൊടുക്കാം.
സി. കെ. ബാബു: പുറമെ കാണുന്നത് വച്ച് തീര്‍ച്ചപ്പെടുത്തരുത്. അത് നമ്മുടെ perception :-)
ശ്രീ : നന്ദി ശ്രീ.
കിനാവ്: അതെ .... :)
അനൂപ് : നന്ദി അനൂപ്. അമേരിക്കയില്‍ ഗോതമ്പുണ്ട കിട്ടില്ല. ബര്‍ഗര്‍ ആയിരിക്കും!
Kichu & Chinnu : ഹൊ, അനുഭവസ്ഥര്ക്ക് പെട്ടന്ന് കാര്യം പിടികിട്ടും :-)
ബയാന്‍: അതെ. നീ ' ആരാകണം' എന്നില്ല. എന്തും ആകാം. കവിയുടെ ഓര്‍മ്മകള്‍, അനുഭവങ്ങള്‍, അതും അല്ലെങ്കില്‍ ഭാവനയില്‍ വിരിഞ്ഞ നീ.
കാന്താരിക്കുട്ടി: വീടിനു അടുത്തുള്ള പുഴ അല്ല. ഉത്തരം അവസാനം :-)
30 April 2008 17:23
പ്രിയ : "കരയുന്ന കുഞ്ഞിനു കദനമോ?"
കദനം എന്നതിന്റെ അര്‍ത്ഥം നോക്കിയിരുന്നു.
ദുഃഖം, ദൗര്‍ഭാഗ്യം (grief, misfortune). കുട്ടികള്‍ കരയുന്നതിന് ദുഃഖം വേണമെന്നില്ല. ദുഃഖം ഉണ്ടെങ്കിലും കരയും. കുഞ്ഞുങ്ങള്‍ക്ക് ദുഃഖം ഇല്ല എന്നത് നമ്മുടെ മുന്‍വിധി അല്ലെ? അമ്മ അടുത്തില്ലാത്തപ്പോള്‍ കരയുന്ന കുഞ്ഞിന് മാതാവിന്റെ സ്നേഹം നഷ്ടപ്പെടുമോ എന്നുള്ള ഭയം കൊണ്ടോ, അല്ലെങ്കില്‍ തനിക്ക് സ്നേഹവും ചൂടും തന്ന മാതാവിനെ കാണാതത്തിന്റെ ദുഖമോ,വിശപ്പ് അറിയിക്കാനോ- എല്ലാം കൊണ്ടും കരയാം.
'കുഞ്ഞ്' എന്നതിന് എന്റെ കുട്ടി, ഏത് പ്രായത്തിലും എന്റെ 'കുഞ്ഞ്' ആണ്. അങ്ങിനെയും വിവക്ഷിക്കാം.
" ഒരോ ദിശയിലൂടെ ചിന്തകളെ തേടുകയല്ലേ കാറ്റ്?" അങ്ങിനെയും ആവാം. എന്റെ വിവക്ഷ, കാറ്റിന്റെ ചിന്ത ഒരു ദിശയിലൂടെ മാത്രമല്ല. ഒരേ ദിശയിലൂടെ മാത്രം ചിന്തിക്കുന്നത് കൊണ്ടു നമുക്ക് ഒരു കാര്യത്തിന്റെ പല വശങ്ങള് മനസ്സിലാക്കാന്‍ സാധിക്കുകയില്ല.
എഴുതുമ്പോള്‍ വരുന്ന ചിന്തകള്‍ വരികലാകുന്നു. പിന്നെ തിരിഞ്ഞു നോട്ടം പതിവില്ല. ചോദ്യങ്ങള്‍ ചോദിച്ച് ചിന്തിപ്പിച്ചതിനു നന്ദി. എന്റെ അടപ്പ് തെറിച്ചു. ഇങ്ങനുള്ള ഉത്തരങ്ങള്‍ കണ്ടു പിടിച്ച് :-)
ഇനി ജലത്തിന്റെ കാര്യം: ഉദ്ദേശം ഇത്രയുമേ ഉണ്ടായിരുന്നുള്ളു: ജലം എവിടെയായാലും ഒരു പോലെ അല്ലെ? പറഞ്ഞു തന്നില്ലെങ്കില്‍ അത് ഇവിടുത്തെ ആണെന്ന് മനസ്സിലാക്കാന്‍ സാധിക്കുകയില്ല. ബാബുവിനെപ്പോലുള്ളവര്‍ അത് ഊഹിച്ചെടുക്കാന്‍ ശ്രമിക്കും. പക്ഷെ ഒരിക്കലും ശരിയാവില്ല (എന്റെ ഒരു ബുദ്ധി :-) )
അമേരിക്കയിലെ സാന്‍ഫ്രാസിസ്കോ bay ഏരിയായില്‍ Alcatraz ഐലാന്ടിലുള്ള ജയിലിനു ചുറ്റും ഒഴുകുന്ന ജലം ആണ് ഈ ടൈറ്റില്‍ പടത്തില്‍ ഉള്ളത്. ഒരു പ്രാവശ്യം അവിടെ പോകാനുള്ള അവസരം ഉണ്ടായെങ്കിലും,കരയില്‍ നിന്നും വളരെ കുറച്ചു ദൂരമേ ഉള്ളു എങ്കിലും, കടല്ചൊരുക്ക് മൂലം കൂടെ വന്ന ആള് (ആരാണെന്ന് ഊഹിച്ചോളീ) അടപ്പ് തെറിച്ച് ബോട്ടില്‍ തന്നെ കിടപ്പായതിനാല്‍ പിന്നെ തിരിച്ചു പോരുന്നു. അപ്പം പിന്നെ അവിടുത്തെ വെള്ളത്തിന്റെ ഫോട്ടം പിടിക്കാം എന്ന് കരുതി എടുത്തതാ.
കൂടുതല്‍ വിവരങ്ങള്‍: http://en.wikipedia.org/wiki/Alcatraz
http://www.nps.gov/alcatraz/
http://www.alcatrazhistory.com/escapes1.htm
ആ വെള്ളമിപ്പോളൊഴുകിയൊഴുകി
ReplyDeleteയെവിടെയെത്തിക്കാണും?
വെള്ളമൊഴുകിയിരുന്നെങ്കില്,പാലക്കാട്ടെ റ്റിപ്പുവിന്റെ കോട്ടയായിരിക്കണം.
ReplyDeleteഇവിടെയെത്താന്‍ കുറെയേറെ വൈകി..
ReplyDeleteകവിത വളരെ നന്നായിരിക്കുന്നു..ആനന്ദ്.
ഇനി ക്ലൂവും ഉത്തരവും വായിച്ചിട്ട് ഞാന്‍ അങ്ങോട്ട് ചോദ്യം ചോദിക്കാം. :)
എന്നായിരുന്നു നീരുവിനെ ജയിലില്‍ കണ്ടത്.. ?
ഒന്നിനും ഒന്നു മാത്രമല്ല. കവിത നന്ന് ശ്രീ വല്ലഭ്.
ReplyDeleteജയിലിലെ ജയില്‍ പുള്ളികളുടെ കദനക്കണ്ണീര്‍ വീണിട്ടാണോ വെള്ളത്തിന് ഒരു ഇരുണ്ട ഡാര്‍ക്ക് നിറം ?
Ranjith chemmad : കടലില്‍ എത്തിയിട്ടുണ്ട്. തീര്‍ച്ച :-)
ReplyDeleteഅത്ക്കന്‍: സാന്‍ഫ്രാന്‍സിസ്കോ ആണ് :-)
ഗോപന്: നന്ദി. നീരുവിനെ കണ്ടിട്ടേയില്ല ജയിലില്‍ :-)
ഗീതാഗീതികള്‍: നന്ദി ഗീത. ആയിരിക്കാം :-( അവിടുത്തെ പുള്ളികള്‍ എല്ലാം പക്കാ fraud-കള്‍ ആയിരുന്നുവത്രേ.
എല്ലാര്ക്കും ഒരിക്കല്‍കൂടി നന്ദി.