ഷുഗര്‍ലോഫ് മലയിലെ ക്രിസ്തു പ്രതിമ (Statue of sugarloaf)
രണ്ടായിരത്തി ഏഴ് സെപ്റ്റംബറില്‍ ഔദ്യോകികമായ് ബ്രസീലിലെ 'റിയോ ഡി ജനൈരോ' യില്‍ 6 ദിവസം താമസിക്കേണ്ടതായ് വന്നു. ഒരു മീറ്റിങ്ങ് സംഘടിപ്പിക്കുന്നതിന്റെ തിരക്കിലായതിനാല്‍ സ്ഥലം കാണാന്‍ കിട്ടിയത് ആകെ അര ദിവസം!
റിയോയില്‍ പോകാന്‍ പ്ലാന്‍ ചെയ്തപ്പോള്‍ വളരെ അധികം കുറ്റകൃത്യങ്ങള്‍ നടക്കുന്ന സിറ്റി ആണെന്ന് കേട്ടിട്ടുള്ളതിനാല്‍ പെട്ടന്ന് തിരിച്ചു പോകാന്‍ തീരുമാനിക്കുകയായിരുന്നു. പക്ഷെ അവിടെ ചെന്നു കഴിഞ്ഞപ്പോള്‍ വളരെ മനോഹരമായ സ്ഥലം കാണാന്‍ സമയം എടുക്കാഞ്ഞതില്‍ വിഷമം തോന്നി.
താമസം 'കോപ്പ കബാന' എന്ന വളരെ മനോഹരമായ കടലോരത്തിന് സമീപമായിരുന്നിട്ടു കൂടി പോരുന്നതിനു തൊട്ടുമുന്‍പ് കടലോരത്തിരുന്ന് കരിക്ക് കുടിക്കുവാന്‍ മാത്രമെ സമയം കിട്ടിയുള്ളു. വെള്ളിയാഴ്ചയോടെ മീറ്റിങ്ങ് കഴിഞ്ഞു, സമാധാനമായ്. കുറച്ചു അകലെയായ് ഡാന്‍സ് ബാറുകള്‍ ഉണ്ടെന്നു കേട്ട വിവരം അനുസരിച്ച് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പതിനഞ്ചോളം പേര് പല ടാക്സികളിലായ് യാത്ര തിരിച്ചു.
ഡാന്‍സ് ബാറുകള്‍ വളരെ പ്രസിദ്ധമാണ് ബ്രസീലില്‍. വെളുക്കുവോളം വീര്യം കുറഞ്ഞ കയ്പിരീഞ (Caipirinha) എന്ന മദ്യം കുടിച്ചു കൊണ്ടു ഡാന്‍സ് ചെയ്യുന്ന പല പ്രായത്തിലുള്ള (കൂടുതലും ചെറുപ്പക്കാര്‍), പല രാജ്യങ്ങളില്‍ നിന്നുള്ള ആളുകളെ ഇത്തരം ഡാന്‍സ് ബാറുകളില്‍ വളരെ അധികം കാണാം. കയ്പിരീഞ കരിമ്പില്‍ നിന്നുണ്ടാക്കുന്ന മദ്യം ആണ്. നാരങ്ങാ നീരും പഞ്ചസാരയും വളരെ അധികം ചേര്‍ത്ത് കുടിക്കുന്നതിനാല്‍ ഷുഗറിന്റെ അസുഖം ഉള്ളവര്‍ കുടിക്കാതിരിക്കുന്നതാവും നല്ലത്. എനിക്ക് എന്തായാലും കയ്പിരീഞ വളരെ ഇഷ്ടമായ്. നാരങ്ങാ വെള്ളം കുടിക്കുന്നത് പോലെ കുടിച്ചു കൊണ്ടിരിക്കാം. കയ്പിരീഞ തരുന്ന ഗ്ലാസ്സുകള്‍ ഒറീസയില്‍ ജോലി ചെയ്തപ്പോള്‍ കണ്ടിരുന്ന ചായക്കടകളിലെ ചെറിയ കുപ്പിഗ്ലാസ്സുകളെ ഓര്‍മ്മിപ്പിച്ചു. ഡാന്‍സ് ചെയ്യാന്‍ പാര്‍ട്നര്‍ ഇന്ത്യയില്‍ ആയിരുന്നതിനാലും, കൂടെ വന്നവരില്‍ ആരും തന്നെ ഡാന്‍സ് പാര്‍ട്നര്‍ ആകാന്‍ potential ഇല്ലാത്തവര്‍ ആയതിനാലും കുറച്ചു നേരം ചില മലയാളം സിനിമ നായകന്മാരുടെ പോലെ അങ്ങോട്ടും ഇങ്ങോട്ടും കാലുകള്‍ വച്ചു കുറച്ച് സ്റ്റെപ്പ് ഒക്കെ എടുത്തിട്ട് കയ്പിരീഞ ആസ്വദിച്ചു.
അവിടെ കണ്ടത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഈ ഡാന്‍സ് ബാറുകള്‍ ആണ്. ചിലവഴിച്ച നാലഞ്ചു മണിക്കൂറുകളില്‍, ലാറ്റിന്‍ അമേരിക്കന്‍ ജനതയുടെ രക്തത്തില്‍ ഡാന്‍സ് അലിഞ്ഞു ചേര്ന്നിട്ടുള്ളതായ് തോന്നി. മറുനാടുകളില്‍ നിന്നുള്ള പലരും ദ്രുത താളങ്ങളിലുള്ള അമേരിക്കന്‍ ഹിപ്-ഹോപ്, സ്പാനിഷ് പാട്ടുകള്‍ക്കൊപ്പം നൃത്തം ചെയ്തു തളര്‍ന്നിരിക്കുമ്പോള്‍ ലാറ്റിന്‍ അമേരിക്കന്‍ യുവാക്കളും യുവതികളും നേരം വെളുത്തു കഴിഞ്ഞാല്‍ മാത്രമെ അവിടെ നിന്നും പോവുകയുള്ളൂ. സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കാത്ത, ആരും ആരെയും കയറി 'അക്രമിക്കാത്ത' ഒരു അന്തരീക്ഷം ആണ് അവിടെ കണ്ടത്.
റിയോയിലെ സാംബ നൃത്തവും കാര്‍ണിവലും വളരെ പ്രസിദ്ധമാണല്ലോ. കാര്‍ണിവല്‍ സ്കൂളുകളില്‍ പോയാല്‍ സാംബ കാര്‍ണിവലിന്റെ പരിശീലനം വര്‍ഷം മുഴുവന്‍ നടത്തുമെന്നും അത് കാണാന്‍ പറ്റുമെന്നും പറഞ്ഞെങ്കിലും സമയക്കുറവു മൂലം സാധിച്ചില്ല.
Christ the Redeemer അല്ലെങ്കില്‍ statue of sugarloaf എന്നറിയപ്പെടുന്ന വളരെ പ്രസിദ്ധമായ യേശു ക്രിസ്തുവിന്റെ കല്പ്രതിമ അവിടെ വളരെ അടുത്താണ് എന്ന് പറഞ്ഞപ്പോള്‍ കാണണം എന്നു തോന്നി. 1931 ല്‍ പണിതു കഴിഞ്ഞ പ്രതിമ ഈയടുത്ത കാലത്താണ് പുതിയ ഏഴ് ലോകാത്ഭുതങ്ങളില്‍ ഒന്നായ് തിരഞ്ഞെടുത്തത്.
നാല്പതോളം മീറ്റര്‍ ഉയരവും 700 കിലോഗ്രാം ഭാരവും ഉള്ള യേശുക്രിസ്തുവിന്റെ കല്പ്രതിമ സ്ഥിതി ചെയ്യുന്നത് കൊര്കവാഡോ അഥവാ ഷുഗര്‍ലോഫ് മലയില്‍ (Corcovado/ sugarloaf mountain) ആണ് റിയോ സിറ്റിയില്‍ നിന്നും ടാക്സിയില്‍ മുപ്പതു മിനുട്ട് യാത്ര ചെയ്യുമ്പോള്‍ മലയുടെ അടിവാരത്തെത്താം. അവിടെ നിന്നും പ്രത്യേകതരം ചെറിയ ട്രെയിനില്‍ ഇരുപത് മിനിട്ട് ഇരുന്നാല്‍ മലയുടെ മുകളില്‍ എത്താം. മനോഹരമായ കാടുകള്ക്കിടയിലൂടെയാണ് ട്രെയിന്‍ പോകുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ കാണാം.
ഇനി അവിടുത്തെ കുറച്ച് ചിത്രങ്ങള്‍ കാണാം. ഒന്നര മണിക്കൂര്‍ കൊണ്ടെടുത്ത ചിത്രങ്ങള്‍. മൂടല്‍ മഞ്ഞുണ്ടായിരുന്നതിനാല്‍ വല്ലപ്പോഴും മാത്രം തല പുറത്തേയ്ക്കിട്ട യേശുക്രിസ്തു........
ഞാന്‍ മറഞ്ഞിരിക്കട്ടെ?

മൂടല്‍ മഞ്ഞിനിടയിലൂടെ പതുക്കെ പുറത്തേയ്ക്ക് വന്നാലോ? .......

എന്റെ തല പുറത്തേയ്ക്കിട്ടാല്‍ വിഷമമുണ്ടോ?

അല്ലേല്‍ വേണ്ട......

ഞാനങ്ങു പോയേക്കാം .......

ഓ എന്നാത്തിനാ?

ഇനി ഒരു 'ബ്ലോ'സപ്പ്

കിടക്കട്ടെ ഒരു യാത്രപ്പടം കുറിപ്പ് :-)
ReplyDeleteഇതൊരുമാതിരി...
ReplyDeleteകുട്ട്യാര് കൊല്ലത്തു പോയതുപോലെ....
അല്ലേലും എറിയാനറിയുന്നവന്റെ കയ്യില്‍ ദൈവം കവിണ കൊടുക്കുകേല. ദൈവത്തിന്റെ ഓരോ വികൃതികള്‍. റിയോയില്‍ ചെന്നു മീറ്റിങം കൂടിയിരിക്കുന്നു! എന്നിട്ടു പഞ്ചാര വെള്ളവും കുടിച്ച്, മൂടല്‍ മഞ്ഞിന്റെ പോട്ടവും പിടിച്ച് എറങ്ങിരിയ്ക്കുവാ അല്ലിയോ, വല്ലഭന് ബ്ലോഗുമായുധമെന്നു കള്ളവും പറഞ്ഞ്!!!!!!!
അടുത്ത പോസ്റ്റില്‍ ഒള്ള സത്യമിങ്ങെഴുതു വല്ലഭാ...:)
:):)
ആനന്ദ്,
ReplyDeleteരസകരമായ വിവരണം..ചിത്രങ്ങളും അടിക്കുറിപ്പും കലക്കി.കയ്പിരീഞ അടിച്ചിട്ടു തന്നെ ഇനി കാര്യം...
കോപ കബാനയെ ലിസ്റ്റില്‍ ചേര്‍ക്കുന്നു.
ബാക്കി ഉടനെ പോസ്ടുമല്ലോ. :)
വിവരണം നന്നായി, പക്ഷെ ഫോട്ടോക്ക് കൊടുത്ത അടിക്കുറിപ്പുകള്‍ ചേര്‍ന്നതായി തോന്നിയില്ല........................ആശംസകളോടെ
ReplyDeleteഫോട്ടോയും വിവരണങ്ങളും നന്നായി..
ReplyDeleteനല്ല വിവരണം.....
ReplyDeleteപിന്നെ... ;
ഷുഗര്‍ലോഫ് മലയിലെ
ക്രിസ്തുപ്രതിമയുടെ
പടമെടുത്തതില്
മൂന്നാമത്തേതിന്
ഒരു പ്രത്യേക ഭംഗിയുള്ളതായിതോന്നിപ്പോവുന്നു.......
കൊള്ളാം വല്ലഭ്ജീ....
ReplyDeleteഒരു സുഹൃത്ത് സാന്‍ പാലോയിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. നിങ്ങളിങ്ങനെ പറന്നു നടക്കുവാണല്ലേ.. അതിനും വേണം ഒരു ഭാഗ്യം!
വിവരണം ക്ഷ പിടിച്ചു.
ReplyDeleteമൂടല്‍മഞ്ഞ് ഫോടോ കണ്ടപ്പോ ഒരു പ്രേതം ലുക്ക്. രാത്രീലെങ്ങാനും ഞാന്‍ പേടിച്ചാ ... ങ്ഹാ അപ്പ പറയാം ബാക്കി
മൂടല്മഞ്ഞ ചിത്രങ്ങള്‍ക്കൊരു ഭംഗിയുണ്ട് ട്ടൊ
സൂയ...അസൂയ...:)
ReplyDeleteറിയോ ഒരുപാട് സിനിമകളില്‍ കണ്ടിട്ടുണ്ട്. മരിക്കുന്നതിനു മുന്‍പ് ഒന്നു പോയി കാണണം, റിയോ മാത്രമല്ല, ലാറ്റിനമേരിക്ക മുഴുവനും.
കയ്പിരീഞ
ReplyDeleteഅടിച്ച് അനന്ദേട്ടന് ഫോട്ടോ പിടിച്ചപ്പോ ശരിക്കും
യേശുദേവനെ അങ്ങനെ തന്നെയാണൊ കണ്ടത്
ഏതായാലും ബ്രസീലിലെ ഡാന്‍സ് ബാറും അവിടുത്തെ നൃത്തത്തെകുറിച്ചുള്ള വിവരണങ്ങളും
പിന്നെ ആ ഫോട്ടൊയും അസലായി
ഇങ്ങനെ വ്യത്യസ്തമായ എന്തെലും ഒക്കെ പോസ്റ്റുമ്പോഴാണ് ഒരു രസമുണ്ടാകുക
എന്നാണ് ഡല്‍ഹിക്ക് പോകുന്നത്
വളരെ നല്ല വിവരണം.
ReplyDeleteകേട്ടുമാത്രം പരിചയമുള്ള താളങ്ങള്‍,
നേര്‍ക്കാഴ്ച്ച കൊതിപ്പിക്കുന്ന ചലനങ്ങള്‍,
തൊട്ടുനോക്കാന്‍ തോന്നുന്ന ചില നിശ്ചലതകള്‍,
രൂപങ്ങള്‍, വസ്തുതകള്‍.
ഒന്നവിടെ പോണംന്ന് തോന്നിപ്പോയി.
good very good
ReplyDeleteകുറച്ചേ ഉള്ളൂവെങ്കിലും വിവരണം നന്നായി, വല്ലഭന് മാഷേ... റിയോ ഡി ജനീറോയില്‍ പോയിട്ടും സാംബാ നൃത്തം കാണാന്‍ പറ്റാതിരുന്നതു കഷ്ടമായി, അല്ലേ?
ReplyDelete"ഷുഗര്ലോഫേ നീ പാറയാകുന്നു. ഈ പാറമേല്‍ പള്ളിക്കാര് എന്റെ പ്രതിമ പണിയും!"
ReplyDelete"Dance 'samba' with me!
Dance, dance the whole night!!" :)
ഹരിത്: ഹൃദയം എടുത്തു കാണിച്ചാല്‍ വാഴച്ചാമ്പല് ആണെന്ന് പറയുന്നതാണ് ഇപ്പോഴുള്ള ആള്ക്കാര്! ഹാ പോട്ടെ :-)
ReplyDeleteGopan : ബാക്കി ഒന്നും വച്ചിട്ടില്ല. മുഴുവന്‍ കുടിച്ചു.:-)
ഫസല്‍ : നന്ദി ഫസല്‍. നമ്മളെ കൊണ്ടു കഴിയാവുന്നതു ചെയ്തു. ഇനി വായനക്കാര്‍ക്ക് കോപ്പി ചെയ്ത് ഇഷ്ടമുള്ള അടിക്കുറിപ്പ് കൊടുക്കാം :-)
കാന്താരിക്കുട്ടി, അമൃതാ : നന്ദി
പാമരന്: വല്ലപ്പോഴും കഞ്ഞി കുടിക്കാന്‍ പോകുന്നതല്ലേ:-)
പ്രിയ : നന്ദി. സൂക്ഷിക്കണം :-)
റോബി: മരുന്നില്ല :-) ലാറ്റിന്‍ അമേരിക്കയില്‍ ആദ്യമായ് ആണ് പോയത്. വളരെ ഇഷ്ടപ്പെട്ടു.
അനൂപ്: അടുത്ത ദിവസം ആണ് പോയത്. hangover ഒട്ടും ഇല്ലായിരുന്നു.
ജ്യോനവന്, നിഗൂഢഭൂമി : നന്ദി.
ശ്രീ: ശരിയാണ്- സാംബാ നൃത്തം കാണാന്‍ പറ്റാതിരുന്നതു കഷ്ടമായി.
സി. കെ. ബാബു : :-)