ചൈനയില്‍ പറ്റിയ അമളി 4
രണ്ടായിരത്തി അഞ്ച് മെയില്‍ ബെയ്ജിങ്ങില്‍ എത്തിയ ശേഷമുള്ള ചില അമളികള്‍ വായിച്ചു കാണുമല്ലോ.
അമളി 1
അമളി 2
അമളി 3
കുടുംബം എത്തി ഒരു മാസമായിട്ടും ഒരു ചൈനീസ് റസ്റ്റോറന്റ്റുകളിലും കൊണ്ടു പോയില്ല എന്ന് പരാതികള്‍ കേട്ട് തുടങ്ങി. ചൈനീസ് റസ്റ്റോറന്റ്റുകളില്‍ ചൈനീസ് സുഹൃത്തുക്കള്‍ ഇല്ലാതെ പോകരുത് എന്ന മുട്ടുന്യായം കേട്ട് നല്ലപാതിക്ക് വിശ്വാസം വരുന്നില്ല. വേറെ കാരണം പ്രത്യേകിച്ച് ഒന്നും ഇല്ല. ചൈനീസ് റസ്റ്റോറന്റ്റുകളില്‍ മിക്കവാറും എല്ലാം തന്നെ ചൈനീസിലാണ് മെനു കാര്‍ഡ്. ചിലതില്‍ വിഭവത്തിന്റെ പടം കാണും. പടങ്ങള്‍ കൂടുതലും ഇതുവരെ പരീക്ഷിക്കാത്ത വിഭവങ്ങള്‍ ആയതിനാല്‍ (പാമ്പ്, ആമ, പിന്നെ മറ്റു ചില സാധനങ്ങള്‍!) അത്ര ഉറപ്പു പോരായിരുന്നതിനാല്‍ കുറച്ചു നാള് കൂടി കഴിഞ്ഞ് ഞാന്‍ ചൈനീസ് പഠിച്ച ശേഷം വളരെ ഫ്രീ ആയി എല്ലാ സ്ഥലങ്ങളിലും പോകാം എന്ന ഉറപ്പും ഒരാഴ്ചയില്‍ കൂടുതല്‍ ഫലിച്ചില്ല. ചൈനയില്‍ വന്നശേഷം ചൈനീസ് റസ്റ്റോറന്റ്റില്‍ കയറി ഒന്നും കഴിച്ചില്ല എന്ന് പറയാന്‍ എന്തോ ഒരു കുറവുപോലെ. വീടിനു ചുറ്റും ചൈനീസ് റസ്റ്റോറന്റ്റുകള്‍ ആയതിനാല്‍ അവിടെയൊക്കെ നല്ല മണമാണത്രേ!
രണ്ടു മൂന്നു ദിവസം തുടര്‍ച്ചയായി ഭാര്യയുടെയും മക്കളുടെയും പീഢനം സഹിക്കാതെ 'ഉദ്ദേശിക്കുന്നത് കിട്ടിയില്ലെങ്കില്‍ എന്നോടു മൊത്തം കഴിക്കാന്‍ പറയരുത്' എന്ന മുന്‍കൂര്‍ ജാമ്യത്തോടെ 'പടം' ഉള്ള മെനു കാര്‍ഡ് ഉള്ള ഒരു റെസ്റ്റോറന്റ്റില് കയറി, പടങ്ങള്‍ ആസ്വദിക്കാന്‍ തുടങ്ങി. (ഇത്രേം പൈസ കൊടുത്തതല്ലേ, അതങ്ങ് കഴിക്കൂ എന്ന സ്ഥിരം അനുഭവമാണ് മുന്‍കൂര്‍ ജാമ്യത്തിന് കാരണം). എന്ത് ചെയ്യണം എന്നറിയാതെ കുറച്ചു വിഷമിച്ചു. രാത്രി ഒന്‍പതു മണിയായതിനാല്‍ ആഹാരത്തിന് ആരും ഉണ്ടായിരുന്നില്ല. സാധാരണ വൈകിട്ട് ആറ് മണിമുതല്‍ ചൈനക്കാര്‍ ആഹാരം കഴിക്കും. ആഹാരം പതിനൊന്നു മണി വരെ പല റസ്റ്റോറന്റ്റുകളിലും ലഭിക്കുമെങ്കിലും, എട്ടു മണിക്ക് ശേഷം വളരെ കുറച്ചുപേരെ മാത്രമെ റസ്റ്റോറന്റ്റുകളില്‍ കാണാന്‍ സാധിക്കൂ.
പലവിദ്യകളും നോക്കിയിട്ടും മെനുവില്‍ എഴുതിയിരിക്കുന്ന സാധനങ്ങള്‍ എന്താണെന്ന് എനിക്കോ, ഭാര്യയ്ക്കോ മനസ്സിലായില്ല. പിള്ളേര് രണ്ടും അക്ഷമരാകാന്‍ തുടങ്ങിയപ്പോള്‍ എന്തും വരട്ടെ എന്ന് കരുതി ഒരു ഓര്‍ഡര്‍ 'പൈലറ്റ്' ചെയ്തു.മുഴുവന്‍ ഓര്‍ഡര്‍ ചെയ്യുന്നതിന് മുന്‍പൊരു സാമ്പിള്‍ ഓര്‍ഡര്‍. എങ്ങിനെയിരിക്കും എന്നൊന്നറിയണമല്ലോ. കാണാന്‍ നല്ല ചന്തമുള്ള, കുഴിഞ്ഞ പാത്രത്തിലെ സംഭവത്തില്‍ ചോറുണ്ട് എന്ന് പടത്തില്‍ കണ്ടതിനാലാണ് ധൈര്യപൂര്‍വ്വം ഓര്‍ഡര്‍ ചെയ്തത്. ചുവന്ന നീണ്ട ഉടുപ്പുകള്‍ ഇട്ട ചൈനീസ് യുവതികള്‍ ഇത്രയുമേ ഓര്‍ഡര്‍ ഉള്ളോ എന്ന രീതിയില്‍ എന്തൊക്കെയോ ചോദിച്ചെങ്കിലും മൌനം വിദ്വാന് ഭൂഷണം എന്ന രീതിയില്‍ ആംഗ്യ ഭാഷകള്‍ പലതും പ്രയോഗിച്ച് 'പോയി കൊണ്ടുവാടീ' എന്ന് പറഞ്ഞു.
ഏകദേശം പത്തുമിനുട്ടില്‍ ചൂടുള്ള വിഭവം ഉദ്ദേശിച്ചതിലും വലുപ്പത്തിലുള്ള ഒരു കുഴിയന്‍ മണ്‍പാത്രത്തില്‍ എത്തി. ചൈനീസ് ചോപ്സടിക്കുകള് ഉപയോഗിക്കാന്‍ കുടുംബം പഠിച്ചില്ല എന്നതിനാലും, വിഭവം കുറച്ചു ദ്രാവകത്തോടു കൂടിയുള്ളതാണ് എന്നതിനാലും സ്പൂണ്‍ വാങ്ങി, ഒന്നിളക്കി നോക്കി. എന്തായാലും നോണ്‍ വെജിറ്റേറിയന്‍ അല്ല. സമാധാനം. നല്ല പരിചയമുള്ള മണം, നല്ല ചൂട്. പക്ഷെ എന്തോ കണ്ടു പരിചയമുള്ളതുപോലെ. ഒന്നു ടേയ്സ്റ്റ് ചെയ്തു നോക്കി. ഭാര്യയും ഒന്നു പരീക്ഷിച്ചു. മുഖം ഇരുണ്ടു. കൊള്ളാം! നല്ല ഒന്നാന്തരം കഞ്ഞിയും ചെറുപയറും! ശേഷം ചിന്ത്യം!

നല്ല ഒന്നാന്തരം കഞ്ഞിയും ചെറുപയറും! :-)
ReplyDeleteഹ ഹ ഹ നന്നായീപ്പോയി
ReplyDelete"....ആംഗ്യ ഭാഷകള്‍ പലതും പ്രയോഗിച്ച് 'പോയി കൊണ്ടുവാടീ' എന്ന് പറഞ്ഞു."
ReplyDeleteരസിച്ചു മാഷേ..
യു ചൈന, ഐ ഇന്ത്യ...
ReplyDeleteഅപ്പോള്‍, കഞ്ഞീം പയറും അവിടെയും കിട്ടുമോ. :)
അപ്പോ ചൈനാ റെസ്റ്റോറന്റില്‍ പോയാല്‍ നല്ല ഒന്നാന്തരം കഞ്ഞിയും ചെറുപയറും കഴിക്കാമല്ലേ :-)
ReplyDeleteവല്ലഭന് മാഷേ...
ReplyDeleteവന്നിട്ടിച്ചിരി നേരായി, ലിങ്കുകളില്‍ പോയി ചൈനയില്‍ നിന്നു കുടിച്ച മൊത്തം വെള്ളത്തിന്റെ കണക്കെടുക്കുവായിരുന്നു...
ഇഷ്ടായി.. ഞാനില്ലാട്ടോ ആ ഏ ഏരിയയിലേയ്ക്ക്..
ഹ ഹ കിടു...
ReplyDeleteപിന്നീടു ചൈനീസ് അല്ലാ കഞീസ് റെസ്റ്റോറന്റില്‍ പോകാന്‍ ചേച്ചിയും പിള്ളേരും നിര്ബന്ധിക്കാറുണ്ടൊ..!
എന്നിട്ടു് തേവിത്തീര്ത്തതു് ഒറ്റയ്ക്കോ അതോ സമൂഹഗാനമായിട്ടോ? :)
ReplyDeleteപിന്നെ, ഈ തലക്കെട്ടുകള്‍ “ചൈനയില്‍ പറ്റിയ അമളി” എന്നു് വിടര്‍ത്തി എഴുതാതെ 1, 2, 3, ... എന്നെഴുതിയാല്‍ പോരേ എന്നൊരു സംശ്യം. :)
ഞാൻ ചൈനയില്പ്പോവുമ്പൊ ഈ സ്ഥലത്തിന്റെ
ReplyDeleteഅഡ്രസ്സ് തരണേ..
(വല്ല വൃത്തികെട്ട ജന്തൂന്റെം തലച്ചോറായിരുന്നില്ലെന്ന് ഉറപ്പാണല്ലൊല്ലേ?)
രസിച്ചു മാഷേ!
ReplyDeleteഒരു വി.കെ.എന്‍ ടച്ച്.
ReplyDeleteസമ്പവം കൊള്ളാലോ,
ReplyDeleteപിന്നെ വൈഫും കുട്ടികളും പറഞ്ഞില്ലേ Restorant ല പോവാന്‍
കുറച്ചു നാള് മുന്‍പ് പുളിയുറുമ്പിന്റെ മുട്ടകള്‍ കഞ്ഞി വയ്ക്കുന്നതുപോലെ വെള്ളം നിറച്ച പാത്രത്തില്‍ ഇട്ട് തിളപ്പിച്ച് ‘കഞ്ഞിപരുവമാക്കി’ കഴിയ്ക്കുന്ന ഒരു പ്രോഗ്രാം നാഷണല്‍ ജോഗ്രാഫിക്കല്‍ ടിവിയില്‍ കണ്ടതോര്‍മ്മ വന്നു.. അങനെ വല്ലതുമായിരുന്നോ മാഷെ??
ReplyDeleteഈയടുത്ത കാലത്ത് ഇമെയിലുകളില്‍ കറങ്ങിത്തിരിയുന്ന ചൈനീസ് ഫുഡ് റെസ്റ്റോറന്റ് വിഭവങ്ങളുടെ ഫോട്ടോകള്‍ കണ്ടാല്‍ തോന്നും എന്തിനാ ആന്ധ്രയില്‍ നിന്നും ബംഗാളില്‍ നിന്നുമൊക്കെ അരി ഇരന്നു വാങി തിന്നുന്നേ, ഇത്തരം ഒരുപാട് ഐറ്റംസ് നമ്മുടെ നാട്ടിലുള്ളപ്പോള്‍ എന്ന്! ചിലപ്പോ ഇത്തരം ഡയറ്റിംഗ് തുടങ്ങിയാലെങ്കിലും “കുറച്ചു കൂടുതല്‍ ഒളിമ്പിക് ‘മഡലുകള്‍‘ കിട്ടുമെങ്കിലോ ല്ലെ?
പ്രിയ, പൊറാടത്ത്, തണല്‍, കുതിരവട്ടന്‍, നിഷാദ് : :-)
ReplyDeleteനമസ്കാര്‍, അല്ഫോന്സക്കുട്ടി, ഭൂമിപുത്രി: കഞ്ഞീം പയറും അവിടെയും കിട്ടും. order ചെയ്യാനറിയണം. അല്ലെങ്കില്‍ ഇത്പോലെ അബദ്ധത്തിലും കിട്ടാം. ചെറുപയര്‍ വളരെ അധികം ഉണ്ട്, വളരെ വില കുറവും. :-)
പ്രയാസി, ഒരു സ്നേഹിതന്: പിന്നെ കുറച്ചു മാസങ്ങള്‍ക്ക് ശേഷമാണ് ചൈനീസ് റെസ്റ്റോറന്റില്‍ പോയത്. :-)
സി. കെ. ബാബു: കഞ്ഞി കുറെയൊക്കെ ഞാന്‍ തന്നെ തീര്‍ത്തു. ബാക്കി മിച്ചം വെച്ചു. ഒരു ചുട്ട പപ്പടം കൂടി കിട്ടിയാല്‍ മുഴുവന്‍ തീര്‍ക്കാമായിരുന്നു.
തലക്കെട്ടുകള്‍ “ചൈനയില്‍ പറ്റിയ അമളി” എന്നു് വിടര്‍ത്തി എഴുതാതെ 1, 2, 3, ...എന്നെഴുതാം ഇനിമുതല്‍ :-)
ബാബുരാജ് ഭഗവതി: ഹെന്റമ്മോ. വി കെ എന്‍ ഒരു പുലിയായിരുന്നു എന്ന് കേട്ടിട്ടേ ഉള്ളു. വായിച്ചതായ് ഓര്‍മ്മയില്ല. കുറെ നാളായ് നാട് വിട്ടു. വായനയും കഷ്ടി. നന്ദി.
nardnahc hsemus : പുളിയുറുമ്പും ചെറുപയറും തമ്മിലുള്ള വ്യത്യാസം കണ്ടാല്‍ മനസ്സിലാകും. അല്ലെങ്കില്‍ കഴിച്ചാല്‍ :-) . ചെറുപയര്‍ വളരെ അധികം ലഭിക്കുന്ന സ്ഥലമാണ് ചൈന. :-)
ഇതുവഴി വന്ന എല്ലാര്ക്കും നന്ദി.
അങ്ങനെ കഞ്ഞി കുടിക്കാന്‍ ചൈനാ റെസ്റ്റോറന്റില്‍ പോയ മഹാനെ ....... ഹ ഹ ഹ
ReplyDelete:) ചൈനീസ് ഫുഡ് കണ്ടപ്പോള്‍ ഭാര്യ ഒന്നും പറഞ്ഞില്ലെ
ReplyDeleteThis comment has been removed by the author.
ReplyDeleteകൊള്ളാം നന്നായിരിക്കുന്നു ചൈന വിശേഷം...കൊറിയയില്‍ പോയപ്പോള്‍ എനിക്കും ഉണ്ടായിട്ടുണ്ട് ഇങ്ങനത്തെ കോഴിക്കാല് അനുഭവങ്ങള്‍...ഒരു ശുദ്ധ വെജിറ്റേറിയനെ ,അതും, കന്നഡിഗ, കൊണ്ടു ബീഫ് കഴിപ്പിച്ചു ഞാന്‍...
ReplyDelete