Posts

Showing posts from October, 2008

പുഴ പറയാതിരിക്കുന്നത്.....

നിങ്ങള്‍ പകുത്തെടുത്ത മണ്ണിന്‍റെ മാറിലൂടെ താഴേയ്ക്കൊഴുകുമ്പോള്‍ നെഞ്ചു പിടയുന്നുണ്ട് ഇങ്ങനെ ഒഴുകിയൊഴുകി, പല മരങ്ങളെയും കടപുഴക്കി, ആര്‍ത്തുല്ലസിച്ചു നടക്കുമ്പോഴും, തിരിച്ചു വരാന്‍ കഴിയില്ലല്ലോ എന്ന ചിന്ത വല്ലാതെ അലട്ടുന്നു...... മരണം എന്ന പ്രപഞ്ച സത്യത്തെ എനിക്ക് ഭയമാണ്..... പുതിയ വഴികള്‍ തേടി അലയാന്‍ ശ്രമിക്കുമ്പോഴും, ഇടയ്ക്കെവിടെയോ കണ്ടുമുട്ടിയ പരല്‍ മീനുകളോടൊപ്പം സല്ലപിക്കുമ്പോഴും, ആ സത്യത്തെ എങ്ങിനെ ഒഴിവാക്കാം എന്നാണ് ചിന്തിക്കുന്നത്..... വെറുതെ ഇക്കിളിയിടുമെങ്കിലും പുലഭ്യം പറഞ്ഞിരിക്കുന്ന കൈതക്കൈകളോടും മനസ്സുമരവിച്ച സന്യാസിക്കല്ലുകളോടും എനിക്ക് സ്നേഹമാണെന്ന് ധരിക്കരുത് സ്വയം അനങ്ങാന്‍ കഴിയാത്ത, ജീവന്‍റെ വിവിധ ഭാവങ്ങളറിയാത്ത അവയോട് സഹതാപമാണ് നിങ്ങള്‍ പിടിച്ചൊതുക്കിയ എന്‍റെ നിണമാര്‍ന്ന വഴികളില്‍ നിങ്ങളുടെ നിഴലുകള്‍ പോലും വീഴുന്നത് അറപ്പാണ് വിഷജലം കലര്‍ത്തുന്ന കുഴലുകള്‍ പിടയുന്ന എന്നിലെ ജീവനുകള്‍ക്ക് വായു തരികയില്ലെന്നറിയാമല്ലോ ഒന്നു മനസ്സിരുത്തി ശപിച്ചാല്‍ എന്‍റെ മജ്ജയില്‍ നിന്നും പണിതുയര്‍ത്തിയ നിങ്ങളുടെ ഈ സ്വപ്ന സൌധങ്ങള്‍ വെന്തു വെണ്ണീറാകും നിങ്ങളിലൊരുവന്‍ പൊട്ടിച്ച തോട്ടയാ...

ബ്ലോഗ് ജയന്തി

Image
അങ്ങിനെ ഞാനും ബ്ലോഗില്‍ ഒരു വര്‍ഷം തികയ്ക്കുകയാണ്! ഒക്ടോബര്‍ ആറാം തീയതി ശനിയാഴ്ച വെറുതെയിരുന്നപ്പോള്‍ ബ്ലോഗര്‍.കോമില്‍ പോയി ബ്ലോഗ് തുടങ്ങുന്നത് എങ്ങിനെ എന്ന് നോക്കി. ഇതിന് മുന്‍പും പല പ്രാവശ്യം നോക്കിയിരുന്നെങ്കിലും ഇവിടെ ഫ്രഞ്ച് ഭാഷയില്‍ ആയിരുന്നു ബ്ലോഗ്ഗറില്‍ ഇന്‍സ്ട്രക്ഷന്‍സ് കാണിച്ചിരുന്നത്. അതിനാല്‍ പലപ്പോഴും പാതി വഴി പരിശ്രമം ഉപേക്ഷിച്ചിരുന്നു. ജോസഫ് എന്ന സുഹൃത്തിന്‍റെ ഇംഗ്ലീഷ് ബ്ലോഗ് കണ്ടിട്ടാണ് ബ്ലോഗ് തുടങ്ങണം എന്ന ആശയം ഉദിച്ചത്. ഓര്‍മ്മക്കുറിപ്പുകള്‍ ഇംഗ്ലീഷില്‍ എഴുതാം എന്നായിരുന്നു ഉദ്ദേശം. അതിനാല്‍ കുറുപ്പിന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന് പ്രാസം ഒപ്പിച്ച് ബ്ലോഗിന് പേര് ഇട്ടു. ഒരു സ്റ്റൈലന്‍ പടവും, ഒരു മുഴം നീളത്തില്‍ ഒരു പ്രൊഫൈലും ഉണ്ടാക്കി. ജനനം, വിദ്യാഭ്യാസം, ജോലി......എന്നുവേണ്ട എല്ലാം ഉള്‍ക്കൊള്ളിച്ചു. പിന്നെ പോസ്റ്റ് എന്തെഴുതണം എന്നായി ചിന്ത. ഇത്രയും ആയപ്പോഴയ്ക്കും ഒരു മണിക്കൂറിലധികം ചിലവാക്കിയിരുന്നു. അതിനാല്‍ വെറുതെ ഒരു സ്വാഗതം ഇട്ടേക്കാം എന്ന് കരുതി. പിന്നെ വല്ലോം എഴുതീട്ട് സുഹൃത്തുക്കള്‍ക്ക് ലിങ്ക് അയയ്ക്കാം എന്നും വിചാരിച്ച് ആദ്യത്തെ പോസ്റ്റ് ഇങ്ങനെ ഇട്ടു: ടൈറ്റില...