ഒരു പ്രവാസിയുടെ നിരീക്ഷണങ്ങള്‍
കേരളത്തില്‍ നിന്നും മാറി താമസിക്കാന്‍ തുടങ്ങിയത് 1992 മുതല്‍ ആണ്. അതിനിടെ ഒരു മൂന്നു കൊല്ലം (1998 -2001 ) വീണ്ടും കേരളത്തില്‍ താമസിക്കാനും ജോലി ചെയ്യാനും അവസരം ലഭിച്ചു. പിന്നീട് ഡല്‍ഹിയിലും ബെയ്ജിങ്ങിലും ഇപ്പോള്‍ ജനീവയിലും പ്രവാസിയായി കഴിയുന്നെങ്കിലും കേരളത്തിലെ എല്ലാ വിവരങ്ങളും ഓണ്‍ലൈന്‍ പത്രങ്ങളിലൂടെയും മറ്റും അറിയുകയും, എല്ലാ വര്‍ഷവും കഴിവതും 3-4 ആഴ്ച നാട്ടില്‍ നില്ക്കാന് ശ്രമിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ടു കൊല്ലമായി നാട്ടില്‍ പോയിരുന്നില്ല. അതിനാല്‍ തന്നെ നാട്ടില്‍ കഴിഞ്ഞ ഓഗസ്റ്റ് മൂന്നു മുതല്‍ അഞ്ചാഴ്ച്ച എത്തിയപ്പോള്‍ ഏറെ പുതുമകളും ചില പഴമകളും കണ്ണില്‍പെട്ടു. ചിലത് ഇവിടെ കുറിക്കുന്നു.
********
പുരുഷത്വം
"നിന്നെ കെട്ടിയത് ഞാന്‍ പറയുന്നത് അനുസരിക്കാനാണ്. എനിക്ക് നിന്നെ വരച്ച വരയില്‍ നിര്‍ത്താന്‍ അറിയാം."
" പെണ്ണുങ്ങളല്ല ഇതൊന്നും തീരുമാനിക്കുന്നത്. ഞാനും ചേട്ടനും അച്ഛനും ഉള്ളപ്പോള്‍ നീ എന്തിനാ കാറിനു കൂലി കൊടുത്തത്?"
കയ്യില്‍ ചില്ലറ ഉള്ളതിനാല്‍ ഭാര്യ കാറ് കൂലി കൊടുത്തത് ഇഷ്ടപ്പെടാത്ത ഭര്‍ത്താവ്. ദുഫായിയില്‍ ജോലിയുള്ള വിദ്യാ സമ്പന്നനായ ചെറുപ്പക്കാരന്!
നൂറു ശതമാനം സാക്ഷരത പുഴുങ്ങി തിന്നാനെ കൊള്ളൂ!!!
********
തല പോയാലും ഹെല്‍മെറ്റ് വയ്ക്കില്ല
തല പോയാലും ഹെല്‍മെറ്റ് വയ്ക്കില്ല എന്ന പഴയ ചിന്താഗതി മാറി തുടങ്ങിയിരിക്കുന്നു!ഓണ്‍ലൈന്‍ പത്രങ്ങളില്‍ ദാരുണമായ റോഡപകട മരണങ്ങള് ദിവസേന കാണുമ്പോള്‍ അമര്‍ഷം തോന്നിയിട്ടുണ്ട്. എന്ത് കൊണ്ടു കേരളത്തിലെ ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിക്കുന്നില്ല എന്ന് ചിന്തിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ചൂട് കാലത്തും മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ മിക്കവരും ഹെല്‍മെറ്റ് ധരിച്ചു വണ്ടി ഓടിക്കുമ്പോള്‍ കാലാവസ്ഥയുടെ മേല്‍ പഴി ചാരി ഹെല്‍മെറ്റ് ഉപയോഗിക്കാതിരിക്കുന്നത് ശുദ്ധ പോഴത്തരമാണ്. ഇപ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ ഇടയ്ക്കിടെ ഹെല്‍മെറ്റ് വച്ച ഇരു ചക്ര വാഹനക്കാരെ കണ്ടു!
********
സൈഡ് തരൂ....
വാഹനം ഓടിക്കുന്ന സ്ത്രീകള്‍ (ഇതിനു മുന്‍പത്തെ അപേക്ഷിച്ച്) വളരെ അധികം കൂടിയിരിക്കുന്നു. ഇരു ചക്ര വാഹനവും, അത് പോലെ തന്നെ കാറുകളും ഓടിക്കുന്ന സ്ത്രീകള്‍ ഗ്രാമ പ്രദേശങ്ങളിലും വളരെ വിരളമല്ല. ബെയ്ജിങ്ങിലെയും ജനീവയിലെയും പോലെ ബസും ലോറിയുമൊക്കെ ഓടിക്കുന്ന സ്ത്രീകള്‍ കേരളത്തില്‍ കാണണമെങ്കില്‍ ഒരു പക്ഷെ 25 വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടി വരുമായിരിക്കും!
********
മിസ്ഡ് കോള്‍
പൊടിയാടിയിലെ ഇടവഴികളില്‍ ഇപ്പോള്‍ റിംഗ്ടോണുകള്‍ സര്‍വ സാധാരണം. ഗ്രാമ പ്രദേശങ്ങളിലെ മൊബൈല്‍ ഫോണുകളുടെ ഉപയോഗം അമ്പരപ്പിച്ചു. രണ്ടു വര്‍ഷം മുന്‍പ് നാട്ടില്‍ പോയപ്പോള്‍ വളരെ ചുരുക്കം പേര്‍ക്കെ മൊബൈല്‍ ഫോണുകള്‍ ഉണ്ടായിരുന്നുള്ളു. ഒരുനാള്‍ ഇടവഴിയിലൂടെ നടന്നു വന്നപ്പോള്‍ എതിരെ വന്ന നാല് പേര് ഒരേ പോലെ മൊബൈല്‍ ഫോണ്‍ ചെവിയില്‍ വച്ച് സംസാരിക്കുന്നത് കണ്ടപ്പോള്‍ അതിശയിച്ചു. വലിയ പട്ടണങ്ങളിലും അതുപോലെ തന്നെ വികസിത രാജ്യങ്ങളിലും മാത്രം കാണുന്ന കാഴ്ച എന്റെ പൊടിയാടിയിലും!
********
സൌധങ്ങള്‍
പണ്ടു കരിമ്പിന് കാടു നിന്നിരുന്ന സ്ഥലങ്ങള്‍ ഇപ്പോള്‍ മനോഹരങ്ങളായ വീടുകളായി. അഞ്ചു മുതല്‍ പത്തു സെന്റ് വരെയുള്ള പ്ലോട്ടുകള്ക്കാണത്രേ പൊടിയാടിയില്‍ ഡിമാന്റ്റ്. അതും മുപ്പതും നാല്‍പ്പതും ആയിരം രൂപ സെന്റിന്. അതിനാല്‍ പണ്ടത്തെ അമ്പതു സെന്ററില്‍ ഇപ്പോള്‍ ആറും ഏഴും വീടുകള്‍. ഈ കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ മുപ്പതോളം വീടുകള്‍ വളരെ ചെറിയ പ്രദേശത്ത് ഉണ്ടായി. താമസിക്കാന്‍ പ്രായമായ അമ്മയോ അച്ഛനോ, അല്ലെങ്കില്‍ രണ്ടുപേരും കൂടെയോ മാത്രം.
********
പൊടിയാടി
പൊടിയാടി എന്നാല്‍ 'പൊടി' (വാറ്റ് ചാരായം) അടിച്ച് ആടുന്നവര്‍ ഉള്ള ദേശം എന്ന് തമാശയായി പറഞ്ഞ് കേട്ടിട്ടുണ്ട്. ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ കരിമ്പിന് കാടായിരുന്ന പ്രദേശം വാറ്റ് ചാരായത്തിനും നല്ല കള്ളിനും (പൊടിയാടി ഷാപ്പ്) പ്രസിദ്ധമായിരുന്നത്രേ. ഇപ്പോള്‍ കരിമ്പ് വാറ്റ് മാറി നേരിട്ട് സ്പിരിറ്റും അതുപോലെ വിദേശ മദ്യങ്ങളും ഒഴുകുന്നുവെന്ന് ജന സംസാരം.
സ്കൂള്‍ കുട്ടിയായിരുന്നപ്പോള്‍ തോടിനക്കരെയുള്ള കുട്ടന് ചേട്ടന് സ്ഥിരമായി ആടി ഭാര്യയേയും മക്കളെയും തെറിവിളിക്കുന്നത് ഓര്‍മ്മയുണ്ട്. പകല്‍ മുഴുവന്‍ കൂലിപ്പണി കഴിഞ്ഞു കുളിച്ചു നേരെ ഷാപ്പിലേക്ക് പോകുന്ന കുട്ടന് ചേട്ടന് രാത്രി എട്ടു മണി കഴിഞ്ഞാല്‍ ആക്ടീവ് ആകും. പിന്നെ പത്തു മണി വരെ ബഹളമായിരുന്നു.
വെള്ളമടിക്കുന്ന പലരെയും പൊടിയാടിയില്‍ കണ്ടിട്ടുണ്ട്. എങ്കിലും എല്ലാരും തന്നെ ഷാപ്പിലോ അല്ലെങ്കില്‍ വാറ്റ് കേന്ദ്രത്തിലോ അടിച്ചിട്ടു വരികയാണ് പതിവ്. ഓണത്തിന് കുറച്ചു ദിവസം മുന്‍പ് പൊടിയാടി കവല കഴിഞ്ഞ് വീട്ടിലേയ്ക്കുള്ള ഇടവഴിയില്‍ ഉച്ചയ്ക്ക് 12 മണിയോടെ എത്തിയപ്പോള്‍ റോഡിനു അഞ്ചു മീറ്റര്‍ അകലെ പേപ്പര്‍ വിരിച്ചുപതിനഞ്ചോളം ചെറുപ്പക്കാര്‍. ഫുള്‍ ബോട്ടിലും കുറെ ടച്ചിങ്സുമായി പരസ്യമായി ഇരുന്നു വെള്ളമടിക്കുന്നു. റോഡിനു നടുവിലും ബൈക്ക് പാര്‍ക്ക് ചെയ്തിട്ടുണ്ട്. രണ്ടു മൂന്നു കൊല്ലം മുന്‍പ് വരെ സ്കൂള്‍ യൂണിഫോം ഇട്ടു കണ്ടിരുന്ന പയ്യന്മാര്. അറിയാവുന്ന മുഖങ്ങള്‍ മൂന്നോ നാലോ മാത്രം. അവരുടെ അച്ഛന്മാരും ആവശ്യത്തിനു കുടിച്ചിരുന്ന അദ്ധ്വാനിക്കുന്ന ജനവിഭാഗം. റോഡരികിലിരുന്ന് കൂട്ടമായി മദ്യപിക്കുന്നത് നാട്ടില്‍ ആദ്യമായാണ് കണ്ടത്.
********
ഓണ വെള്ളം അഥവാ വെള്ളോണം
തിരുവോണ ദിവസം പൊടിയാടിക്കടുത്തുള്ള ബിവറേജസ് കോര്‍പറേഷന്റ്റെ മുന്നിലുള്ള ക്യൂ കണ്ടപ്പോള്‍ അതിശയിച്ചു ഇതാദ്യമായി. അഞ്ഞൂറോളം ചെറുപ്പക്കാര്‍, നൂറോളം ബൈക്കുകള്‍, ഇരുപതോളം ഓട്ടോറിക്ഷകള്‍ എല്ലാം പാര്‍ക്ക് ചെയ്ത് മുട്ടക്കാട്ടന്‍ ക്യൂ! ഇത്രയും ക്യൂ സത്യം പറഞ്ഞാല്‍ എങ്ങും കണ്ടിട്ടില്ല. ആര്‍ക്കും ഒരു ബഹളവും ഇല്ല. എല്ലാവരും ലൈനായി ശാന്തരായി നില്ക്കുന്നു. വൈകിട്ട് എട്ടു മണിയോടെ തിരിച്ചു വീട്ടിലേക്കു പോരുമ്പോള്‍ മുന്‍പ് പറഞ്ഞ അതെ സംഘം ഇടവഴിയില്‍ നടുക്കിരുന്നു വിദേശ മദ്യം സേവിക്കുന്നു!

ചില നിരീക്ഷണങ്ങള്‍.....
ReplyDeletenalla nireekshanangal.
ReplyDeleteഒരിക്കലും പ്രവാസിയാവാത്ത എനിക്ക് ഈ കുറിപ്പ് ആശ്ചര്യം നല്കി. ആലോചിച്ചപ്പോള്‍ സത്യവുമാണല്ലോ.
ReplyDeleteഇഷ്ടായി ഒരുപാട്
Good. Depicts the true picture of the cultural deterioration of Kerala
ReplyDeleteപൊടിയാടി വളരുന്നു.. കേരളവും കടന്നന്യമാം രാജ്യങ്ങളിൽ..
ReplyDeleteപൊടിയാടിയില്‍ ഞങ്ങളുടെ കേരളത്തിലെപ്പോലെ വളര്‍ച്ച എത്തിയില്ലേ ?
ReplyDeleteഇവിടെ ഇപ്പോള്‍ ചായകുടിപോലെ അല്ലെങ്കിലും ചായ്ക്കടപോലെ വാണിഭ കേന്ദ്രങ്ങളും ഉണ്ട് !
ഇരുണ്ട പൊടിയാടി !
'കാലം പോയ പോക്കേ...'
ReplyDeleteനിരീക്ഷണങ്ങള്‍ നന്നായിരിക്കുന്നു വല്ലഭേട്ടാ...
നൂറു ശതമാനം സാക്ഷരത പുഴുങ്ങി തിന്നാനെ കൊള്ളൂ!!!
ReplyDeleteഅത് ഉപ്പിടാതെ പുഴുങ്ങണം
എനിക്കു ഭയങ്കരമായിട്ടു ഇഷ്ടപ്പെട്ടു..
ReplyDeleteപൊടിയാടിയിലൊരു ബാറിന്റെ കുറവുണ്ട്. പാവങ്ങള്‍ റോഡരികിലിരുന്നു വെള്ളമടിയ്ക്കുന്നു!അടുത്ത ലീവില്‍ വരുമ്പോള്‍ ഈ സ്വപ്നവും യാഥാര്‍ത്ഥ്യമാവാന്‍ ആശംസിക്കുന്നു:)
ReplyDeleteമലയാളിക്ക് ക്യൂ നില്ക്കാന് മടിയില്ലാത്ത
ReplyDeleteഒരേ ഒരു സ്ഥലമാണ് "ബിവറേജസ് കോര്പറേഷന് "
വല്ലഭേട്ടാ സംഗതി കലക്കി !!!
പാമരന്, സഹ്യന്, agp, കുമാരന്, നാട്ടുകാരന്, ജിപ്പൂസ്, പാവപ്പെട്ടവന്, ഷൈന്‍, ഹരിത്, തരവന്‍, വായനയ്ക്കും അഭിപ്രായത്തിനും നന്ദി. ഹരിത്, ബാര്‍ തിരുവല്ലയില്‍ ഉണ്ട്. നല്ല ഒരു കള്ളു ഷാപ്പും. :-)
ReplyDeleteവല്ലഭന് ഉണര്‍ന്നോ? സന്തോഷം!ഒഴുക്കിനെതിരെ എന്തെങ്കിലും വന്നു കണ്ടിട്ട് നാളേറേ ആയി...
ReplyDeleteഞാനും ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കാലുകുത്തീട്ട് മൂന്നില്‍ ഏറെ കൊല്ലങ്ങള്‍! ആദ്യമായിട്ടാണു ഇത്രയും വലിയ ഒരു ഗ്യാപ്പില്‍ നാട്ടിലെത്തുന്നത് നീരീക്ഷണങ്ങള്‍ അറിയിച്ചതു നന്നായി ..
ചില ഞെട്ടലുകളില്‍ നിന്ന് രക്ഷപെടാമല്ലോ...
കണ്ടതൊക്കെ പറയുമ്പോഴേ മറ്റുള്ളവരറിയൂ.പ്രതികരിച്ചതേതായാലും നന്നായി.
ReplyDeleteഇതുവെച്ച് ഇനിയൊരു രണ്ടുകൊല്ലം കൂടിക്കഴിഞ്ഞെത്തുമ്പോൾ കാണുന്ന കാഴ്ച്ചകൾ എങ്ങിനെയാകുമെന്ന് പ്രവചിയ്ക്കാനാകുമോ?
ReplyDeleteഒന്നു ശ്രമിച്ചുനോക്കു
എന്തെഴുതണമെന്ന കണ്ഫ്യൂഷനാ...
ReplyDeleteനല്ല കാഴ്ച്ചവട്ടങ്ങളാണല്ലോ...!
ReplyDeleteThis comment has been removed by a blog administrator.
ReplyDelete