പ്രണയം
പറയാതെ പോയ പ്രണയം
മനോഹരമായ ഒരു പൂവിനെപ്പോലെയാണ്
നഷ്ടബോധം തോന്നിയാല്‍പോലും
ഓര്‍മ്മയുടെ മൃദുദലങ്ങളില്‍ തലോടുമ്പോള്‍
നഖങ്ങള്‍ കൊണ്ടു പോറല്‍ വീഴാതെ സൂക്ഷിക്കും
പറിച്ചെടുക്കാതെ നിര്‍ത്തിയ പുഷ്പം
നാളുകള്‍ കഴിഞ്ഞാലും
അതുപോലെ തന്നെ നില്‍ക്കുന്നത്
ഒരു നിമിത്തമായിരിക്കും.........
പറഞ്ഞൊഴിഞ്ഞ പ്രണയം ഒരു വണ്ടിനെപ്പോലെയും
എപ്പോഴും അത് ചെവിയില്‍ മൂളിക്കൊണ്ടിരിക്കും
അസഹ്യമാവുമ്പോള്‍ അല്പം മദ്യം,
അല്ലെങ്കില്‍ വഴിതെറ്റിക്കാനായി സല്ലാപം
ഇതൊന്നുമല്ലെങ്കില്‍ മൂടിപ്പുതച്ചു കിടന്ന്
കൂര്‍ക്കം വലിച്ചുള്ള ഉറക്കം
എന്തായാലും വീണ്ടും വീണ്ടും അത് തിരിച്ചു വരും
കൂടുതല്‍ ശക്തിയോടെ.......
മനോഹരമായ ഒരു പൂവിനെപ്പോലെയാണ്
നഷ്ടബോധം തോന്നിയാല്‍പോലും
ഓര്‍മ്മയുടെ മൃദുദലങ്ങളില്‍ തലോടുമ്പോള്‍
നഖങ്ങള്‍ കൊണ്ടു പോറല്‍ വീഴാതെ സൂക്ഷിക്കും
പറിച്ചെടുക്കാതെ നിര്‍ത്തിയ പുഷ്പം
നാളുകള്‍ കഴിഞ്ഞാലും
അതുപോലെ തന്നെ നില്‍ക്കുന്നത്
ഒരു നിമിത്തമായിരിക്കും.........
പറഞ്ഞൊഴിഞ്ഞ പ്രണയം ഒരു വണ്ടിനെപ്പോലെയും
എപ്പോഴും അത് ചെവിയില്‍ മൂളിക്കൊണ്ടിരിക്കും
അസഹ്യമാവുമ്പോള്‍ അല്പം മദ്യം,
അല്ലെങ്കില്‍ വഴിതെറ്റിക്കാനായി സല്ലാപം
ഇതൊന്നുമല്ലെങ്കില്‍ മൂടിപ്പുതച്ചു കിടന്ന്
കൂര്‍ക്കം വലിച്ചുള്ള ഉറക്കം
എന്തായാലും വീണ്ടും വീണ്ടും അത് തിരിച്ചു വരും
കൂടുതല്‍ ശക്തിയോടെ.......
പറയാതെ പോയ പ്രണയം
ReplyDeleteമനോഹരമായ ഒരു പൂവിനെപ്പോലെയാണ്
പറഞ്ഞൊഴിഞ്ഞ പ്രണയം ഒരു വണ്ടിനെപ്പോലെയും
എപ്പോഴും അത് ചെവിയില്‍ മൂളിക്കൊണ്ടിരിക്കും
പ്രണയത്തിന്റെ രണ്ട് മുഖങ്ങൾ...