ആദ്യ ഹാഫ് മാരത്തൺ- My first half marathon experience
ഹാർമണി ജനീവ മാരത്തൺ ഫോർ യുണിസെഫ്, മെയ് 8, 2016 Harmony Geneva Marathon for UNICEF, May 8, 2016 3909-ആം റാങ്ക്, 4237 പേര് മത്സരിച്ചതിൽ നിന്നും. 40-50 കാറ്റഗറിയിൽ 828 റാങ്ക്, 858 പേര് മത്സരിച്ചതിൽ നിന്നും! At the finishing point- 21.1 km Video of my run: https://youtu.be/o9O7aDti9Gc *** ആദ്യ ഹാഫ് മാരത്തണ് നന്നായി പരിശീലനം നേടിയില്ലെങ്കിൽ പണി പാളും എന്ന് അറിയാമായിരുന്നതിനാൽ ജനുവരി പകുതി ആയപ്പോൾ തന്നെ നെറ്റിൽ നിന്നും ഒരു പരിശീലന പ്ലാൻ ഡൗൺലോഡ് ചെയ്തു. ആദ്യ അഞ്ചാറാഴ്ച അതനുസരിച്ച് ഓടി നോക്കിയപ്പോൾ ഒരു ആത്മവിശ്വാസം തോന്നിത്തുടങ്ങി. മെയ് ആദ്യം ആയപ്പോൾ പതിനാറ് ആഴ്ചയിൽ 350 കിലോമീറ്റർ ഓടിയിരുന്നു. അതിനിടെ മൂന്നു തവണ പത്ത് കിലോമീറ്റർ, ഒരു തവണ പതിനഞ്ച് കിലോമീറ്റർ, ഒരു തവണ ഇരുപത്തി ഒന്ന് കിലോമീറ്റർ എന്നിങ്ങനെ ഒട്ടിയിരുന്നു. ഏപ്രിൽ മാസം തന്നെ 150 കിലോമീറ്ററിലധികം ഓടി. അത് കൊണ്ട് തന്നെ തുടക്കം അൽപ്പം ടെൻഷൻ ഉണ്ടായിരുന്നുവെങ്കിലും ട്രെയിനിംഗ് നന്നായിരുന്നതിനാൽ ആത്മവിശ്വാസം തോന്നിയിരുന്നു. Near the starting point of...