ആദ്യ ഹാഫ് മാരത്തൺ- My first half marathon experience
Harmony Geneva Marathon for UNICEF, May 8, 2016
3909-ആം റാങ്ക്, 4237 പേര് മത്സരിച്ചതിൽ നിന്നും. 40-50 കാറ്റഗറിയിൽ 828 റാങ്ക്, 858 പേര് മത്സരിച്ചതിൽ നിന്നും!
![]() |
| At the finishing point- 21.1 km Video of my run: https://youtu.be/o9O7aDti9Gc *** |
മെയ് ആദ്യം ആയപ്പോൾ പതിനാറ് ആഴ്ചയിൽ 350 കിലോമീറ്റർ ഓടിയിരുന്നു. അതിനിടെ മൂന്നു തവണ പത്ത് കിലോമീറ്റർ, ഒരു തവണ പതിനഞ്ച് കിലോമീറ്റർ, ഒരു തവണ ഇരുപത്തി ഒന്ന് കിലോമീറ്റർ എന്നിങ്ങനെ ഒട്ടിയിരുന്നു. ഏപ്രിൽ മാസം തന്നെ 150 കിലോമീറ്ററിലധികം ഓടി. അത് കൊണ്ട് തന്നെ തുടക്കം അൽപ്പം ടെൻഷൻ ഉണ്ടായിരുന്നുവെങ്കിലും ട്രെയിനിംഗ് നന്നായിരുന്നതിനാൽ ആത്മവിശ്വാസം തോന്നിയിരുന്നു.
| Near the starting point of Geneva half marathon |
ആദ്യ അഞ്ചു കിലോമീറ്റർ വെറും മുപ്പത്തി ഒന്ന് മിനുട്ടിൽ കഴിഞ്ഞു. ആറു കിലോമീറ്റർ കഴിഞ്ഞപ്പോൾ 38 മിനുട്ട്. പിന്നെ വെള്ളം കുടി ഒരു മിനുട്ട് കളഞ്ഞിട്ടുണ്ട്. ഏഴും എട്ടും കിലോമീറ്റർ കുറച്ചു കൂടി കട്ടിയായി തോന്നി. ഏഴു മിനുട്ടിൽ അധികം എടുത്ത ആദ്യ കിലോമീറ്ററുകൾ ഏഴും എട്ടും ആണ്. ഒൻപതും പത്തും കിലോമീറ്ററുകൾ ഏഴിൽ താഴെ നിന്നു.
| Beautiful course- around 7km |
< I was taking about 78-80 minutes for 10 km last year and at the marathon, I finished 10k in 70 minutes. Now my first 10k indoor timing is about 68 minutes. I hope to do the first 10k below 68, and then the 2nd 10k in 75 minutes. If I can do that, I will do it around 2.30. Lets see. >
11 ആയപ്പോഴേയ്ക്കും വീണ്ടും ക്ഷീണം. ടാറിടാത്ത ഇടവഴികളിലൂടെ ആയിരുന്നു ഓട്ടം. ഫൈനൽ അനാലിസിസിൽ 11- ആം കിലോമീറ്റർ ആണ് ഏറ്റവും കൂടുതൽ സമയം എടുത്തത്- 7.38 സെക്കൻറ്. പതിനൊന്നിൽ വെള്ളവും എനെർജി ഡ്രിങ്കും കുടിച്ച് ചെറിയ ഒരു കഷ്ണം പഴവും കഴിച്ച് വീണ്ടും ഓട്ടം. പന്ത്രണ്ടും പതിമൂന്നും രസകരമായിരുന്നു. വഴിയിൽ നിറയെ ജനക്കൂട്ടം, ലൌഡ് ലൈവ് മ്യൂസിക്, കൂടാതെ ലേക്ക് തീരത്തേയ്ക്ക് വലിയ തരക്കേടില്ലാത്ത ഇറക്കം. 13 വീണ്ടും ഏകദേശം 6 മിനുട്ടിൽ തീർത്തു. പിന്നീട് ലേക്ക് തീരത്ത് കൂടിയാണ് നാലഞ്ചു കിലോമീറ്റർ ഓട്ടം. ആളുകള് വളരെയധികം ഉണ്ടെങ്കിലും രസമാണെങ്കിലും ക്ഷീണം പിടികൂടിയിരുന്നു. രണ്ടു മിനുട്ട് നന്നായി ഓടും പിന്നെ ഒരു മുപ്പതു സെക്കൻറ് നടത്തം അങ്ങിനെയാക്കി ജിമ്മിലെ പരിശീലനം പോലെ ചെയ്തു തീര്ക്കാം എന്ന് തോന്നിത്തുടങ്ങി. 14 മുതൽ ഇരുപതു വരെ ഏകദേശം 7 മിനുട്ടിനടുത്ത് തീർത്തു. പതിനേഴിൽ വീണ്ടും വെള്ളം കുടി. അതുകൊണ്ടു പത്തിരുപതു സെക്കൻറ് അധികം എടുത്തു. പതിനേഴ് ആയപ്പോൾ സിറ്റി സെന്ററിൽ എത്തി. പിന്നെ കാണികള് വളരെയ ധികം ഉണ്ട്. അതിനിടെ കുറെ പേര് ഡീ ഹൈഡ്രേഷനും മസില് വേദനയായി ചികിത്സിക്കുന്നു. ഭാഗ്യം കൊണ്ട് മുട്ടിനും മസിലിനും വേദനയില്ല.
| Around 13km |
പതിനഞ്ച് പതിനാറ് കിലോമീറ്ററിൽ എത്തിയപ്പോൾ തന്നെ 2:30:00 ഉള്ളിൽ തന്നെ തീർക്കാം എന്ന് തോന്നിത്തുടങ്ങി. ശ്രമിച്ചാൽ 2:25:00 ആക്കാമെന്നും.
| Around 15km |
![]() |
| Near 19 km |
ഒരു വിധത്തിൽ ഇരുനൂറു മീറ്റർ അടുത്ത് എത്തിയപ്പോൾ 2:23:00 കഴിഞ്ഞു. പിന്നെ ഒരു ഓട്ടം തന്നെ ആയിരുന്നു. എവിടെ നിന്നും എനർജി കിട്ടി എന്നറിയില്ല. കാലിന് മസിൽ പിടിക്കരുത് എന്ന് മാത്രമേ പേടി ഉണ്ടായുള്ളൂ. ചെറിയ വേദന പോലെ തോന്നി. അവസാനം ഫോണിൽ സമയം 2:25:30! ഫിനിഷിംഗ് പോയന്റിൽ എത്തി ഓഫ് ആക്കാൻ കുറച്ച് സെക്കൻറ് എടുത്തതിനാൽ ഏകദേശം 2:25:00 അടുത്ത് എത്തി എന്ന് മനസ്സിലായി. വെബ്സൈറ്റ് ചെക്ക് ചെയ്തപ്പോൾ 2:25:16!
![]() |
| Near the finishing point |
വളരെ രസകരമായ അനുഭവമായിരുന്നു. ജനീവയിലെ ഗ്രാമ പ്രദേശങ്ങളിലൂടെയുള്ള ഓട്ടം. രാവിലെ എട്ടരയ്ക്ക് തുടങ്ങിയ ഓട്ടം പത്തുമണി കഴിഞ്ഞതോടെ ചെറിയ ചൂട് തുടങ്ങി. എങ്കിലും അപ്പോഴേയ്ക്കും ലേക്ക് തീരത്ത് എത്തിയത് കൊണ്ട് നല്ല കാറ്റ് ഉണ്ടായിരുന്നു. പത്തു പതിനൊന്നു കിലോ മീറ്റർ കഴിഞ്ഞതോടെ കൂടെ മുഴുവൻ സ്ത്രീ ജനങ്ങളും കുറച്ചു പ്രായമായവരും മാത്രമായി. റാങ്ക് കണ്ടാൽ മനസ്സിലാവുമല്ലോ. ഇടയ്ക്കിടെ നടക്കുമ്പോൾ ഫോട്ടോയും എടുത്തു. ചിലത് ഇടുന്നു. മുട്ട് ചതിച്ചില്ലെങ്കിൽ അടുത്ത കൊല്ലവും ഓടും.
***
ഫിനിഷിംഗ് പോയൻറിന് ഒരു കിലോമീറ്റർ മാത്രം ഉള്ളപ്പോൾ ഈ ഫ്രഞ്ച് പയ്യൻ എന്തോ ചോദിച്ചു. ആള് ആകെ ക്ഷീണിച്ച് കാലും മസിലും വേദനിക്കുന്നു എന്ന് പറഞ്ഞു.
പതുക്കെ നടന്നിട്ട് ഓടി തീർക്കാൻ പറഞ്ഞു. നിൽക്കാതെ ഒന്നിച്ച് ഓടാമെന്ന് അവനും. അങ്ങിനെ കുറച്ചു ദൂരം ഒന്നിച്ച് ഓടി. പിന്നെ പയ്യനെ നോക്കിയില്ല, പക്ഷെ പിറകിൽ അവനും ഉണ്ടായിരുന്നു എന്ന് ഈ ഫോട്ടോകൾ പറയുന്നു.
![]() |
| Near 20km |
![]() |
| Near finishing point.... |





Comments
Post a Comment
പലവട്ടം പോസ്റ്റ് ചെയ്തു ഞാന്
ബ്ലോഗറിന് ഔദാര്യത്താല്
ഒരു വാക്കും മിണ്ടാതെ നീ
പോയില്ലേ........:-)