പുഴ പറയാതിരിക്കുന്നത്.....
നിങ്ങള്‍ പകുത്തെടുത്ത മണ്ണിന്‍റെ മാറിലൂടെ താഴേയ്ക്കൊഴുകുമ്പോള്‍ നെഞ്ചു പിടയുന്നുണ്ട് ഇങ്ങനെ ഒഴുകിയൊഴുകി, പല മരങ്ങളെയും കടപുഴക്കി, ആര്‍ത്തുല്ലസിച്ചു നടക്കുമ്പോഴും, തിരിച്ചു വരാന്‍ കഴിയില്ലല്ലോ എന്ന ചിന്ത വല്ലാതെ അലട്ടുന്നു...... മരണം എന്ന പ്രപഞ്ച സത്യത്തെ എനിക്ക് ഭയമാണ്..... പുതിയ വഴികള്‍ തേടി അലയാന്‍ ശ്രമിക്കുമ്പോഴും, ഇടയ്ക്കെവിടെയോ കണ്ടുമുട്ടിയ പരല്‍ മീനുകളോടൊപ്പം സല്ലപിക്കുമ്പോഴും, ആ സത്യത്തെ എങ്ങിനെ ഒഴിവാക്കാം എന്നാണ് ചിന്തിക്കുന്നത്..... വെറുതെ ഇക്കിളിയിടുമെങ്കിലും പുലഭ്യം പറഞ്ഞിരിക്കുന്ന കൈതക്കൈകളോടും മനസ്സുമരവിച്ച സന്യാസിക്കല്ലുകളോടും എനിക്ക് സ്നേഹമാണെന്ന് ധരിക്കരുത് സ്വയം അനങ്ങാന്‍ കഴിയാത്ത, ജീവന്‍റെ വിവിധ ഭാവങ്ങളറിയാത്ത അവയോട് സഹതാപമാണ് നിങ്ങള്‍ പിടിച്ചൊതുക്കിയ എന്‍റെ നിണമാര്‍ന്ന വഴികളില്‍ നിങ്ങളുടെ നിഴലുകള്‍ പോലും വീഴുന്നത് അറപ്പാണ് വിഷജലം കലര്‍ത്തുന്ന കുഴലുകള്‍ പിടയുന്ന എന്നിലെ ജീവനുകള്‍ക്ക് വായു തരികയില്ലെന്നറിയാമല്ലോ ഒന്നു മനസ്സിരുത്തി ശപിച്ചാല്‍ എന്‍റെ മജ്ജയില്‍ നിന്നും പണിതുയര്‍ത്തിയ നിങ്ങളുടെ ഈ സ്വപ്ന സൌധങ്ങള്‍ വെന്തു വെണ്ണീറാകും നിങ്ങളിലൊരുവന്‍ പൊട്ടിച്ച തോട്ടയാ...