ചൈനയില്‍ പറ്റിയ അമളി 4
രണ്ടായിരത്തി അഞ്ച് മെയില്‍ ബെയ്ജിങ്ങില്‍ എത്തിയ ശേഷമുള്ള ചില അമളികള്‍ വായിച്ചു കാണുമല്ലോ. അമളി 1 അമളി 2 അമളി 3 കുടുംബം എത്തി ഒരു മാസമായിട്ടും ഒരു ചൈനീസ് റസ്റ്റോറന്റ്റുകളിലും കൊണ്ടു പോയില്ല എന്ന് പരാതികള്‍ കേട്ട് തുടങ്ങി. ചൈനീസ് റസ്റ്റോറന്റ്റുകളില്‍ ചൈനീസ് സുഹൃത്തുക്കള്‍ ഇല്ലാതെ പോകരുത് എന്ന മുട്ടുന്യായം കേട്ട് നല്ലപാതിക്ക് വിശ്വാസം വരുന്നില്ല. വേറെ കാരണം പ്രത്യേകിച്ച് ഒന്നും ഇല്ല. ചൈനീസ് റസ്റ്റോറന്റ്റുകളില്‍ മിക്കവാറും എല്ലാം തന്നെ ചൈനീസിലാണ് മെനു കാര്‍ഡ്. ചിലതില്‍ വിഭവത്തിന്റെ പടം കാണും. പടങ്ങള്‍ കൂടുതലും ഇതുവരെ പരീക്ഷിക്കാത്ത വിഭവങ്ങള്‍ ആയതിനാല്‍ (പാമ്പ്, ആമ, പിന്നെ മറ്റു ചില സാധനങ്ങള്‍!) അത്ര ഉറപ്പു പോരായിരുന്നതിനാല്‍ കുറച്ചു നാള് കൂടി കഴിഞ്ഞ് ഞാന്‍ ചൈനീസ് പഠിച്ച ശേഷം വളരെ ഫ്രീ ആയി എല്ലാ സ്ഥലങ്ങളിലും പോകാം എന്ന ഉറപ്പും ഒരാഴ്ചയില്‍ കൂടുതല്‍ ഫലിച്ചില്ല. ചൈനയില്‍ വന്നശേഷം ചൈനീസ് റസ്റ്റോറന്റ്റില്‍ കയറി ഒന്നും കഴിച്ചില്ല എന്ന് പറയാന്‍ എന്തോ ഒരു കുറവുപോലെ. വീടിനു ചുറ്റും ചൈനീസ് റസ്റ്റോറന്റ്റുകള്‍ ആയതിനാല്‍ അവിടെയൊക്കെ നല്ല മണമാണത്രേ! രണ്ടു മൂന്നു ദിവസം തുടര്‍ച്ചയായി ഭാര്യയുടെയും മക്കളുട...
:).... നല്ല ഭാവങ്ങള്‍ :)
ReplyDelete