വിരഹം
അകലെയാണെന്നാലുമൊരുനോക്ക് നിന്നെയീ കിളിജാലക*ത്തിന്നകത്ത് കാണാന്‍ കൊതിയാണ് വേഗമാ പരിദേവനത്തിന്റെ മധുരമാമുടയാത്ത കെട്ടഴിക്കൂ ഏതോ കിനാക്കള്‍ നിറയുന്ന നിദ്രയില്‍ ഏതോ വിഷാദത്തിന് വേളകളില്‍ നീ മാത്രമെന്നിലെ എന്നെയറിയുന്നു പൊന്നിളം തെന്നലായെത്തിടുന്നു വെറുതെയിരുന്നു ഞാനെവിടേയ്ക്കോ പോകുന്ന ശലഭങ്ങളെ നോക്കിയാസ്വദിക്കാം പ്രണയ നിലാവൊളി തൂകുന്ന നിന്നുടെ വിരഹാര്‍ദ്ര വേദന പങ്കു വെക്കാം എന്തിനോ വേണ്ടി തിരയുന്ന നിന്നിലെ കണ്മഷിപ്പൂവില് ഞാനുമ്മ നല്‍കാം ഏറെ നാളായിട്ടുമെന്തേ വരാത്തു നീ എന്നാണ് കാണുക വീണ്ടുമിനി? ------ *കിളിജാലകം - കമ്പ്യൂട്ടര്‍ ---- ആശയ ദാരിദ്ര്യവും സമയപരിമിതികളും കാരണം രണ്ടു വര്‍ഷം മുന്‍പ് മഴത്തുള്ളിക്കിലുക്കത്തില്‍ ഇട്ട ഒരു കവിത (?) ഇവിടെ പകര്‍ത്തി എഴുതുന്നു.....
:).... നല്ല ഭാവങ്ങള്‍ :)
ReplyDelete